ഒരു വലിയ ഓഫീസ് തയ്യാറാക്കുന്നതിന് എത്ര തുക വേണ്ടിവരും? ഒരു സംരംഭകന്റെ അനുഭവം ഇതാ

ഒരു വലിയ ഓഫീസ് തയ്യാറാക്കുന്നതിന് എത്ര തുക വേണ്ടിവരും? ഒരു സംരംഭകന്റെ അനുഭവം ഇതാ

Monday February 15, 2016,

3 min Read


വലിയൊരു തുക നിക്ഷേപമായി നേടിയെടുത്തത് എങ്ങനെ എന്നതിനെക്കുറിച്ച് നിങ്ങളോട് ഞാന്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് ഞങ്ങളുടെ പുതിയ ഓഫീസ് രൂപീകരിച്ചത് എന്നതിനെക്കുറിച്ചാണ് പറയുന്നത്.

എന്തുകൊണ്ട് ഇക്കാര്യം പങ്കുവയ്ക്കുന്നു?

ആരും ഇക്കാര്യമൊന്നും പറയാറില്ല. ഇതിനെക്കുറിച്ച് ആരെങ്കിലും ഇതിനു മുന്‍പ് പറഞ്ഞിരുന്നുവെങ്കില്‍ പുതിയ ഓഫീസ് രൂപീകരിച്ചപ്പോള്‍ ഞങ്ങള്‍ക്കും അതേറെ പ്രയോജനകരമാകുമായിരുന്നു. എന്തിനാണ് കൂടുതല്‍ ചെലവ് വേണ്ടിവരുന്നതെന്തും, ഏതിലാണ് കൂടുതല്‍ ശ്രദ്ധ വയ്‌ക്കേണ്ടതെന്നുമൊക്കെയുള്ള ഒരു ധാരണ ലഭിക്കുമായിരുന്നു. സ്വന്തമായൊരു ഓഫീസ് എന്നാഗ്രഹിക്കുന്നവര്‍ക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഗുണകരമാകും.

image


പീതാംപുര

ഈ സ്ഥലം തിരഞ്ഞെടുത്തതിനു പിന്നില്‍ കാരണങ്ങളുണ്ട്. ഞാനും എന്റെ സഹസ്ഥാപകനും ഉള്‍പ്പെടെ ടീമിലെ 10 പേരും താമസിക്കുന്നത് പീതാംപുരയ്ക്കടുത്താണ്. ഓഫീസ് തുടങ്ങാന്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും ഇതാണ്. ഒരു ദിവസം ഓഫിസിലേക്ക് ചെല്ലാന്‍ മൂന്നു മണിക്കൂര്‍ സമയം യാത്രയ്ക്കായി മാത്രം മാറ്റിവയ്ക്കുന്നവരെ എനിക്കറിയാം. യാത്ര ചെയ്ത് അവര്‍ വെറുതെ സമയം പാഴാക്കുകയാണ്. ഒരു വര്‍ഷം കുറഞ്ഞത് 700 മണിക്കൂറിലധികം അവര്‍ വെറുതെ കളയുന്നു. താമസിക്കുന്നതിനിടുത്തു തന്നെ ഓഫീസായാല്‍ യാത്രയ്ക്കായുള്ള ഈ സമയം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതു നമുക്ക് കൂടുതല്‍ ആരോഗ്യവും ഊര്‍ജവും നല്‍കും. മാത്രമല്ല എല്ലാവര്‍ക്കും ആവശ്യമായ മൂന്നു പ്രധാന കാര്യങ്ങള്‍ പീതാംപുരയിലുണ്ട്.

image


1. താമസ അനുയോജ്യമായ കെട്ടിടങ്ങള്‍

2. നല്ല റോഡുകള്‍

3. എന്‍എസ്പി (നേതാജി സുഭാഷ് പ്ലെയ്‌സ്) മെട്രോ സ്റ്റേഷന്‍

വാടക

എന്‍എസ്പിയില്‍ ഒരു സ്‌ക്വയര്‍ ഫീറ്റിന് ഓരോ മാസവും 1.10 ഡോളര്‍ വീതം വാടക നല്‍കണം. ഇതുകൂടാതെ കെട്ടിടത്തിന്റെ അറ്റക്കുറ്റപ്പണിക്കായി സ്‌ക്വയര്‍ ഫീറ്റിന് 0.25 ഡോളര്‍ വീതം അധികം നല്‍കണം. അതായത് ഒരു സ്‌ക്വയര്‍ ഫീറ്റിന് 1.75 ഡോളര്‍ വീതം വാടക നല്‍കണം. എന്നാല്‍ സ്വതന്ത്ര കെട്ടടങ്ങളില്‍ ഒരു സ്‌ക്വയര്‍ ഫീറ്റിന് 0.93 ഡോളര്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. അറ്റക്കുറ്റപ്പണിക്കായി അധികം തുക നല്‍കേണ്ടതുമില്ല.

