ഇത്‌ 'കാര്‍ദേഖോ'യുടെ കഥ

0

ക്യാപ്പിറ്റല്‍ തുക വര്‍ധിപ്പിക്കുമ്പോഴും ഷെയര്‍ മാര്‍ക്കറ്റില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഉയരുമ്പോഴുമാണ് നവയുഗ സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടുതല്‍ കടന്നു വരുന്നത്. എന്നാല്‍ കാര്‍ദേഖോ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകരായാ സഹോദരങ്ങള്‍ അമിത് ജെയിനും അനുരാഗ് ജെയിനും ഈ രീതിയില്‍ നിന്ന് വിപരീതമായാണ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. ഒരിക്കല്‍ ഒരു മുതിര്‍ന്ന വ്യവസായി എന്നോട് പറഞ്ഞത് 80 ശതമാനം നവയുഗ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്യാപ്പിറ്റല്‍ വര്‍ധിപ്പിക്കാനുള്ള പറ്റിയ സമയവും സന്ദര്‍ഭവും അറിയില്ല എന്നാണ്. അമിത് പറയുന്നു.

ഇന്ന് ഏതൊരു സ്റ്റാര്‍ട്ട് അപ്പിന്റെയും വിജയം കണക്കാക്കപ്പെടുന്നത് എത്രത്തോളം ഫണ്ട് ആ കമ്പനിയിലേക്ക് വരുന്നു എന്നത് കണക്കാക്കിയാണ്.ആദ്യത്തെ ഒരു ആവേശത്തില്‍ വി സിയുടെ സ്ഥാപകര്‍ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ടി ധാരാളം ഫണ്ട് ചെയ്തിരുന്നു. ഇത് അവരുടെ ഓഹരിയുടെ വലിയ ഒരു ശതമാനത്തിന് മാത്രമല്ല ആ കമ്പനിയുടെ നിയന്ത്രണാധികാരവും ഇവര്‍ക്ക് വന്നു ചേരും. നാളിതു വരെ കാര്‍ദേഖോയുടെ 65 മില്ല്യണ്‍ വരുന്ന വി സി ക്യാപ്പിറ്റല്‍ സ്വന്തമാക്കിയത് ഗിര്‍നാര്‍ സോഫ്റ്റ് ആണ്. എന്നിരുന്നാലും അമിതും അനുരാഗും തങ്ങളുടെ കമ്പനിയുടെ പകുതിയിലധികം വരുന്ന ഓഹരികള്‍ സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.

2008ല്‍ ആരംഭിച്ച കാര്‍ദേഖോ 2013 വരെ ബൂട്ട് സ്ട്രാപ്പ് ചെയ്തിരുന്നു. ആദ്യത്തെ മൂന്ന് മുതല്‍ അഞ്ചു വരെയുള്ള വര്‍ഷങ്ങളില്‍ ബൂട്ട് സ്ട്രാപ്പിംഗ് കൊണ്ട് നമുക്ക നമ്മുടെ നിക്ഷേപകരുമായി മികച്ച ഒരു ധാരണയുണ്ടാക്കാന്‍ കഴിഞ്ഞു. അമിത് പറയുന്നു.ഗ്രിനാര്‍ സോഫ്റ്റിന്റെ ഐ ടി ഔട്ട് സോഴ്‌സിംഗ് ബിസിനസ് യൂണിറ്റിലൂടെ ഈ സഹോദരങ്ങള്‍ മികച്ച ലാഭമുണ്ടാക്കി. '2006 ല്‍ ഞങ്ങള്‍ ഒരു ഐ റ്റി ഔട്ട് സോഴ്‌സിംഗ് കമ്പനി ആരംഭിച്ചു. അതില്‍ നിന്നും ഉറപ്പായ വരുമാനം നമുക്ക് ലഭിച്ചു. ഈ വരുമാനമാണ് വി സി ക്യാപ്പിറ്റല്‍ വര്‍ധിപ്പിക്കാതെ അഞ്ച് വര്‍ഷത്തേക്ക് കാര്‍ദേഖോ ബൂട്ട് സ്ട്രാപ്പ് ചെയ്യാന്‍ കഴിഞ്ഞത്. അമിത് പറയുന്നു.

2013ല്‍ സെകുഒ ക്യാപ്പിറ്റലില്‍ കാര്‍ ദേഖോ നല്‍കിയത് 15 മില്ല്യണ്‍ ഡോളര്‍ ആണ്. ഡല്‍ഹി ഐ ഐ ടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് അമിതും അനുരാഗും. ഓസ്ടിന്‍ കമ്പനിയിലാണ് അമിത് 8 വര്‍ഷം ജോലി നോക്കിയത്. ഗിര്‍നാര്‍ സൊഫ്റ്റിനു മുന്‍പ് സബേര്‍ ഹോള്‍ഡിംഗ്‌സില്‍ അനുരാഗ് ജോലി ചെയ്തിരുന്നു.

