ക്യാമറക്കണ്ണിലൂടെ സ്ത്രീ സംരക്ഷണം

0

ലീനാ കെജരിവാള്‍ ഒരു ഫോട്ടോഗ്രാഫറും കലാകാരിയുമാണ്. അവരുടെ പല ഫോട്ടോകളും ഈ ലോകത്തെ പല നഗരങ്ങളിലും കാണാന്‍ സാധിക്കും. കൊല്‍ക്കത്ത, ഡല്‍ഹി, ടെഹ്‌റാന്‍, ബെര്‍ലിന്‍,വെയ്മര്‍ എന്നീ നഗരങ്ങളിലാണ് ഇവ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അവരുടെ പ്രദര്‍ശന വിഷയം ഒരോ നഗരങ്ങളുടെയും സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെ കേന്ദ്രീകരിച്ചിരിക്കും. പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ള ലീന പല എന്‍.ജി.ഒ കളുടെ കൂടെയും ലീന പ്രവര്‍ത്തിക്കാറുണ്ട്. മത്രമല്ല നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും അനേകം പുസ്തകങ്ങളുടെ തയ്യാറാക്കാറുമുണ്ട്.

ലീനയുമായി ആത്മബന്ധമുള്ള നഗരമാണന് കൊല്‍ക്കത്ത. ആ നഗരത്തിന്റെ ഓരോ തുടിപ്പും അവരുടെ ക്യാമറ കണ്ണില്‍പതിഞ്ഞിട്ടുണ്ട്. സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ ബുക്കുകളുടെ കവര്‍ വരെ എല്ലായിടത്തും ലീനയുടെ സാന്നിദ്ധ്യം കലാകാരി എന്ന നിലയില്‍ ശക്തമാണ്. അവര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. തന്റെ കല സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കാനായി പ്രയോജനപ്പെടുത്തുന്നു.

HerStory ലീന കെജരിവാളുമായി സംസാരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് അവരുടെ M.I.S.S.I.N.G എന്ന പദ്ധതിയെ കുറിച്ച് എല്ലാം ചോദിച്ചറിയുന്നു.

നിങ്ങളുടെ M.I.S.S.I.N.G എന്ന പദ്ധതിയുടെ ലക്ഷ്യങ്ങല്‍ എന്തൊക്കയാണ് ?

ലീന: M.I.S.S.I.N.G ഒരു കലാപരമായ സാമൂഹിക പദ്ധതിയാണ്. ഇവിടെ നിന്നും കാണാതാകുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ലൈംഗിക കടത്തിനെതിരെയും ഇതിന് ഇരകളാകുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് കലയിലൂടെ ബോധവത്കരണം നടത്തുന്ന പദ്ധതി. ലൈംഗിക കടത്തിന്റെ എണ്ണം വളരെ കൂടിവരുകയാണ്. ഇത് അത്യധികം ശ്രദ്ധ കൊടുക്കേണ്ട വിഷയം തന്നെയാണ്. ഇന്ത്യയില്‍ ഏകദേശം 9 വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളെയാണ് കൂടുതലായി കാണാതാകുന്നത്. ഈ പ്രശ്‌ന നമ്മുടെ വരും തലമുറക്ക് വരെ ദോഷമായി ഭവിക്കും. വലിയ ഫൈബര്‍ ഗ്ലാസുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. നിഴല്‍ ചിത്രങ്ങളാണ് ഇതില്‍ പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കുട്ടികള്‍ പതിയെ അപ്രത്യക്ഷമാകുന്ന രീതിയാണ് ചിത്രീകരിക്കുന്നത്.

