ജീവിതാനുഭവങ്ങളിലൂടെ സംരംഭം വിജയിപ്പിച്ച് ജസ്‌വീര്‍

0

ഒരു നല്ല സംരംഭത്തിന്റെ ആശയം ലഭിക്കുന്നത് എപ്പോഴും സ്വന്തം ജീവിത്തിലെ അനുഭവ പരിചയത്തില്‍ നിന്നുമായിരിക്കും. വിര്‍ജിന്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ബ്ലോഗില്‍ ഇങ്ങനെ കുറിച്ചത് ജസ്‌വീറിനും യാഥാര്‍ഥ്യമായി ഭവിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജസ്‌വീര്‍ സിഗം ഗുര്‍ഗാവോണില്‍ ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷന് വേണ്ടി തിരഞ്ഞ് നടന്നപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാനായത്. തന്നെപ്പോലെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ഒരു പരിഹാരമാര്‍ഗം ഉണ്ടാക്കണമെന്ന് ജസ്‌വീറിന് തോന്നി. സ്‌പെയര്‍ഹൗസിംഗ് ഡോട്ട്‌കോം എന്ന പേരില്‍ ഒരു ബിസിനസ്സ് ആയശയമാണ് അന്ന് മനസിലെത്തിയത്. താമസ സൗകര്യം തേടിയലഞ്ഞവര്‍ക്ക് അതൊരു ആശ്വാസമായി. കുറച്ച് മാസങ്ങള്‍ ഈ സംരംഭം അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുകയും ഒരു ഗസ്റ്റ് ഹൗസ് ചെയിനാക്കി മാറ്റുകയും ചെയ്തു. സോ സോ ഡോട്ട് ഇന്‍ എന്ന് അതിന് പേരും നല്‍കി.

അതേസമയത്തു തന്നെ ഓയോ റൂംസും ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നുവന്നു. ബജറ്റ് ഹോട്ടല്‍ മാര്‍ക്കറ്റ് നന്നായി നിരീക്ഷിച്ചശേഷം അതുപോലതന്നെ എന്തെങ്കിലും ആരംഭിക്കാന്‍ ജസ് വീര്‍ തീരുമാനിച്ചു. വീണ്ടും നിലവിലുണ്ടായിരുന്ന മാതൃകമാറ്റി 2015ല്‍ അദ്ദേഹവും മറ്റ് രണ്ട് പങ്കാളികളും ചേര്‍ന്ന് സോസോ സ്‌റ്റേ എന്ന പേരില്‍ അസറ്റ് ലൈറ്റ് മോഡല്‍ ഗസ്റ്റ് ഹൗസുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു. ജൂലൈയില്‍ സോ സോ സ്റ്റേ എന്ന പേരി മാറ്റി കിക് സ്റ്റേ എന്ന പേരില്‍ സംരംഭം മെച്ചപ്പെടുത്തി. സോ റൂംസ് എന്ന പേരിലുള്ള മറ്റൊരു കമ്പനിയുടെ പേരിലുള്ള സാമ്യം ഒഴിവാക്കാനായിരുന്നു. ഇത് പേരില്‍ മാത്രമുള്ള ഒരു മാറ്റം ആയിരുന്നില്ല. ജസ് വീര്‍ ആദ്യം ആരംഭിച്ച സംരംഭത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംരംഭമായി അത് മാറിക്കഴിഞ്ഞിരുന്നു. ഒ ടി എ എസ് (ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റ്‌സ്) എന്ന പേരില്‍ ഒരു സംവിധാനം ഒരുക്കി. പുതുതായി വരുന്ന പല അനധികൃത ഹോട്ടലുകളും അവരുടെ പേരുകളും വിശദവിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കി. കൃത്യമായ ഗുണനിലവാര പരിശോധനയോ മറ്റ് നടപടികളോ അവിടെ നടന്നിരുന്നില്ല. തങ്ങളുടെ സംരംഭം കൃത്യമായ ഗുണനിലവാരം പരിശോധിച്ചിരുന്നു. ഹോട്ടല്‍ അന്വേഷിച്ചെത്തുന്നവര്‍ക്ക് എന്താണ് ആവശ്യമെന്നും തിരിച്ച് ഹോട്ടല്‍ ഉടമകളുടെ നിലപാടെന്താണെന്നും മനസിലാക്കാന്‍ ജസ്‌വീറിനും സംഘത്തിനും സാധിച്ചു.

