ടെന്നീസ് താരത്തില്‍ നിന്ന് സമൂഹത്തിലേക്ക്

0

എല്ലാ ടെന്നീസ് താരങ്ങള്‍ക്കും കുറച്ച് വര്‍ഷങ്ങള്‍ നല്ല രീതിയില്‍ മുന്നേറാന്‍ കഴിയും അത് കഴിഞ്ഞാല്‍ പിന്നെ മറ്റൊരു ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടതായി വരും. പലപ്പോഴും ചിലര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. എന്നാല്‍ 32 വയസ്സുകാരിയായ ശിഖ ഉബ്‌റോയ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെന്നീസ് താരം എന്ന നിലയില്‍ നിന്ന് ഒരു മികച്ച വ്യവസായി ആകാനുള്ള പാതയിലാണ് ശിഖ. ടെന്നീസില്‍ ഇവര്‍ക്ക് ലോകത്തില്‍ 122 ാമത് റാങ്കാണ് ഉണ്ടായിരുന്നത്. ടെന്നീസില്‍ നിന്ന് നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയതിന് ശേഷം ആന്ത്രെപ്പോളജി മുക്യവിഷയമായി തിരഞ്ഞെടുത്ത് കോളേജില്‍ നിന്ന് എ പ്ലസ് കരസ്ഥമാക്കി.

ശക്തിയും ബുദ്ധിയും ഒത്തുചേര്‍ന്നാല്‍ എന്താണോ അതാണ് ശിഖ. ജീവിതം ഒന്നേയുള്ളു. അത് ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ശിഖക്ക് ഇഷ്ടമല്ല. പല മേഖലയിലൂടെ സഞ്ചരിച്ച് വിജയം കൈവരിക്കാനാണ് ശിഖക്ക് ഇഷ്ടം.

ശിഖയുടെ കുട്ടിക്കാലം ഇന്ത്യയിലും അമേരിക്കയിലും ആയിരുന്നു. അവരുടെ കൂടെ നാല് സഹോദരിമാരാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഒരു ആണ്‍കുഞ്ഞ് വേണമെന്ന ശിഖയുടെ മാതാപിതാക്കളുടെ ആഗ്രഹം സ്വാഭാവികമായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെയാണ് 5 പെണ്‍മക്കളില്‍ നിന്ന് 50 ആണ്‍കുട്ടികള്‍ക്ക് പോലും തരാന്‍ കഴിയാത്ത അഭിമാനമാണ് തനിക്ക് ഉണ്ടായിരിക്കുന്നത്. തന്റെ അച്ഛന്‍ ശിഖയെ ആണ്‍കുട്ടികളെക്കാള്‍ നല്ല രീതിയിലാണ് വളര്‍ത്തിയതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ജീവിതത്തില്‍ പല വഴികള്‍ തിരഞ്ഞെടുക്കാന്‍ തനിക്ക് ഉപദേശം നല്‍കിയത് അമ്മൂമ്മയാണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും എന്തെങ്കിലും ഒരു കായികയിനം അറിഞ്ഞിരിക്കണം എന്നായിരുന്നു അമ്മൂമ്മയുടെ അഭിപ്രായം. അങ്ങനെ ശിഖയും സഹോദരി നേഹയും ടെന്നീസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവരുടെ പരിശീലനത്തിന് വേണ്ടി കുടും പിന്‍സ്ടണില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് മാറി താമസിച്ചു. അച്ഛനാണ് അവര്‍ക്ക് ആഹാരം പാചകം ചെയ്ത് കൊടുത്തിരുന്നത്. മാത്രമല്ല അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നതും അച്ഛനായിരുന്നു. ആണ്‍കുട്ടികളുടെ കൂടെകളിച്ച് അവരെ തോല്‍പ്പിക്കാന്‍ അച്ഛന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.

ശിഖയുടെ ജീവിതത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടിയുണ്ട്. തന്റെ പന്ത്രണ്ടാമത്തെ വയസുമുതല്‍ ശിഖ അമ്മയുടെ കൂടെ ജീവിച്ചിട്ടില്ല. ഇതൊക്കെ എല്ലാവരും ചെയ്യുന്ന ത്യാഗമായിരുന്നു. അമ്മയില്ലാതെ ജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു. എന്നാല്‍ പിന്നീടത് ശിഖയെ കൂടുതല്‍ ശക്തയാക്കി. തന്റെ പത്താമത്തെ വയസ്സില്‍ അമേരിക്കയിലെ ജൂനിയര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി. പിന്നീട് ഡബ്യു.ടി.എ ടൂറില്‍ അമേരിക്കക്ക് വേണ്ടി കളിച്ചു. പിന്നീട് മുഴുനീള ടെന്നീസ് താരമായി. 2000 ത്തില്‍ തന്റെ 17ാം വയസ്സില്‍ പഠനം നിര്‍ത്തിവച്ചു. പിന്നീട് ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന് ആഗ്രഹിച്ചു.

