ഒരുമയുടെ സാന്ത്വന സഹായ വിതരണം മേയര്‍ നിര്‍വഹിച്ചു  

0

മെഡിക്കല്‍ കോളേജ് ക്യാമ്പസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനായ ഒരുമയുടെ ആറാമത് പ്രതിമാസ സാന്ത്വന സഹായ വിതരണം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിച്ചു.

ഒരുമ വൈസ് പ്രസിഡന്റ് സി.പി. ബിനുകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.ആര്‍. അജയന്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റോളജി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, ഒരുമ സെക്രട്ടറി എ.എം. സഫീര്‍, ട്രഷറര്‍ ജി. അരുണ്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

ഇതോടൊപ്പം പട്ടം പ്ലാമൂട് സാന്താ മറിയം വനിതാ വൃദ്ധാലയത്തില്‍ ഡോ. അനൂപിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.