ക്ലിയര്‍ കാബ് റെന്റല്‍; കയ്യടി നേടി സച്ചിന്‍

0


സച്ചിന് കേറ്റ് ക്ലിയന്ര് കാര് റെന്റല് എന്ന് സംരംഭത്തിന്റെ ഉടമയാണെന്നല്ലാതെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്ന ചലനങ്ങളെ കുറിച്ച് യുവര് സ്റ്റേറിയുടെ ഓഫീസിലേയ്ക്ക് സച്ചിന് നടന്ന് കയറിയപ്പോള് എനിക്ക് ഊഹം പോലുമില്ലായിരുന്നു. ശരിയാണ്, ക്ലിയര് കാര് റെന്റല് ഒരു കാര് വാടകയ്ക്ക് നല്കുന്ന സ്ഥാപനം തന്നെയാണ് . എന്നാല് അതില് സാധാരണയില് നിന്നും വ്യത്യസ്തമായ എന്തൊക്കെയോ ഉണ്ട്. അതിനാല് തന്നെ സച്ചിന് കേറ്റ് തീര്ച്ചയായും ഒരു വലിയ കരഘോഷം അര്ഹിക്കുന്നു.

ഈ മനുഷ്യന് ഒരു കഥ പറയാനുണ്ട്

ഔറങ്കാബാദിലെ ഒരു കുഗ്രാമത്തില് ആണ് സച്ചിന് കേറ്റ് ജനിച്ചത്. ഭാരതത്തിലെ പിന്നോക്കം നില്ക്കുന്ന മറ്റേതൊരു ഗ്രാമത്തിലേയും പോലെ ഇവിടെയും നവസംരഭങ്ങളെ കുറിച്ച് തികഞ്ഞ അവജ്ഞ തന്നെയാണു നിലനിന്നത്. ഗ്രാമത്തില് നാലാം തരത്തിന് ശേഷം പഠനസൗകര്യം ലഭ്യമല്ലാതിരുന്നതിനാല് സുഹൃത്തിന്റെ ഗ്രാമത്തിലയച്ചാണ് മകന്റെ പഠനം മാതാപിതാക്കള് ഉറപ്പ വരുത്തിയത്. പണത്തിന് ബുദ്ധിമുട്ടിയിരുന്നതിനാല് ചെറുപ്പം മുതല് തന്നെ വീടുകളില് പത്രമിടാന് പോയിരുന്ന ആ കുട്ടിയ്ക്ക് പതിനൊന്നാം തരത്തില് പഠിക്കുബോള് ഒരു കംപ്യൂട്ടര് സെന്ററില് ഓഫീസ് ബോയി ആയി ജോലി ലഭിച്ചു.

കംപ്യൂട്ടറുകളോട് അടങ്ങാത്ത അഭിനിവേശം കൊണ്ട് നടന്ന സച്ചിന് ഒരു വര്ഷത്തിനകം അവിടെ തന്ധെ കംപ്യൂട്ടര് പഠിച്ച് ഇന്‌സ്ട്രക്ടറായി ജോലിയില് പ്രവേശിച്ചു.പന്ത്രണ്ടാം ക്ലാസ്സിന് ശേഷം ട്രാവല് ഏജന്‌സിയില് ഒരു പാര്ട്ട് ടൈം ജോലി സംഘടിപ്പിച്ച് സച്ചിന് ഉപരി പഠനത്തിനായി ഔറങ്കാബാദിലെത്തി. ''ആ ജോലിയാണെനിക്ക് വാഹന രംഗത്തെ ആദ്യത്തെ പരിശീലനം. പകുതി ശംബളത്തില് ഞാനവിടെ മുഴുവന് സമയം പ്രവര്ത്തിച്ചു. കാരണം അവിടെ എനിക്ക് കംപ്യൂട്ടര് ലഭിച്ചു.''. ഉപരി പഠനം കംപ്യൂട്ടര് വിഷയത്തിലായിരുന്നെങ്കിലും എസ്.ഇഎഒ യുടെ പ്രവര്ത്തനങ്ങളോട് സച്ചിന് ഉണ്ടായ ചായ്വ് ആ ട്രാവല് ഏജന്‌സിയെ സഹായിച്ചു.

ആത്മവിശ്വാസം വര്ദ്ധിച്ചതോടെ ഗ്രാമം വിട്ട് പോകാന് തീരുമാനിച്ചെങ്കിലും വീട്ടുകാരുടെ എതിര്പ്പ് കണക്കിലെടുത്ത് ഗ്രാമത്തില് തന്ധെ വെബ് ഡിസൈനിംങുമായി മുന്നോട്ട് നീങ്ങി. അങ്ങിനെ നിലവില് വന്നതായിരുന്നു ഇന്‌ഫോഗ്രിഡും നെറ്റ്മാന്റിലും. സച്ചിനും കൂട്ടരും ചേര്ന്ന് അതിന് ശേഷം 600ല് പരം വെബ്‌സൈറ്റുകള്ക്ക് രൂപം നല്കി.

അതിന് ശേഷമാണ് സച്ചിന്റെ ജീവിതം വഴിതിരിയുന്നത്.

