ഒരു സംരംഭകന്റെ ജീവിതത്തിലെ ചില കറുത്ത അധ്യായങ്ങള്‍

ഒരു സംരംഭകന്റെ ജീവിതത്തിലെ ചില കറുത്ത അധ്യായങ്ങള്‍

Sunday February 07, 2016,

4 min Read


കഴിഞ്ഞ മാസം ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ നിര്‍വാണം പ്രാപിച്ചത് എങ്ങനെ. എന്നാല്‍ എന്തോ ഒന്ന് വിട്ടുപോയതുപോലെ എനിക്ക് തോന്നുന്നു. അത് ഒരു അപൂര്‍ണ്ണമായ ലേഖനമാണന്ന് എന്റെ മനസ്സ് പറയുന്നു പ്രദീപ് ഗോയല്‍ പറയുന്നു. ഒരു കമ്പനി തുടങ്ങാനുള്ള സ്വപ്‌നം ചിലരെങ്കിലും കാണാറുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അതുലേക്കുള്ള ആദ്യ പടിയിലെത്താന്‍ ആരും ശ്രമിക്കുന്നില്ല. അതിനായി നിങ്ങള്‍ക്ക് ധൈര്യം വളരെ അത്യാവശ്യമാണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ സമുദ്രത്തിനിടക്ക് ഒരു പരീക്ഷണം നടത്താന്‍ താന്‍ സംരംഭകന്‍ ആണെന്ന് മനോഭാവമാണ് വേണ്ടത്. അദ്ദേഹം പറയുന്നു.

image


താഴെ തന്നിരിക്കുന്ന ഏതെങ്കിലും ഒന്ന് നിങ്ങളുടെ കാര്യത്തില്‍ ശരിയാണെങ്കില്‍ വ്യവസായം നിങ്ങള്‍ക്ക് ചേരുന്ന കാര്യമല്ല.

• 10 ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ധന, ആകര്‍ഷകമായ ജോലി എന്നിവയോടെ കരിയര്‍ വളര്‍ച്ച

• സ്വന്തമായി നല്ല വീട്, സുന്ദരിയായ ഭാര്യ മിടുക്കരായ രണ്ട് കുട്ടികളുമൊത്തുള്ള സന്തോഷകരമായ ജീവിതം.

• ഊണ് കഴിക്കുമ്പോഴും വീക്കെന്റ് പാര്‍ട്ടികളിലും സ്റ്റാര്‍ട്ട് അപ്പ് ഒരു ചൂടേറിയ വിഷയമാണ്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ആരും ശ്രമിക്കുന്നില്ല.

• ആള്‍ക്കാരെ വിഡ്ഢികളാക്കി പണം നേടാനുള്ള വിദ്യ നിങ്ങള്‍ക്ക് അറിയാം എന്ന് വിചാരിക്കുക. അത് നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലേക്ക് പകര്‍ത്താം എന്ന ചിന്ത.

• നിങ്ങളുടെ ഒരുമാസത്തെ ശമ്പളത്തെക്കാള്‍ വലുതാണ് നിങ്ങളുടെ ഒരുമാസത്തെ ജീവിതം എന്ന് ചിന്തിക്കുന്നവര്‍.

അവസാനമായി നിങ്ങള്‍ ഏറ്റെടുത്ത ഒരു വെല്ലുവിളി ഓര്‍മ്മയുണ്ടോ നിങ്ങളുടെ ബോസിന്റെ അനുവാദമില്ലാതെ 2 ആഴ്ച അവധിയെടുക്കുക. ഇതുപോലുള്ള വെല്ലുവിളികള്‍ സ്വീകരിച്ച് മുന്നേറുക എന്നതാണ് സംരംഭകത്വത്തിന്റെ അടിസ്ഥാനം.

• നിങ്ങള്‍ പരിചിതമല്ലാത്ത ഒരു പ്രവൃത്തിമേഖലയില്‍ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഭയക്കുന്നുവെങ്കില്‍ ഒരു വിദഗ്ധന്റെ സഹായം തേടുക.

• 90 ശതമാനവും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നെങ്കില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കരുത്.

• സ്റ്റീവ് ജോബിസിനെ പോലെ ആകാന്‍ ശ്രമിക്കുകയും ആശയങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുകയും ചെയ്യുക. (നിങ്ങളുടെ ബോസിന് മറ്റൊരു ആശയമായിരിക്കാം താത്പര്യം.)

• അവസാനമായി നിങ്ങള്‍ക്ക് എല്ലാം അറിയാം അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് താഴെയുള്ളവരില്‍ നിന്നോ കൂടെയുള്ളവരില്‍ നിന്നോ ഒന്നും പഠിക്കാന്‍ ആഗ്രഹമില്ല. നിങ്ങല്‍ എപ്പോഴും സി ഇ ഒമാരില്‍ നിന്ന് മാത്രമേ ഉപദേശം സ്വീകരിക്കുകയുള്ളൂ.