ഈ നിഴല്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ 810 നഗരങ്ങളില്‍ കാണാന്‍ കഴിയും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി Missing App ഉം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആപ്പ് വഴി ഒരു അനിമേഷന്‍ രീതിയില്‍ ഈ പെണ്‍കുട്ടികളെ കുറിച്ച് കൂടുതല്‍ ചിത്രീകരിക്കുന്നു. അവസാനം സ്‌ക്രീനില്‍ ഇപ്പോള്‍ നിലവിലുള്ള പരാതികളുടെ ഒരു പട്ടിക പ്രദര്‍ശിപ്പിക്കും. ഇതിനെതിരെയുള്ള പ്രതിഷേധത്തെ അംഗീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ ഒപ്പിടാന്‍ സാധിക്കും. ഇതുവഴി നിയമങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ നടപ്പാക്കാനുള്ള ഒരു പ്രചോദനം നല്‍കാന്‍ കഴിയും. കുറേ എന്‍.ജി.ഒ കളുടെ ഒരു പട്ടികയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവരെ ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ അവസരമുണ്ട്. മറ്റ് പല രീതികളിലൂടെയും കൂടുതല്‍ ബോധവത്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ത്യ ആര്‍ട്ട് ഫെയറില്‍ വച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതുവഴിയുള്ള പ്രതികരണങ്ങള്‍ വളരെ നല്ലതാണ്. ഇത് ഒരു സാമൂഹ്യ ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. ഒതുകൊണ്ട് തുടക്കത്തില്‍ തന്നെ ജനങ്ങളെ ഇതില്‍ പങ്കെടുപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഭാവിയില്‍ ഇത് ഒരു വലിയ പ്രസ്ഥാനമായി മാറണം എന്നാണ് എന്റെ ആഗ്രഹം. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ഇതിന്റെ തുടക്കം എങ്ങനെയായിരുന്നു? എന്താണ് നിങ്ങളെ ഫോട്ടോഗ്രാഫിയിലേക്ക് നയിച്ചത് ?

ലീന: ഞാന്‍ കൊല്‍ക്കത്തയിലെ ഒരു മര്‍വാരി കുടുംബത്തില്‍ നിന്നാണ് വരുന്നത്. ജയ്പൂരിലെ മഹാറാണി ഗായത്രി ദേവി ഗേള്‍സ് പബ്ലിക് സ്‌കൂളിലെ ബോര്‍ഡിങ്ങിലാണ് ഞാന്‍ വളര്‍ന്നത്. അന്നൊക്കെ വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു. പിന്നീട് ഞാന്‍ എന്റെ ഉപരിപഠനത്തിന് പോയി. കല്ല്യാണത്തിന് മുമ്പ് മൂന്ന് വര്‍ഷത്തെ ഇടവേള ഉണ്ടായിരുന്നു. ശരിക്കും ഞാന്‍ ദൈവത്തോട് നന്ദി പറയേണ്ടത് ഈ അവസരത്താണ്. കാരണം ആ സമയത്താണ് ഞാന്‍ ഒരു ഫോട്ടോഗ്രാഫി കോഴ്‌സ് ചെയ്തത്. കൂടാതെ പരസ്യത്തില്‍ ഡിപ്ലോമയും എടുത്തു. എന്നിട്ടും എന്തെങ്കിലും കാര്യമായി ചെയ്യാനുള്ള ഉദ്ദേശമൊന്നും എനിക്കില്ലായിരുന്നു.

കല്ല്യാണം കഴിഞ്ഞ് ഞാന്‍ വേറൊരു കുടുംബത്തിലേക്ക് എത്തിച്ചേര്‍ന്നു. എന്റെ സൃഷ്ടിപരമായ കഴിവുകള്‍ക്ക് കാരണം ബോര്‍ഡിങ്ങിലെ സ്വതന്ത്രമായ ജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം എനിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടായി. ആ സമയത്താണ് നഗരത്തില്‍ ഒരു സ്റ്റുഡിയോയുടെ കുറവുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്. എന്റെ കയ്യിലുണ്ടായിരുന്ന പണം കൊണ്ട് വീട്ടില്‍ തന്നെ ഞാനൊരു സ്റ്റുഡിയോ തുടങ്ങി. അവിടന്ന് പിന്നെയെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവിടെ ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചു. സ്റ്റുഡിയോ തുടങ്ങുന്നതിന് മുമ്പ് ഒരു ഹിന്ദി പുസ്തകത്തിന് കവര്‍ ചെയ്യാന്‍ അവസരം ലഭിച്ചു. 'Kalikatha via Bypass'എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അല്‍ക്കാ സരോഗിയായിരുന്നു അതിന്റെ കര്‍ത്താവ്. ആ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡും ഈ പുസ്തകത്തിനായിരുന്നു. ആ പുസ്തകത്തിന്റ പുറംഭാഗം ഒരു നഗരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. അതിന് ഒരുപാട് അംഗീകാരവും പ്രശംസയും കിട്ടിയതില്‍ ഞാന്‍ ഒത്തിരി സന്തോഷിച്ചു. എന്റെ നഗരം മുഴിവന്‍ ഞാന്‍ ചുറ്റി സഞ്ചരിച്ചു. അത് എനിക്ക് പുതിയൊരു അനുഭവം ആയിരുന്നു. പിന്നീട് ഞാന്‍ അത് വീണ്ടും പിന്തുടര്‍ന്നു. അതിലൂടെ എന്റെ ആദ്യ പ്രദര്‍ശനത്തിന് വഴിയൊരുങ്ങി.

