ഇന്ത്യയിലെ കലാകാരന്മാര്‍ക്ക് ഉണര്‍വേകിയ എലമന്റ്‌സ്'

0

'എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ അത് മാറാനായി നമ്മള്‍ മദ്യപിക്കുന്നു. എന്തെങ്കില്‍ നല്ലത് സംഭവിച്ചാല്‍ അത് ആഘോഷിക്കാനായും മദ്യപിക്കുന്നു. ഒന്നും ഇല്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കാനായി മദ്യപിക്കുന്നു.'

34 വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് ബുകൊവ്‌സ്‌കിയുടെ വാക്കുകല്‍ സത്യമായി. ഐ ഐ ടിയില്‍ പഠിച്ചിറങ്ങിയ നാല് പേര്‍ മഹേന്ദ്ര സിങ്, അമന്‍ ഗോയല്‍, ഗഗന്‍ദീപ് ഗുപ്ത, കൃഷ്ണപ്രസാദ് എന്നിവര്‍ മദ്യലഹരിയില്‍ പിങ്ക് ഫ്‌ളോയിഡിന്റേയും കിഷോര്‍ കുമാറിന്റെയും പാട്ടുകള്‍ കേട്ട് ഇരുന്നപ്പോഴാണ് 'എലമന്റ്‌സ്' എന്ന പദ്ധതി രൂപപ്പെട്ടത്.


ൈചനീസ് ഗണേശന്‍

കുറേ വര്‍ഷങ്ങളായി ചൈനയില്‍ നിന്ന് ഇന്ത്യ വിഗ്രഹങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഈ വിഗ്രഹങ്ങളെക്കൊണ്ട് ഇന്ത്യന്‍ വിപണി നിറഞ്ഞുകഴിഞ്ഞു. 'ാവിയില്‍ ചൈന ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളുടേയും നിര്‍മ്മാതാവ് ആയാല്‍ അതില്‍ സംശയമില്ല. എക്കണോമിക് ടൈംസിന്റെ അ'ിമുഖത്തില്‍ നിന്ന് കൊടാക് മഹീന്ദ്ര ബാങ്കിന്റെ എം ഡി ആയ ശ്രീ ഉദയ് കൊടാക് സംസാരിച്ചെത്തിച്ചേര്‍ന്ന ഒരു ചോദ്യം ഇതാണ്. ''ചൈനീസ് ഗണേശന്മാരെ ഇറക്കുമതി ചെയ്യുന്നത് നമുക്ക് താങ്ങാന്‍ സാങിക്കുമോ?'

ഇത് നമ്മുടെ കലാകാരന്മാര്‍ക്ക് വംശനാശം സം'വിക്കുന്നതിന് കാരണമാകും. ഈ മേഖലയില്‍ സംസ്‌കാര ശൂന്യത അനു'വപ്പെടുന്നു. ഇത് ഒരുക്കലും യോജിക്കാന്‍ കഴിയില്ല.

ഗ്രാമീണരായ കലാകാരന്മാരെ ബന്ധിപ്പിക്കുക

'എലമന്റ്‌സ്' കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. ഇതുവഴി ഇവരെ കോര്‍പ്പറേറ്റുകളുമായി പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കോപ്പറേറ്റ് മേഖലയില്‍ സമമാനങ്ങല്‍ കൈമാറുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതില്‍ ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ ഈ കലാകാരന്മാര്‍ക്ക് കഴിയും. ഇത് കോര്‍പ്പറേറ്റുകള്‍ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ഗുണകരമാണ്. അതുകൊണ്ടാണ് ഞങ്ങല്‍ ഈ മിഷന് 'സ്‌പ്രെഡിങ്ങ് സ്‌മൈല്‍സ്' എന്ന് പേര് നല്‍കിയത്.

2012 മുതല്‍ ' എലമന്റ്‌സ്' വഴി രാജസ്ഥാനിലെ 150 കലാകാരന്മാരുടെ കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള കേര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പ്രത്യാക രീതിയിലുള്ള സമ്മാനങ്ങള്‍ ഉണ്ടാക്കി നല്‍കുന്നു.

കഴിവിലാണ് പ്രവര്‍ത്തിക്കുന്നത്; ചാരിറ്റിയില്‍ അല്ല

ചാരിറ്റി സംഘടനകളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കരകൗശല വിദ്യകള്‍ കൊണ്ട് നിര്‍മ്മിച്ച നിരവധി ഉത്പ്പന്നങ്ങള്‍ വരുന്നുണ്ട്. ഇതിലുള്ള പ്രശ്‌നം എന്തെന്നാല്‍ ഇത് നമ്മുടെ സംസ്‌കാരവുമായി ബന്ധമില്ലാത്തവയാണ്. ഇവക്ക് വിപണിയില്‍ മൂല്ല്യം വളരെ കുറവാണ്. ഇവിടെ വളരുന്നവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ല'ിക്കാത്തതാണ് കാരണം.