ധീരന്മാര്‍ക്ക് വേണ്ടിയുള്ളതാണ് സംരംഭകത്വം

• നിങ്ങള്‍ മാനസികമായി ശക്തരായിരിക്കണം.

• ഒരു രാത്രി കൊണ്ട് പണം സ്വരൂപിക്കാന്‍ കഴിയില്ല.

• നിങ്ങളുടെ സഹസ്ഥാപകന്‍ പാതിവഴിയില്‍ നിങ്ങളെ ഉപേക്ഷിക്കാം.

• നിങ്ങളുടെ നിക്ഷേപകര്‍ ഫണ്ട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ട് അത് ഉപേക്ഷിക്കാം.

• കയ്യില്‍ കാശില്ലാത്ത അവസ്ഥ വരാം.

ഇത് ഒരു നിസാരമായ യാത്രയല്ല. നിങ്ങള്‍ക്ക് ഒത്തിരി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരും. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് നിങ്ങള്‍ക്ക് താത്വര്യമുള്ള മേഖല തിരഞ്ഞെടുക്കുക എന്നത് വളരെ അപകടകരമാണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ വിജയകഥകള്‍ മാത്രമേ നാം കേള്‍ക്കാറുള്ളൂ. ഈ വിജയങ്ങള്‍ക്ക് പിന്നില്‍ എത്ര പരാജയങ്ങള്‍ ഒളിഞ്ഞിരിക്കുന്നെന്ന് നാം അറിയുന്നില്ല.

'ഓരോ തോല്‍വിയും നിങ്ങളുടെ മാനസിക ശക്തിയില്‍ പുതിയ പാളികള്‍ തീര്‍ക്കുമെന്ന് ഓര്‍മ്മിക്കുക.' റിച്ചാര്‍ഡ് ബ്രാന്‍സണ്‍

സംരംഭകത്വത്തിന്റെ ദൂഷ്യവശങ്ങള്‍

• നിരാശ

മാസംതോറുമുള്ള മൊബൈല്‍ ബില്ല് പോലെയാണ് നിരാശ കടന്നുവരുന്നത്. ഓരോ മാസവും നാം എന്തെങ്കിലും നല്ല പദ്ധഥികല്‍ ആവിഷ്‌കരിക്കുകയും മിക്കവാറും അത് പരാജയപ്പെടുകയും ചെയ്യുന്നു. പരാജയത്തില്‍ നിന്നുള്ള നിരാശ നമുക്ക് ഒഴിവാക്കാന്‍ സാദിക്കില്ല. എന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ നാം പഠിച്ചിരിക്കണം.

• അരക്ഷിതാവസ്ഥ

നിങ്ങളുടെ തീരുമാനങ്ങലില്‍ പോലും തോന്നിയേക്കാം നിങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടാകില്ലെന്ന്. നിങ്ങള്‍ തന്നെ ബോസ് ആയാലുള്ള പ്രശ്‌നമാണിത്. നിങ്ങള്‍ എപ്പോഴും പോംവഴികള്‍ ചോദിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല.

• സ്വന്തം പ്രശ്‌നങ്ങള്‍

നിങ്ങള്‍ സ്വയം സംശയിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ നിങ്ങള്‍ ഒന്നിനും കൊള്ളാത്ത ഒരാളാണെന്ന ചിന്തയിലേക്ക് എത്തിക്കുന്നു.

• ജോലിയോടുള്ള ആസക്തി

ഇത് എല്ലാ സംരംഭകര്‍ക്കും അനുഭവപ്പെടാറുണ്ട്. എന്തിനോടെങ്കിലും അമിതാസക്തി ഉണ്ടായാല്‍ അത് ജീവിതത്തെ ബാധിക്കുന്നു. ഇത് ചിലപ്പോള്‍ നിങ്ങളെ പുകവലിയിലേക്കും മദ്യപാനത്തിലേക്കും നയിക്കും. എന്നാല്‍ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് ഇതൊക്കെ തേടി പോകുന്നത്.

• ഉറക്കക്കുറവ്

എന്തെങ്കിലും ഒരു കാര്യം സമയത്ത് തീര്‍ക്കണമെങ്കില്‍ തെറ്റായ ഉറക്ക ശീലങ്ങള്‍ നിങ്ങളെ തേടിവരും. ഉപഭോക്താക്കള്‍, ജീവനക്കാര്‍, കുടുംബം എന്നീ തിരക്കുകള്‍ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. എനിക്കുപോലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഉറങ്ങുന്ന സമയത്തിനുള്ളില്‍ തന്നെ എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ തീരുമാനിച്ചു.

