ഷോപ്പിംഗ് വിസ്മയമൊരുക്കി പൈസാ.കോം

0

വാങ്ങുന്ന ഏത് സാധനവും ഡിസ്‌കൗണ്ടും ഫ്രീയും ഉള്ളതായാല്‍ എല്ലാവര്‍ക്കും സന്തോഷമാകും. ഇത്തരത്തിലൊരവസരമാണ് ക്യാഷ് ബാക്ക് കൂപ്പണ്‍ സൈറ്റായ ഗോപൈസാ.കോം ഒരുക്കുന്നത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴാണ് നമുക്ക് ഈ സൈറ്റിന്റെ ആനുകൂല്യം ലഭിക്കുന്നത്. അങ്കിത ജെയിന്‍ എന്ന 25 വയസ്സുകാരിയാണ് ഈ സൈറ്റിന്റെ ഉടമ.

അങ്കിത തന്റെ ഭര്‍ത്താവ് അമന്‍ ജെയിനിനോട് ഗോപൈസ.കോമിനെ കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.എന്നാല്‍ മറ്റുള്ളവര്‍ അങ്കിതയുടെ ഈ ആശയത്തെ കാര്യമാക്കിയെടുത്തില്ല. അമന്‍ സാമ്പത്തികമായി നല്ലൊരടിത്തറയുള്ള വ്യക്തിയായിരുന്നു. കൂടാതെ അമനും അങ്കിതക്കും ഫിനാന്‍സിനെ കുറിച്ചും മാര്‍ക്കറ്റിങ്ങിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാല്‍ ക്യാഷ് ബാക്ക് സെക്റ്ററില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയും അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.

2012 ഗോപൈസ.കോം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ കഠിനമായി അധ്വാനിക്കേണ്ടി വന്നു അങ്കിതക്ക. ആളുകള്‍ക്ക് നേരത്തെ ക്രഡിറ്റ് കാര്‍ഡ് ക്യാഷ് ബാക്കിനെക്കുറിച്ചുമാത്രമേ അറിവുായിരുന്നുള്ളു. ആളുകളില്‍ ഗോപൈസ.കോം എത്തിക്കുക എന്നത് വളരെ പാടുള്ള ജോലിതന്നെയായിരുന്നു അമനും അങ്കിതക്കും. എന്നാല്‍ ഇന്ന് ഗോപൈസ.കോം ക്യാഷ് ബാക്ക് സെക്ടറില്‍ നമ്പര്‍ വണ്‍ ആയി തുടരുന്നു. 550 ല്‍ കൂടുതല്‍ ബ്രന്‍ഡുകളിലെ സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ ഗോപൈസാ.കോം വഴി ക്യാഷ് ബാക്ക് കൂപ്പണ്‍ ലഭിക്കുന്നു. ഇന്ന് ഗോപൈസാ ആളുകള്‍ക്ക് സുപരിചിതമാണ്.

ആദ്യത്തെ ഒരു വര്‍ഷം വളരെ പ്രയാസമായിരുന്നു. 23 വയസ്സുള്ള പെണ്‍കുട്ടിയുടെ തമാശയായി മാത്രമേ ഈ സൈറ്റിനെ കുറിച്ചു ആളുകള്‍ കണക്കാക്കിയുള്ളു. ഇപ്പോള്‍ ആളുകള്‍ ക്യാഷ് ബാക്ക് സെക്ടറിന്റെ പ്രയോജനം മനസിലാക്കി തുടങ്ങി. സമയത്തിനും വിശ്വാസ്യതക്കും

ഗോപൈസ.കോം പ്രധാന്യം നല്‍ക്കുന്നു . ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 550 കോടിയുടെ ബിസിനസ്സ് ആണ് അങ്കിത പ്രതീക്ഷിക്കുന്നത്. ആദ്യകാലങ്ങളില്‍ പാര്‍ട്ട്‌നേഴ്‌സിനെ കിട്ടുക വളരെ പ്രയാസമായിരുന്നു. ഇന്ന് പാര്‍ട്ട്‌നേഴ്‌സ് അവരെ തേടിയെത്തുന്നു. ഗോപൈസ തങ്ങളുടെ രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് മിന്‍ട്ര,ജബോങ്,എക്‌സ്പീഡിയ, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈയിന്‍ സൈറ്റില്‍ നിന്നു പര്‍ചേസ് ചെയ്യുമ്പോള്‍ ക്യാഷ് ബാക്ക് അല്ലെങ്കില്‍ ക്യാഷ് റിവാര്‍ഡ് നല്‍കുന്നു. ആന്റോയിഡിലും ഐ ഒ എസ്സിലും ഗോപൈസ.കോം ആപ്പ് ലഭിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ ഉപഭോക്താക്കള്‍ ഗോപൈസ ആപ്പ് ഒരു ലക്ഷത്തില്‍ കൂടുതല്‍ ഡൗണ്‍ലോഡ്‌സ് ചെയ്തുകഴിഞ്ഞു. ദിവസവും അയ്യായിരം മുതല്‍ ആറായിരം പുതിയ ഉപയോക്താക്കളാണ് ഗോപൈസായില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ആവശ്യമായ എല്ലാ തരം സാധനങ്ങളും ഒരു കുടകീഴില്‍ ലഭിക്കുകയും തങ്ങള്‍ നല്‍കുന്ന കാശിന് ക്യാഷ് ബാക്കോ ക്യാഷ് റിവാര്‍ഡോ ലഭിച്ചാല്‍ അവര്‍ വളരെയധികം സന്തോഷിക്കുന്നു. ഇതു തന്നെയാണ് അങ്കിതയുടേയും ലക്ഷ്യം ഒരു ഒണ്‍ സ്‌റ്റോപ്പ് സേവിങ്ങ് ഡെസ്റ്റിനേഷന്‍. തന്റെ യാത്രകള്‍ക്കിടയില്‍ നിന്ന് അങ്കിത തിരിച്ചറിഞ്ഞ ഒരു കാര്യമാണ് ചെറു പട്ടണങ്ങള്‍ക്കും സംരംഭത്തില്‍ വലിയ പങ്കുണ്ടെന്നത്. ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്ന പ്രകൃതകാരി അല്ലായിരുന്നു അങ്കിത. എന്നാല്‍ സംരഭത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയപ്പോള്‍ വളരെ പക്വതയുള്ള ആളായി അങ്കിത മാറി. അമന്‍ തന്റെ ബിസിനസ്സ് പാര്‍ട്‌നര്‍ ആയതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട് അങ്കിതക്ക്. ബിസിനസ്സില്‍ ലാഭമായാലും നഷ്ടമായാലും അതിനെ ഒരു പോലെ സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. ഒരിക്കലും വ്യക്തി ജീവിതവും പ്രോഫഷനും അവര്‍ കൂട്ടിക്കുഴക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. കൂണ്‍ പോലെ ക്യാഷ് ബാക്ക് സൈറ്റുകള്‍ പൊട്ടിമുളച്ചാലും ഗോപൈസാ.കോം ഇന്നും ഒന്നാമതായി തുടരുന്നു.