സാധാരണ ഒരു സംരംഭം തുടങ്ങുമ്പോള്‍ ഏത് ആശയത്തിലാണ് നമുക്ക് വിജയിക്കാന്‍ സാധിക്കുക എന്ന കാര്യത്തില്‍ എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. എന്നാല്‍ തനിക്കത് ഉണ്ടായില്ലെന്ന് ജസ്‌വീര്‍ പറയുന്നു. തന്റെ അനുഭവങ്ങളാണ് ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്. സാങ്കേതിക വിദഗ്ധരെ തിരഞ്ഞെടുക്കുന്നതില്‍ വിജയം കൈവരിക്കാനായതും തന്റെ വിജയഗാഥക്ക് കാരണമായി. 2,50,000 ഡോളറാണ് ഇതിന് അടിസ്ഥാനപരമായി ഫണ്ട് ശേഖരിക്കാന്‍ സാധിച്ചത്. ഇതില്‍ കൂടുതല്‍ ഭാഗവും ചെലവഴിച്ചത് ടെക്‌നോളജിക്കും ടീം വികസിപ്പിക്കുന്നതിനുമായിരുന്നു. നിലവില്‍ ബ്രാന്‍ഡ് തയ്യാറാക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇത് എത്തിക്കുന്നതിനുമാണ്.

ഗുര്‍ഗാവോണ്‍ അടിസ്ഥാനമാക്കി നടത്തിയ സംരഭം 60 നഗരങ്ങളിലായി 250 ഹോട്ടലുകളുടെ പങ്കാളിത്തതോടെയാണ് മുന്നോട്ട് പോയത്. കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള വലിയ ബുക്കിംഗുകളാണ് ഇവര്‍ ലക്ഷ്യം വെച്ചത്. ഓയോ റൂംസ്, വുഡ്‌സ്‌റ്റേ, സ്‌റ്റേസില്ല എന്നിവയായിരുന്നു ഈ മേഖലയിലെ മറ്റ് സംരംഭങ്ങള്‍. ഇവരുമായി മത്സരിച്ച മുന്നിലെത്തുകയായിരുന്നു കിക് സ്റ്റേയുടെ ലക്ഷ്യം. ഓയോ റൂംസ് വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന സംരംഭമായതിനാല്‍ ഒരു വെല്ലുവിളിതന്നെയായിരുന്നു. ഒരു രാത്രിക്ക് അവര്‍ വാങ്ങിയിരുന്ന ശരാശരി തുക 2000 മുതല്‍ 2500 വരെ ആയിരുന്നു. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുപോകുകയെന്നത് വെല്ലുവിളിയായിരുന്നു. അതിനാല്‍ എപ്പോഴും ഗുണനിലവാരം നിലനിര്‍ത്തണമെന്ന് ഉദ്യോഗസ്ഥരോട് ജസ്വീര്‍ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി വികസനങ്ങള്‍ ഹോട്ടല്‍ മേഖലയില്‍ വന്നിട്ടുണ്ട്. ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ് ബാങ്ക് തുടങ്ങി നിരവധി നിക്ഷേപകരും വന്നുപോയി. ചില നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ആഗസ്റ്റ് അവസാനം വുഡ്‌സ്റ്റേക്ക് വളരെ വലിയ വിജയം കൈവരിക്കാനായി. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍ ചെയിന്‍ 158 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്തു. ഈ മേഖലയില്‍ വൈകിയെത്തിയവര്‍ പല വീഴ്ചകളിലൂടേയുമാണ് പാഠം പഠിച്ചത്. എന്നിരുന്നാലും ദേശീയ തലത്തിലുള്ള കമ്പികള്‍പോലും ഉറ്റു നോക്കുന്ന ഈ മേഖലക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്.