കോര്‍പ്പറേറ്റ് സമ്മാനങ്ങളുടെ പ്രാധാന്യം ഞങ്ങളുടെ അനു'വത്തില്‍ നിന്ന് മനസ്സിലാക്കി. ഈ മേഖലയില്‍ ഒരു ബ്രാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കി. ചൈനയില്‍ നിന്ന് കൊണ്ടുവരുന്ന പലതരത്തിലുള്ള സമ്മാനങ്ങളുടെ സ്വ'ാവത്തെക്കുറിച്ച് ഞങ്ങള്‍ പഠനം നടത്തി. ഇന്ത്യയില്‍ ഒരുപാട് കഴിവുകളുള്ള കലാകാരന്മാര്‍ ഉള്ളപ്പോള്‍ ചൈനയില്‍ നിന്ന് വരുത്തുന്നത് ഒരു അനാവശ്യമായി ഞങ്ങല്‍ക്ക് തോന്നി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ യാത്ര ചെയ്തു. ഉത്പ്പന്നങ്ങളുടെ ല'്യതക്കുറവും വിപണിയിലെ പ്രശനങ്ങളുമാണ് കേര്‍പ്പറേറ്റ് ഗിഫിറ്റിങ്ങില്‍ നിന്ന് ഇന്ത്യന്‍ കലകളെ മാറ്റി നിര്‍ത്തുന്നത്. അതേ സമയം പാരമ്പര്യമായി കലാപരാമയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവര്‍ ഒതുങ്ങി ജീവിക്കുകയാണ്.

ഇന്ത്യയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌പെയിനില്‍ നിന്ന് അവര്‍ക്ക് പിന്തുണ ല'ിച്ചു. മാട്രിഡിലെ ഐ ഇ ബിസിനസ് സ്‌കൂള്‍ അവരുടെ സോഷ്യല്‍ ബിസിനസ് പ്ലാനിംഗ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ചാലഞ്ച് വിജയിച്ചപ്പോള്‍ എലമെന്റ്‌സിനെ അവര്‍ സഹായിച്ചു. ഇത് വിജയത്തിന്റെ തെളിവ് ആയിരുന്നു. ഇതിന്റെ സ്ഥാപകന്‍ ജോലി ഉപേക്ഷിച്ച് ഇതില്‍ തന്നെ ശ്രദ്ധ കൊടുത്ത് തുടങ്ങി.

കലാകാരന്മമാരെ സഹായിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ കലാകാരന്മാരുടെ സൃഷ്ടികള്‍ കോര്‍പ്പറേറ്റ് മേഖലയെ സഹായിക്കാനാണ് എലമെന്റ്‌സ് ഉപയോഗിക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കും വിരോധമുണ്ടാക്കി. എലമന്റ്‌സിന്റെ ആദ്യത്തെ പ്രോജക്ട് ഒരു ജര്‍മ്മന്‍ ബിയര്‍ ബ്രാന്റിനെ പ്രമോട്ട് ചെയ്യാന്‍ ഉള്ളതായിരുന്നു. അതിന് വേണ്ടി ഒരു ബ്രാന്റ് വാഗണ്‍ ഗിഫ്റ്റ് പ്രോജക്ട് തയ്യാറാക്കി. ഇതില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും ജര്‍മ്മന്‍ സംസ്‌കാരത്തിന്റേയും സങ്കലനമുണ്ടായിരുന്നു. ഞങ്ങളുടെ ഉത്പ്പന്നത്തിന് ഞങ്ങളുടെ ക്ലയിന്റില്‍ നിന്നും അവരുടെ ക്ലയിന്റില്‍ നിന്നും ഒരുപാട് പ്രശംസ ല'ിച്ചു. ഞങ്ങള്‍ രണ്ട് കാര്യങ്ങള്‍ ഇതില്‍ നിന്ന് മനസ്സിലാക്കി. ഒന്ന് ഒരു സമ്മാനത്തെക്കാള്‍ ഉപരി അതൊരു കലാസൃഷ്ടിയായിട്ടാണ് അവര്‍ കണ്ടത്. രണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി നടത്തുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ഇതും ഒരു നേട്ടമാണ്. അവരുടെ സമ്മാനം അനേകം പാവപ്പെട്ട കലാകാരന്മാര്‍ക്ക് ജീവിത മാര്‍ക്ഷമാണ്.

'അടിസ്ഥാന മേഖലയില്‍ നിന്നുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കലാകാരന്മാര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം കൂട്ടാന്‍ സാധിച്ചു. അവര്‍ അധിക ജോലി ചെയ്യാന്‍ തയ്യാറാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ കലാകാരന്മാരുമായി നേരിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മദ്ധ്യസ്ഥന്റേയും ആവശ്യം ഞങ്ങള്‍ക്കില്ല. ഇത് ഞങ്ങള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

''വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് കാലാകാരന്മാരുടെ ഇടയിലേക്ക് എത്തിക്കാനാണ് ഞങ്ങല്‍ ലക്ഷ്യമിടുന്നത്. ഞങ്ങല്‍ എന്ത് ചെയ്താലും തിരഞ്ഞ് ആത്മാര്‍ഥതയോടെയാണ് ചെയ്യുക.'' സിങ് പറയുന്നു.