കാര്‍ദേഖോ ഒരിക്കലും ടെലിവിഷനില്‍ പരസ്യം നല്‍കിയിട്ടില്ല. ആളുകളില്‍ ഒരു സ്വാധീനമുണ്ടാക്കാതെ വന്‍ തുക മുടക്കി പ്രൈം ടൈം പരിപാടികള്‍ക്കിടയില്‍ പരസ്യം നല്‍കുന്നതിനോട് അമിതിന് വിശ്വാസം പോരായിരുന്നു. അമിതിന് വിശ്വാസം മാസ് ബ്രാന്‍ഡിംഗ് ആയിരുന്നു. ഇത്തരത്തിലെ തീരുമാനങ്ങള്‍ കമ്പനിയെ ഏറ്റവുമധികം സഹായിച്ചത് 20082009 കാലഘട്ടത്തിലായിരുന്നു. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ വി സി ബാക്കിംഗ് സപ്പോര്‍ട്ട് ഇല്ലാതെ പിടിച്ചു നില്‍ക്കാന്‍ കാര്‍ദേഖോയ്ക്കായി. 'ഐ ടി ഔട്ട് സോഴ്‌സിംഗ് കമ്പനി പച്ച പിടിക്കുന്നതിനു മുന്‍പ് ഞാന്‍ പല ബിസിനസുകളും ചെയ്ത് പരാജയപ്പെട്ടയാളാണ് ഞാന്‍. തോല്‍വികളാണ് എന്നെ എന്റെ ജീവിതത്തില്‍ പലതും പഠിപ്പിച്ചത്. ' അമിത് പറയുന്നു.

യൂസ്ഡ് കാറുകളുടെ മൊത്തം വിപണിയുടെ 25 ശതമാനവും കാര്‍ദേഖോയുടെ കൈകളില്‍

2011-2012ല്‍ കാര്‍ദേഖോ അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്കും സ്വന്തമാക്കിയത് പരസ്യങ്ങളിലൂടെയാണ്. ഇപ്പോള്‍ യൂസ്ഡ് കാര്‍ മാത്രമല്ല പുതിയ കാറുകളും കാര്‍ദേഖോയിലേക്ക് എത്തുകയാണ്. ഈ സഹോദരങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം നമ്മുടെ രാജ്യത്ത് ഏകദേശം 15,000ന് മുകളില്‍ ഡീലര്‍മാരുണ്ട്. ആറ് വയസ് പ്രായമായ കാര്‍ദേഖോ നമ്മുടെ രാജ്യത്തിലെ യൂസ്ഡ് കാറുകളുടെ മൊത്തം വിപണിയുടെ 25 ശതമാനം സ്വന്തമാക്കിയിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് കാര്‍ദേഖോയുടെ ഏറ്റവും സുപ്രധാനമായ മാര്‍ക്കറ്റുകള്‍. ജയ്പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ഗുവഹാത്തി എന്നിവിടങ്ങളിലും കാര്‍ദേഖോ മികച്ച രീതിയില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.

യൂസ്ഡ് കാറുകളുടെ ബിസിനസിന് മികച്ച ഭാവിയാണെങ്കിലും കാര്‍ദേഖോ തങ്ങളുടെ ബിസിനസിന്റെ 80 ശതമാനവും നേടുന്നത് പുതിയ കാറുകളുടെ വില്‍പ്പനയിലൂടെയാണ്. 'വരും വര്‍ഷങ്ങളില്‍ യൂസ്ഡ് കാറുകളുടെ ബിസിനസ് ഇനിയും വളരും എന്നാണ് അമിത് പറയുന്നത്.നിലവില്‍ ഇന്ത്യയില്‍ ഏകദേശം മൂന്ന് മില്ല്യണ്‍ യൂസ്ഡ് വണ്ടികള്‍ പ്രതിവര്‍ഷം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവയില്‍ ഒരു വലിയ ശതമാനം വില്‍പ്പനയും ഓഫ് ലൈന്‍ ആയാണ് നടക്കുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ യൂസ്ഡ് വെഹിക്കിള്‍ വില്‍പ്പനയുടെ 25 ശതമാനവും കൈകാര്യം ചെയ്യുന്നത് കാര്‍ദേഖോ ആണ് എന്ന് സഹോദരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഓട്ടോമൊബൈല്‍ ക്ലാസിഫൈഡ്‌സില്‍ സി 2 സി പ്ലാറ്റ്‌ഫോമുകളുടെ ഉദയം

ഡ്രൂം, ഗോസൂമോ, സ്പിന്നി എന്നിങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധയിനം യൂസ്ഡ് കാറുകളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ന്നു വരികയും അവയില്‍ പലതിനോടും നിക്ഷേപകര്‍ താത്പര്യം കാണിക്കുകയും ചെയ്തു. എന്നാല്‍ സി 2 സി (ഇ2ഇ) പ്ലാറ്റ്‌ഫോമുകള്‍ മുളച്ചു പൊന്തുമ്പോള്‍ കാര്‍ദേഖോയ്ക്ക് അതില്‍ കണ്ണുണ്ടോ ?