എന്താണ് നിങ്ങളെ ഫോട്ടാഗ്രാഫിയിലേക്ക് നയിച്ചത് ?

ലീന: ഞാന്‍ കോളേജ് പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത് ഓയില്‍ പെയിന്റിങ്ങ് പഠിക്കുമായിരുന്നു. എന്റെ മൂത്ത സഹോദരന്‍മാര്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അത് തൊടുകയോ ഉപയോഗിക്കുകയോ ഇല്ലായിരുന്നു. ഈ അവസരത്തില്‍ എന്റെ ഉളയ സഹോദരന്‍ ഒരു സ്‌കൂള്‍ ടൂര്‍ കഴിഞ്ഞ് ക്യാമറയുമായി വന്നു. അപ്പോള്‍ എനിക്ക് തോന്നി 'എന്തുകോണ്ട് അവന് പറ്റുമെങ്കില്‍ എനിക്ക് പരീക്ഷിച്ചുകൂടാ.' അങ്ങനെ ഞാന്‍ അവന്റെ ക്യാമറയില്‍ ആദ്യമായി പഠിച്ചു.

ഫോട്ടോഗ്രാഫി എങ്ങനെയാണ് നിങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ സഹായിച്ചത് ?

ഞാന്‍ എന്റെ നഗരത്തിലെ ഒരു നഗര പ്രദേശത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച ആഴത്തിലുള്ളതായിരുന്നു. എന്റെ ക്യാമറ കണ്ണിലൂടെ ഞാന്‍ അത് നോക്കി. ഞാന്‍ എന്റെ നഗരത്തെ കണ്ടെത്തി തുടങ്ങിത് മുതല്‍ ക്യാമറ എന്റെ ഭാവനകളുടെ ആയുധമാണ്. ഞാന്‍ ഉദ്ദേശിക്കുന്ന വികാരങ്ങള്‍ പകര്‍ത്തിയെടുക്കാനും അതെന്നെ സഹായിച്ചു. ങ.ക.ട.ട.ക.ച.ഏ പദ്ധതിക്ക് വേണ്ടിയും ഞാന്‍ നിരവധി ചിത്രങ്ങല്‍ പകര്‍ത്തിയിട്ടുണ്ട്. നഗര പ്രദേശത്ത് താമസിക്കുന്ന ചില കുട്ടികളുടെ രൂപമാണ് നിഴല്‍ ചിത്രങ്ങള്‍ക്കായി ഞാന്‍ ഉപയോഗിച്ചത്.

ഇതുവരെ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് അതിനെ തരണം ചെയ്തത് ?

ലീന: എന്റെ ഏറ്റവും പ്രധാന വെല്ലുവിളി പുറത്തുനിന്ന് കലാ ലോകത്തിലേക്കുള്ള എത്തിച്ചേല്‍ ആയിരുന്നു. എന്നാല്‍ ഒരു തവണ ചുവട് വക്കുകയും പിന്നീട് അതേ താളത്തില്‍ നടക്കുകയും ചെയ്തതുകൊണ്ട് എനിക്ക് മുന്നോട്ട് പോകാനായി.

നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രചോദനം എന്താണ് ?

ലീന: എന്തെങ്കിലും പുതമയോടെ സൃഷ്ടിക്കുന്നതിലാണ് എന്റെ സന്തോഷം. ഒരു നല്ല പുതിയ കഥ പറയുക, പുറംലോകത്തെ ഏറ്റവും നല്ല രീതിയില്‍ സ്വാധീനിക്കുക. ഇതൊക്കെയാണ് എന്റെ ആഗ്രഹങ്ങള്‍.