സച്ചിന് എന്നും ട്രാവല് ഹോസ്പിറ്റാലിറ്റി രംഘത്ത് ശ്രദ്ധ നല്കിയിരുന്നതിനാല് ആ മേഖലകളിലെ ആവശ്യങ്ങളെ അടുത്തറിഞ്ഞിരുന്നു. '' ബുക്കിംങ് സംവിധാനങ്ങളും ദീര്ഘദൂര സര്വ്വീസ്സുകളും മറ്റ് മേഖലകളില് ലഭ്യമായിരുന്നെങ്കിലും റോഡ് ട്രാന്‌സ്‌പ്പോര്ട്ട് മേഖലയില് അതൊരു പുതിയ കാല്വെയ്പ്പ് ആയിരുന്നു . 2010 ജൂലൈയില് സി.സി.ആര് അവതരിപ്പിക്കുബോള് മെറു റേഡിയോ കാബ് സേവനങ്ങള് മാര്ക്കറ്റില് ഇടം പിടിച്ച് വരികയായിരുന്നു.

ക്ലിയര് കാബ് റെന്റല് തദ്ദേശീയമായും ദീര്ഘദുരത്തേയ്ക്കും പാക്കേജുകള് നല്കാറുണ്ട്. മണിക്കൂര് മുതല് ദിവസകണക്കില് വരെ വാഹനങ്ങള് ലഭ്യമാണ്.സി സി അറിന് ഇന്ത്യയിലെ 150+ നഗരങ്ങളിലേയ്ക്ക് സര്വ്വീസുകളുുണ്ട്. ഇവയെല്ലാം നോക്കിനടത്താന് 100ല് പരം ജീവനക്കാരും.

മുതല് മുടക്കിലാത്ത വിജയം

പൊതുവെ ഈ മേഖലയില് കമ്പനികള് കോടികള് മുതല് മുടക്ക് നടത്താറുണ്ടെങ്കിലും 150+ല് പരം നഗരങ്ങളിലേയ്ക്ക് ശൃംഘലയുള്ള സച്ചിന് ഈ ബിസിനസ്സിനായ് ഒരു മുതല് മുടക്കും നടത്തീട്ടില്ല. 14000ല് അധികം കാറുകളുള്ള സി.സി.ആറില് 1000ല് പരം വെന്ററുമാരുണ്ട്. അനവധി ദേശീയ, വിദേശീയ കോര്പ്പറെറ്റ് ഉഭഭോക്താക്കള്ക്കപ്പുറം മേക്ക് മൈ ട്രിപ്പ്, കോക്‌സ് ആന്ട് കിങ്‌സ് , തോമസ് കുക്ക് തുടങ്ങിയവരും ഇതുമായ് ബന്ധപ്പെട്ട് കിടക്കുന്നു.രണ്ടോ മൂന്നോ നഗരങ്ങളെ ശേൃണികളാക്കിത്തിരിച്ചാണ് ഞങ്ങള് ശ്രദ്ധ നല്കുന്നത്. എന്നാല് ഇന്ന് സാമ്പത്തിക സ്ഥിതി എല്ലാവരുടെയും മെച്ചപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ചെറിയ നഗരങ്ങളില് നിന്നും ആവശ്യക്കാര് ഏറെയുണ്ട്. മെട്രൊകളില് നല്ലൊരു മാര്ക്കറ്റ് പങ്ക് നേടിയെടുത്തിടുണ്ടെങ്കിലും ഇപ്പോള് കൂടുതല് വളര്ച്ചയ്ക്കായി ചെറിയ സിറ്റികളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.

ഔറങ്കാബാദില് നിന്നുമൊരു കമ്പനി

സംരംഭങ്ങള് ഇത് വരെ മുദ്ര വെച്ചിട്ടില്ലാത്ത ഗ്രാമങ്ങളാണ് ഭാരതത്തില് അധികവും. ആ പട്ടികയില് ഇനി ഔറങ്കാബാദ് ഇല്ല. സച്ചിന് താന് ചെയ്യുന്നതില് പൂര്ണ്ണ വിശ്വാസമുണ്ട്. തളരാതെ മുട്ടിയതിനാല് തന്നെ വിജയത്തിന്റെ വാതില് സച്ചിന് മുന്നില് തുറക്കുകയും ചെയ്തു. ഒരു പ്രാദേശി പത്രത്തില് വന്ന സച്ചിന്റെ കഥയും ഈ 28കാരന്റെ സാമൂഹ്യ മാധ്യമങ്ങളില് വരുന്ന പോസ്റ്റുകളും പുതിയ തലമുറയെ സ്വാധീനിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള് ഔറങ്കാബാദില് ഉയര്ന്ന് വരുന്ന നവ സംരംഭകരുടെ എണ്ണം. ഒരു സാധാരണക്കാരനായി ഇന്നും നമ്മുക്കിടയില് ജീവിക്കുന്ന, ഔറങ്കാബാദിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്ന സച്ചിന് അവകശപ്പെട്ട അംഗീകാരം ഈ ലേഖനത്തിലൂടെ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.