• കുടുംബ ബന്ധങ്ങളെ ബാധിക്കുന്നു

നിങ്ങളുടെ സമയം ഗേള്‍ഫ്രണ്ടിനോ ഭാര്യക്കോ കുട്ടിക്കോ നല്‍കുന്നെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? അവരുടെ കൂടെ ഇരിക്കുമ്പോഴും അടുത്തിടെ നടന്ന ഫണ്ടിങ്ങിനേയും നിങ്ങളുടെ പ്രയാസങ്ങളുമൊക്കെയാകും പറയുക. ഇത് അവസാനിപ്പിക്കുക. നിങ്ങളുടെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുക.

• തെറ്റായ ഭക്ഷണരീതി

അവിവാഹിതരായ എല്ലാ സംരംഭങ്ങളിലും പൊതുവായി കാണുന്ന ഒരു ശീലമാണിത്. നിങ്ങള്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സമയം കിട്ടാറില്ല. പകരം നിങ്ങള്‍ പെട്ടെന്ന് കഴിക്കാന്‍ പറ്റുന്ന എന്തെങ്കിലും വാങ്ങി കഴിക്കുന്നു. എന്നാല്‍ ഇതിന് പകരം നിങ്ങല്‍ പഴവര്‍ഗ്ഗങ്ങല്‍ കഴിക്കുന്നത് നല്ലതായിരിക്കും.

• സമൂഹ്യ ജീവിതം സാധ്യമല്ല

തിരക്കുകള്‍ കാരണം നിങ്ങള്‍ക്ക് ഇത് അനുഭവപ്പെടാന്‍ സാധ്യതയില്ല. കാരണം ഞാനും എന്റെ സ്റ്റാര്‍ട്ട് അപ്പ് ജീവിതത്തില്‍ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്. ഇനിയും നിങ്ങല്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണങ്കില്‍ ഒരു അവസാന തീരുമാനം എടുക്കുന്നതിന് മുമ്പ് ചെക്ക് ലിസ്റ്റ് പരിശോധിക്കുക.

നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഈ ചെക്ക് ലിസ്റ്റ് പരിശോധിക്കുക

• എന്തിനാണ് ഉപേക്ഷിക്കുന്നത്? എന്റെ ബോസിനേയോ ജോലിയേയോ ഞാന്‍ വെറുക്കുന്നുണ്ടോ? അതോ എന്നെ സംരക്ഷിക്കാനോ സ്വയം ഒരു ബോസാകാനോ?

• എന്റെ ഫുള്‍ടൈം ജോലി നിലനിര്‍ത്തിക്കൊണ്ട് എന്റെ സ്വപ്‌ന സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമോ? MVP(minimum viable product) സ്ഥാപിക്കാന്‍ എത്ര സമയം വേണ്ടിവരും?

• എന്തെല്ലാമാണ് എന്റെ പ്ലാന്‍ എ, പ്ലാന്‍ ബി. രണ്ടും പരാജയപ്പെട്ടാല്‍ എന്തുചെയ്യും. പ്ലാന്‍ സി, പ്ലാന്‍ ഡി എന്നിവ എന്റെ കയ്യില്‍ ഉണ്ടോ?

• മാസം തോറും ഞാന്‍ എത്ര രൂപ ചിലവാക്കേണ്ടി വരും? നിങ്ങളുടെ നിലവിലുള്ള ചിലവുകളും ഭാവിയിലേക്കുള്ള ചിലവുകളും കണക്കാക്കുക.

• ഭാവിയില്‍ എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എത്ര രൂപ വേണ്ടിവരും? വിവാഹം, കുട്ടികളുടെ പഠനം, കുടുംബത്തിന് ഉറപ്പ് നല്‍കിയ വിദേശ യാത്ര എന്നിവ കണക്കിലെടുക്കുക?

• ശമ്പളമില്ലാതെ എത്ര നാള്‍ എനിക്ക് തുടരാന്‍ സാധിക്കും. ഒരു വര്‍ഷം കൊണ്ട് നിങ്ങളുടെ സംരംഭത്തില്‍ നിന്ന് വരുമാനം ലഭിച്ചുതുടങ്ങുമെന്ന് തോന്നുന്നെങ്കില്‍ 2 വര്‍ഷത്തേക്കെങ്കിലും പണം മാറ്റിവെയ്ക്കുക. കാരണം നിങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം.

നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കേണ്ട അവസാനത്തെ ചോദ്യം ഇതാണ്. എന്റെ ജോലി ഉപേക്ഷിച്ച് താത്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ 23 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം അത് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും? നിങ്ങള്‍ തകര്‍ന്ന് പോകും എന്ന് തോന്നുന്നെങ്കില്‍ തീരുമാനം മാറ്റുക. എന്റെ സ്റ്റാര്‍ട്ട് അപ്പിന് മുമ്പ് ഞാന്‍ ഇത് ചര്‍ച്ച ചെയ്തിരുന്നു. ഞാന്‍ പരാജയപ്പെടുകയാണെങ്കില്‍ ആ വേദന സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.

എന്താണ് നിങ്ങളുടെ അഭിപ്രായം?

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക