സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം

Sunday November 27, 2016,

1 min Read

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം നല്‍കാന്‍ തീരുമാനം. വ്യവസായ വകുപ്പാണ് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നല്‍കുക. എല്‍ ഡി എഫ് സര്‍ക്കാര്‍ കൈത്തറി മേഖലയിലെ പുനരുദ്ധരണം ലക്ഷ്യമിട്ട് 2016-17 ബഡ്ജറ്റ് സമ്മേളനത്തിന് പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ജോഡി വീതം കൈത്തറി സ്‌കൂള്‍ യൂണിഫോം സൗജന്യമായി നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. 

image


ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്ത അധ്യയന വര്‍ഷം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അതിനടുത്ത വര്‍ഷം എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നല്‍കും. കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വര്‍ഷം 300 ദിവസം ജോലി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ഉത്പാദനം ആരംഭിക്കും. ഇതിനായി കൈത്തറി മേഖലയിലെ 5000ത്തോളം നേയ്ത്ത തൊഴിലാളികളേയും തറികളേയും സജ്ജമാക്കും. ഏകദേശം ഒരുകോടി 30ലക്ഷം മീറ്റര്‍ തുണി ഇതിനായി കൈത്തറി മേഖലയില്‍ ഉത്പാദിപ്പിക്കും. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ 82 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി.

ഗ്രാമീണ കേരളത്തിന്റെ ഉള്‍ത്തുടിപ്പായ പരമ്പരാഗത കൈത്തറി മേഖല പാടേ സംലക്ഷിക്കുന്ന പദ്ധതിയിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയില്‍ ഓരോ തൊഴിലാളികളുടേയും കൂലി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യും. നോഡല്‍ ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംസ്ഥാനതലത്തില്‍ അഡീ. ചീഫ് സെക്രട്ടറി ചെയര്‍മാനും, കൈത്തറി ഡയറക്ടര്‍ കണ്‍വീനറുമായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംസ്ഥാനതലത്തില്‍ അഡീ. ചീഫ് സെക്രട്ടറി ചെയര്‍മാനും കൈത്തറി ഡയറക്ടര്‍ കണ്‍വീനറുമായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.