പരിസ്ഥിതി മലിനീകരണം അളക്കാന്‍ ആപ്ലിക്കേഷനുമായി 'ഓറഷുവര്‍'

പരിസ്ഥിതി മലിനീകരണം അളക്കാന്‍ ആപ്ലിക്കേഷനുമായി 'ഓറഷുവര്‍'

Saturday January 02, 2016,

1 min Read

ഇന്റല്‍ കമ്പനിയുടെ ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചില്‍ അവതരിപ്പിച്ച വ്യത്യസ്ത ആശയമാണ് ഓറഷുവര്‍ എന്ന ടീമിനെ മാധ്യമശ്രദ്ധയിലേക്ക് എത്തിച്ചത്. ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചില്‍ അവസാന 10 സ്ഥാനത്തിനുള്ളില്‍ എത്തിയ ടീമായിരുന്നു 'ഓറഷുവര്‍'. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അന്തരീക്ഷ മലിനീകരണം പരിശോധിക്കാനും കുറയ്ക്കാനുമുള്ള ആശയമാണ് അവര്‍ പങ്കുവച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുമാറാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഉപയോഗത്തിലൂടെ ഓരോരുത്തര്‍ക്കും സ്വയം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മനസിലാക്കാനും അതനുസരിച്ച് പെരുമാറാനുമാകും.

image


കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ സഹായിക്കുന്നതിനായി പ്രമുഖ കമ്പനിയായ ഇന്റല്‍ നിരവധി പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പുത്തന്‍ വ്യവസായ സംരംഭകരുടെ വളര്‍ച്ചയ്ക്കായി ഇന്റല്‍ തുടങ്ങിയതാണ് ഇന്റല്‍ ഇന്ത്യ മേക്കര്‍ ലാബ്. ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറിലൂടെ (ഇന്റല്‍ ഐ എസ് ഇ എഫ്) യുവാക്കള്‍ക്കിടയില്‍ സംരഭകത്വത്തിന്റെ പുതിയ സംസ്‌കാരവും കാഴ്ചപ്പാടും വളര്‍ത്തുക എന്നതാണ് ഇന്റല്‍ ലക്ഷ്യമിടുന്നത്.

പുതിയ സംസ്‌കാരത്തെയും സാങ്കേതികവിദ്യയെയും പുതിയ രൂപമാറ്റത്തിലൂടെ 2015 ഏപ്രിലിലാണ് ഇന്റലും ഡിഎസ്ടിയും ചേര്‍ന്ന് ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിന് തുടക്കം കുറിച്ചത്. നിലവിലുള്ള സംരംഭകര്‍ക്കും തുടക്കക്കാര്‍ക്കും ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവബോധം എങ്ങനെ വളര്‍ത്താം അല്ലെങ്കില്‍ ഇക്രാന്തി പോലുള്ള ഇഗവേണ്‍സ് സേവനങ്ങള്‍ വളരെ പെട്ടെന്ന് ലഭ്യമാക്കുക എന്നീ തരത്തിലുള്ള ആശയങ്ങള്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുക എന്നതായിരുന്നു ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിന്റെ പ്രധാന ഉദ്ദേശ്യം. പ്രതീക്ഷിച്ചതിലധികം ഈ ദൗത്യം വിജയകരമായി. 1,900 റജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ നിന്നാകമാനം ലഭിച്ചു. ഇതില്‍ നിന്ന് വിജയിച്ച 10 ടീമുകളിലൊന്നാണ് 'ഓറഷുവര്‍'.

ഇന്ത്യയിലെ നിരവധി നഗരങ്ങളിലും വ്യവസായ പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഇതുവഴി ജനങ്ങള്‍ക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതു രാജ്യത്തിന്റെ ഉല്‍പ്പാദനമേഖലയെ ബാധിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം തടഞ്ഞില്ലെങ്കില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ലോകരാജ്യങ്ങളുടെ പാതയിലേക്ക് ഇന്ത്യയും വഴിമാറുമെന്ന് 'ഓറഷുവര്‍' വ്യക്തമാക്കുന്നു.