'കന്ഹ പെന്‍ച്' ഇനി കാനനമാകും

0

'കന്ഹ പെന്‍ച് കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന വന മേഖലയില്‍ ഇനി രണ്ട് ലക്ഷംവൃക്ഷ തൈകള്‍ തഴച്ച് വളരും. യുനൈറ്റഡ് നാഷന്‍സിന്റെ 'പാരിസ്ഥിതിക പദ്ധതിയുടെ' ഭാഗമായി കന്ഹക്കും പെന്‍ചിനും ഇടയ്ക്കുള്ള 200 ഹെക്ടര്‍ വന്യജീവി മേഘലയില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.

യുണൈറ്റഡ് നാഷന്‍സിന്റെ പാരിസ്ഥിതിക പദ്ധതിയുടെ' ങാഗമായി കഴിഞ്ഞ ആഴ്ച ഇവരുടെ ഇന്ത്യയിലെ പാര്‍ട്‌നര്‍മാരായ വോഡഫോണ്‍ ഇന്ത്യയും ഗ്രോ ട്രീ ഡോട്ട് കോമും ചേര്‍ന്ന് 'ബില്ല്യന്‍ ട്രീ ക്യാമ്പയിനിന്റെ ഒന്നും രണ്ടും ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു. കന്ഹ പെന്‍ച് മേഖലയിലെ 200 ഹെക്ടറില്‍ 2 ലക്ഷം വൃക്ഷ തൈകള്‍ നട്ടു പിടിപിച്ചത് വന്യജീവി മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയതായും അവര്‍ പറയുന്നു .

ഓഗസ്റ്റ് 2014 ല്‍ ആരംഭിച്ച ഈ പദ്ധതി കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ പുതിയ നടപടികള്‍ ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷം 300 ഹെക്ടറില്‍ വരുന്ന വന മേഘലയായ മധ്യപ്രദേശിലെ കന്ഹ കടുവ സങ്കേതത്തിനും മഹരാഷ്ട്രയിലെ പെന്‍ച് കടുവ സങ്കേതത്തിനും ഇടയില്‍ ഏതാണ്ട് 3 ലക്ഷം വൃക്ഷ തൈകള്‍ നട്ട് പിടിപിക്കാനാണ് ഉദേശിക്കുന്നത്.

കഴിഞ്ഞവര്‍ഷം ആദ്യഘട്ടത്തില്‍ ഒരു ലക്ഷം വൃക്ഷ തൈകള്‍ മണ്ട്‌ല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാടാ ഗ്രാമത്തിലും രണ്ടാം ഘട്ടത്തില്‍ ഒരു ലക്ഷം തൈകള്‍ ദേവ്ദ്ര ഗ്രാമത്തിലും നട്ടു പിടിപ്പിച്ചിരുന്നു,

വോഡഫോണ്‍ ഇന്ത്യയുടെ മധ്യപ്രദേശിന്റെയും ഛത്തീസ്ഗഡിന്റെയും ബിസിനസ് ഹെഡ് മനീഷ് കുമാറും ഗ്രോ ട്രീസ് ഡോട്ട് കോം മേധാവി ബിക്രന്ത് തിവാരിയും ചേര്‍ന്ന് ഒന്നും രണ്ടും ഘട്ടത്തിന്റെ വിജയം ഔപചാരികമായി പ്രഖ്യാപിച്ചു .