image


എന്‍എസ്പിയിലാണെങ്കില്‍ രാത്രി ഒന്‍പതു മണിക്കുശേഷം ഓഫീസ് പ്രവര്‍ത്തിക്കാനാവില്ല. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അതിനു അധികം തുക നല്‍കണം. സ്വതന്ത്രമായ കെട്ടിടത്തിലാണ് നിങ്ങളുടെ ഓഫീസെങ്കില്‍ ഈ പ്രശ്‌നമില്ല. തുടര്‍ന്നാണ് ഞങ്ങള്‍ 200 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം വാടകയ്ക്ക് എടുത്തത്. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഓഫീസ് ഡിസൈന്‍ തയാറാക്കി.

image


ഓഫീസ് ഡിസൈന്‍

മുഴുവന്‍ ടീമംഗങ്ങളും ഒരുമിച്ചിരുന്നാണ് ഡിസൈന്‍ തയാറാക്കിയത്. ഒരു ഓഫീസ് എന്നതിലുപരി വീടിന്റെ ഒരു അന്തരീക്ഷം നല്‍കാന്‍ ശ്രമിച്ചു. ആദ്യം പേപ്പറില്‍ വരച്ച് മാതൃക ഉണ്ടാക്കി. പിന്നീടത് ത്രീഡി പാനിലേക്ക് മാറ്റി. കോണ്‍ഫറന്‍സ്, മുറി, രണ്ടു ചെറിയ മുറി, ഭക്ഷണ മുറി, ചെറിയ റിസപ്ഷന്‍, വിശ്രമ മുറി തുടങ്ങിയ എവിടെയായിരിക്കണമെന്നു കൃത്യമായി രൂപരേഖയില്‍ കാണിച്ചു. ഒരു വലിയ ഓഫീസ് തയ്യാറാക്കുന്നതിന് എത്ര തുക വേണ്ടിവരും? ഒരു സംരംഭകന്റെ അനുഭവം ഇതാ ലോവിന്‍ ഡോട് കോം എന്ന സൈറ്റ് ഡിസൈന്‍ തയാറാക്കുന്നതിന് കൂടുതല്‍ സഹായകമാകി.

image


ചുണ്ണാമ്പുകല്ലുപയോഗിച്ചാണ് ചുമരുകള്‍ വേര്‍തിരിച്ചത്. ഇതു പണം ലാഭിക്കാന്‍ സഹായിച്ചു. ഗ്ലാസുകള്‍ കൊണ്ട് ഭിത്തികള്‍ വേര്‍തിരിക്കാന്‍ ഒരു സ്‌ക്വയര്‍ ഫീറ്റിന് 4 ഡോളറോളം വേണ്ടിവരും. അതിനാല്‍ തടികൊണ്ട് ഭിത്തി നിര്‍മ്മിച്ച ശേഷം അതില്‍ ഗ്ലാസ് പിടിപ്പിച്ചു. ഇതു ഒരു സ്‌ക്വയര്‍ ഫീറ്റിന് 2.5 ഡോളറോളം ലാഭം നേടിത്തന്നു. ഇങ്ങനെ ചെയ്തത് ഓഫീസിന് കൂടുതല്‍ ഭംഗിയേകി. ഇലക്ട്രിക്കല്‍ ജോലികളെല്ലാം ഒരു കോണ്‍ട്രാക്ടറിനെ ഏല്‍പ്പിച്ചു.

image


തനിച്ചിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം മുറികളുണ്ട്. അവിടെ ആര്‍ക്കുവേണമെങ്കിലും വന്നിരുന്ന് ജോലിചെയ്യാം.