'ആ സ്‌പേസ് വളരെ മികച്ചതാണ് എന്നാല്‍ അവിടെ ഇപ്പോഴും പലതും പ്രാരംഭ ഘട്ടത്തിലാണ്. ഞങ്ങള്‍ക്ക് അതിന്മേല്‍ ഒരു കണ്ണുണ്ട് എന്നത് തീര്‍ച്ചയാണ് എന്നാല്‍ അതിനുള്ളിലേക്ക് കടക്കാനുള്ള പദ്ധതി തത്കാലം ഇല്ല.' അമിത് പറയുന്നു.

സിഗ് വീല്‍സിനെ സ്വന്തമാക്കിയതിനെപ്പറ്റി

കഴിഞ്ഞ ഒക്ടോബറിലാണ് കാര്‍ദേഖോ സിഗ് വീല്‍സിനെ (ദശഴണവലലഹ)െ സ്വന്തമാക്കിയത്. ചെലവ് ചുരുക്കലിലും ബുദ്ധിപരമായ ബിസിനസ് പ്ലാനുകളിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. സിഗ് വീല്‍സിനെ സ്വന്തമാക്കിയത് കൊണ്ട് ഒരുപാട് ഗുണങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. സി 2 സി സ്‌പേസിലേക്ക് വരെ ഞങ്ങളെ നയിക്കാന്‍ ഈ ഏറ്റെടുക്കല്‍ കൊണ്ട് സാധിച്ചേക്കും.

'ദേഖോ' കണക്ഷന്‍

'ദേഖോ' എന്ന് വരുന്ന ഏകദേശം ഒരു ഡസനോളം വരുന്ന ഡൊമൈന്‍ നെയിമുകള്‍ ഗിര്‍നാര്‍ സോഫ്റ്റിന്റെതായുണ്ട്. കാര്‍ദേഖോ കൂടാതെ പ്രൈസ് ദേഖോ, ബൈക്ക്‌ദേഖോ, ടയര്‍ദേഖോ, കോളേജ്‌ദേഖോ എന്നിങ്ങനെയാണ് അവയില്‍ ചിലത്. ലയനവും ഏറ്റെടുക്കലുമാണ് കാര്‍ദേഖോയെയും കാര്‍ട്രേഡിനെയും ആരോഗ്യപരമായ മത്സരത്തിലേക്ക് നയിച്ചത്.

കാര്‍ട്രേഡ് രണ്ടു റൗണ്ടുകളായി 43 മില്ല്യണ്‍ ഡോളര്‍ ഉയര്‍ത്തുകയും അവരുടെ വാദം അനുസരിച്ച് അതിനു പുറകേ പുതിയതും യൂസ്ഡ് കാര്‍ ഉപഭോക്താക്കളായി 9000ത്തോളം പേര്‍ എത്തിയെന്നുമാണ്.

യുണീകോണുകളും ജി എം വിയും

ഒരു ബില്ല്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള നവയുഗ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ പൊതുവെ പറയുന്ന പേരാണ് യുണീക്കോണ്‍. നിലവില്‍ ഇന്ത്യയില്‍ 8 യുണീക്കോണുകള്‍ ഉണ്ടെന്നാണ് കണക്ക്. അടിസ്ഥാനപരമായ യഥാര്‍ത്ഥ ബിസിനസില്‍ യുണീക്കോണ്‍ കമ്പനികള്‍ എങ്ങനെ ശോഭിക്കുന്നു എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അമിത് പറയുന്നു. ' ഭൂരിഭാഗം യുണീക്കോണുകളും അധിക മൂല്യമുള്ളവയാണ്. അവരുടെ ബേണ്‍റേറ്റും ബോട്ടം ലൈനും നോക്കുക. അത് ഒരിക്കലും തുല്യമാകില്ല. എനിക്ക് അത് ,മനസ്സിലാകുന്നില്ല. ചിലപ്പോള്‍ യുണീക്കോണുകള്‍ക്ക് അത് മനസ്സിലായെക്കാം.'

അമിത് ഇതേ അമ്പരപ്പ് ജി എം വി(GMV Gross Merchandise Value)യിലും രേഖപ്പെടുത്തുന്നുണ്ട്. 'പ്ലാറ്റ്‌ഫോം പ്ലേ വച്ച് നോക്കുമ്പോള്‍ എന്താണ് ജി എം വിയുടെ പ്രസക്തി എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടെ വരുമാനം ജി എം വിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ജി എം വി എന്ന് പറയുന്നത് പ്രൊജക്റ്റ് ബിസിനസ് ഫണ്ടമെന്റല്‍സ് അല്ലെങ്കില്‍ വളരെ ശുഷ്‌കമായ ഒരു വഴിയാണെന്നും ഇവര്‍ പറയുന്നു.