അടുത്ത വര്‍ഷം തന്നെ ശിഖയുടെ സ്വപ്നം സത്യമായി. ഒരു ഗ്രാന്റ് സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്ന ഇന്ത്യാക്കാരിയായി ശിഖ മാറി. അവരുടെ വിജയം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. തന്റെ 5 വര്‍ഷത്തെ കരിയറില്‍ 3 ഐ.ടി.എഫ് കിരീടങ്ങള്‍ സ്വന്തമാക്കി. പിന്നീട് സഹോദരിയുടെ കൂടെ ഡബ്യു.ടി.എ ഡബിള്‍സില്‍ 2 തവണ ഫൈനലില്‍ എത്തി. പിന്നീട് ഇന്ത്യന്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യക്കുവേണ്ടി കളിക്കുന്നതില്‍ നിന്ന് ശിഖയെ അകറ്റി നിര്‍ത്തി. അവര്‍ക്ക് രണ്ട് പൗരത്വം ഉണ്ടായിരുന്നു. അമേരിക്കയുടേയും ഇന്ത്യയുടേയും. അങ്ങനെ തന്റെ സ്വപ്നം തകര്‍ന്നു.

ഈ വിഷമത്തില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ക്ക് 2 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ തന്റെ 26ാം വയസ്സില്‍ പ്രിന്‍സ്റ്റണിലെ കോളേജില്‍ ആന്ത്രപ്പോളജി പഠിക്കാന്‍ ചേര്‍ന്നു. അവിടെ എല്ലാവരും ശിഖയെക്കാള്‍ പ്രായം വളരെ കുറഞ്ഞവരായിരുന്നു. അവരുടെ ജീവിതത്തോടുള്ള കാഴചപ്പാട് മാറിത്തുടങ്ങി. അവിടെ വച്ചാണ് സാമൂഹിക വ്യവസായങ്ങളെ കുറിച്ച് ഒരു ക്ലാസ് എടുത്തത്. അതിന് വേണ്ടി നിരവധി പഠനങ്ങള്‍ നടത്തി. അവരുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞു.

തന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്നു. ഒരു മാറ്റം സൃഷ്ടിക്കാനായി ഒരു മാധ്യമം അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് വിനോദത്തിലൂടെ ഒരു മാറ്റം സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെ ശിറശ.രീാ ന്റെ ഇന്ത്യന്‍ വിങ് ശിഖ സ്ഥാപിച്ചു. 'കോന്‍ ബനേജ ഹീറോ' എന്നൊരു പരിപാടി തുടങ്ങി. ഇതിവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാത്ത ചിലരെ അതിലൂടെ പരിചയ്‌പെടുത്തി.

'എന്റെ ജീവിതം മുഴുവന്‍ ടെന്നീസില്‍ ആയിരിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ എന്റെ ഉള്ളില്‍ ഒരു പുലി ഉറങ്ങിക്കിടക്കുന്നതായി ആരും അറിഞ്ഞില്ല. ഞാന്‍ എന്ത് ചെയ്യണമെന്ന് വിചാരിച്ചാലും അത് നടത്തിയേ അടങ്ങൂ.' ശിഖ പറയുന്നു.

തന്റെ കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. നിക്ഷേപകര്‍ അവരുടെ ഫണ്ട് കൃത്യമായി തന്നുകൊണ്ടിരുന്നു. ശിഖയുടെ ടീം ലക്ഷ്യത്തില്‍ അവര്‍ക്ക് കൂട്ടായി വന്നു. കുറച്ച് ദിവസം കഴിഞ്ഞ് ചഉഠഢ അവരുടെ പിന്തുണ നല്‍കി. 'ഞാന്‍ എന്റെ പദധതി അവരുമായി ചര്‍ച്ച ചെയ്തു. അത് സമൂഹത്തിന്റെ വെളിച്ചത്തിലേക്കെത്തിക്കാന്‍ അവര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കി.'

ശിഖ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ചെയ്യുന്ന 'ദി റിയല്‍ ഡീല്‍' അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌ക്രീനില്‍ എത്തും. 13 എപ്പിസോഡുകളാണ് ഇതിനുള്ളത്. സ്വാര്‍ഥ ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന ചില നിക്ഷേപകരും വ്യവസായികളും ഇതില്‍ പങ്കെടുക്കുന്നു. ആയിരക്കണക്കിന് ആള്‍ക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി ലാഭം ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

'എല്ലാവരും പറയുന്നുണ്ട്. ഞാന്‍ വളരെ ശക്തമായ കാര്യങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. സ്ത്രീ ശാക്തീകരണം, ടെക്ക്സ്റ്റാര്‍ട്ട് അപ്പുകള്‍, കമ്പനിയുടെ ഉപദേശക, മറ്റ് സ്ഥാപനങ്ങളുടെസഹ സ്ഥാപക എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം ചെയ്യാന്‍ ഒരു തുറന്ന് മനസ്സ് വളരെ അത്യാവസ്യമാണ്. എന്റെ ആത്മവിശ്വാസവും താത്പര്യവുമാണ് എനിക്ക് പ്രചോദനമാകുന്നത്. ഞാന്‍ എന്ത് ചെയ്താലും എന്റെ മനസ്സ് അതിലുറപ്പിക്കും. എന്റെ പേര് ഇന്ന് എന്തിന്റെയെങ്കിലും കൂടെ കാണുന്നെങ്കില്‍ ഞാന്‍ എന്റെ കഴിവിന്റെ പരമവധി അതില്‍ കൊടുത്തിട്ടാണ്.' അവര്‍ പറയുന്നു.