image


ഫര്‍ണിച്ചര്‍

കസേരകളും മേശകളും വാങ്ങുന്നതിന് നല്ലൊരു തുക വേണ്ടിവരുമായിരുന്നു. അതിനാല്‍ ഒട്ടുമിക്കവയും ആശാരിയെക്കൊണ്ട് ചെയ്യിപ്പിച്ചു. തടി വളരെ കുറച്ചേ ഉപയോഗിച്ചുള്ളൂ. സ്റ്റീല്‍ കൊണ്ടുള്ള കമ്പികളാണ് കൂടുതലും നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഓഫീസില്‍ കസേരകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ജോലിക്കാരുടെ ആരോഗ്യത്തില്‍ ഇവയ്ക്ക് വളരെ പങ്കുണ്ട്. ജോലിക്കാര്‍ക്ക് അനുയോജ്യമായ കസേരകളാണ് വാങ്ങിയത്. അവരുടെ സൗകര്യത്തിനനുസരിച്ച് കസേരയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. ഇപ്പോഴത്തെ ഒരേയൊരു പ്രശ്‌നം ഞാനുള്‍പ്പെടെ എല്ലാവരും ചിലപ്പോള്‍ കസേരയില്‍ ഇരുന്നു ഉറങ്ങാറുണ്ട് എന്നതാണ്. 200 ഡോളറാണ് ഒരു കസേരയ്ക്ക് ചെലവായത്.

image


വാതിലുകള്‍

ഗ്ലാസ് മാത്രമുപയോഗിച്ചുള്ള വാതിലുകള്‍ വളെര ചെലവേറിയതാണ്. അതിനാല്‍ തടിയും ഗ്ലാസും ഉപയോഗിച്ചാണ് വാതിലുകള്‍ നിര്‍മ്മിച്ചത്.

image


ചിത്രങ്ങള്‍

ഒഴിഞ്ഞു കിടക്കുന്ന ചുമരിന്റെ പല ഭാഗത്തും ചിത്രങ്ങള്‍ പിടിപ്പിച്ചു. തിങ്ക്‌പോട്ട് എന്ന വെബ്‌സൈറ്റില്‍ നിന്നും അനുയോജ്യമായ ചിത്രങ്ങള്‍ ലഭിച്ചു.

image


ഓഫീസ് വീടുപോലെയാക്കി

image


ജോലിയിലെ തിരക്കു കാരണം ഞങ്ങളില്‍ പലരും സമയം നോക്കാന്‍ മറക്കാറുണ്ട്. അങ്ങനെ നോക്കുമ്പോഴായിരിക്കും വീട്ടില്‍ പോകേണ്ട സമയം കഴിഞ്ഞതായി മനസ്സിലാക്കുക. പിന്നെ എത്രയും പെട്ടെന്ന് വീട്ടില്‍ എത്തിയാല്‍ മതിയെന്നാകും ചിന്ത. എന്റെ ടീമിലെ പലരും വളരെവൈകിയും ജോലി ചെയ്യുന്നവരായിരുന്നു. അതിനാല്‍ അവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഓഫീസ് തയാറാക്കിയത്. കിടപ്പു മുറി, അടുക്കള തുടങ്ങി ഒരു വീടിനാവശ്യമായ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ചെറിയ ജിമ്മും ഓഫീസിനകത്തുണ്ട്.

image


ഓഫീസ് നിര്‍മാണത്തില്‍ നിന്നും പഠിച്ച കാര്യങ്ങള്‍

image


ഓഫീസിനെക്കാള്‍ ഒരു വീടിന്റെ അന്തരീക്ഷം നല്‍കുക

ആര്‍ക്കിടെക്‌നിക്കിനെ സമീപിക്കുന്നതിനെക്കാള്‍ സ്വയം ഡിസൈന്‍ ചെയ്യുക

image


ആരോടും അന്വേഷിക്കാതെ നിര്‍മാണച്ചുമതല കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കരുത്

image


നിങ്ങളുടെ ഓഫീസ് എങ്ങനെയായിരിക്കണമെന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവരുത്

image


ലേഖകനെക്കുറിച്ച്

image


ആഡ്പുഷ്അപ്പിന്റെ സഹസ്ഥാപകനാണ് അങ്കിത് ഒബ്‌റോയ്. പ്രസാധകരെയും ബ്ലോഗേഴ്‌സിനെയും പരസ്യത്തിലൂടെ വരുമാനം നേടിയെടുക്കാന്‍ സഹായിക്കുന്ന സംരംഭമാണിത്. @oberoiankit എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ അങ്കിതുമായി ബന്ധപ്പെടാം

image