വൃദ്ധജനങ്ങളുടെ മനസറിഞ്ഞ് ദേവന്‍ഷി സേത്ത്

വൃദ്ധജനങ്ങളുടെ മനസറിഞ്ഞ് ദേവന്‍ഷി സേത്ത്

Saturday November 21, 2015,

2 min Read

ചെറുപ്പകാലം മുതല്‍ക്കുതന്നെ ദേവന്‍ഷി സേത്തിന് വൃദ്ധജനങ്ങളോട് വലിയ അടുപ്പം ഉണ്ടായിരുന്നു. ഇതിന് പ്രധാന കാരണം തന്റെ അച്ഛന്റെ ആറ് സഹോദരങ്ങളും കുടുംബവുമടങ്ങിയ ഒരു കൂട്ടു കുടുംബത്തിലാണ് അവള്‍ ജനിച്ചു വളര്‍ന്നത് എന്നതുതന്നെയാണ്. കുഞ്ഞുനാളുമുതല്‍ പ്രായമായവരോടൊപ്പം കളിച്ചുവളരുകയും അവരുടെ കഥകള്‍ കേട്ടുറങ്ങുകയും ചെയ്ത ദേവന്‍ഷിക്ക് അവരുമായുള്ള അടുപ്പം എല്ലാ വൃദ്ധജനങ്ങളുമായും ഉണ്ടായി. 

image


ഇത് പിന്നീട് കൂടുതല്‍ വൃദ്ധന്‍മാരെ സംരക്ഷിക്കണം എന്ന ആഗ്രഹത്തിലേക്കെത്തി. വാര്‍ധക്യത്തില്‍ തങ്ങള്‍ക്ക് കൂട്ടുവേണമെന്നും തങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ ആരെങ്കിലും ഉണ്ടാകണമെന്നും ഇവര്‍ ആഗ്രഹിക്കും. പഠിക്കുന്ന കാലത്ത് തന്നെ ദേവന്‍ഷി അവര്‍ക്കായി സമയം കണ്ടെത്തി. വൃദ്ധ സദനങ്ങളില്‍പോയി അവരെ കാണുകയും അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി നല്‍കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഒരു ചെറിയ നഗരമായ ഗോണ്ടയിലായിരുന്നു ദേവന്‍ഷിയും കുടുംബവും താമസിച്ചിരുന്നത്. 23ാമത്തെ വയസിലാണ് തന്റെ ലക്ഷ്യത്തിനായുള്ള ആദ്യ ഉദ്യമം ദേവന്‍ഷി തുടങ്ങിയത്. ടേക്ക് കെയര്‍ എന്ന സ്ഥാപനത്തിന് അവിടെയാണ് തുടക്കമായത്. തന്റെ മുഴുവന്‍ സമയജോലിക്കൊപ്പം വീട്ടില്‍ തനിച്ചായിരുന്ന പ്രായമായവരെക്കൂടി നോക്കാന്‍ അവള്‍ തീരുമാനിച്ചു. അവര്‍ക്കായി വീട്ടു സാധനങ്ങള്‍ വാങ്ങി നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും സ്ഥിരമായി അവരെ കാണാന്‍ ചെല്ലുകയും അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ അവര്‍ക്കു വേണ്ട സൗഹൃദവും സംരക്ഷണവും എന്താണെന്ന് ദേവന്‍ഷി മനസിലാക്കിയിരുന്നു.

മിസിസ്സ് ഷായെ പരിചയപ്പെട്ടതാണ് തന്റെ ജീവിത്തിലെ വഴിത്തിരിവായി ദേവന്‍ഷി കാണുന്നത്. മിസിസ്സ് ഷാ തന്റെ പ്രായത്തില്‍ പ്രായമായവര്‍ക്കവേണ്ടി ചെയ്യാനുദ്ദേശിച്ചിരുന്ന പല കാര്യങ്ങളും ദേവന്‍ഷിയുമായി പങ്ക് വെച്ചു. ആ സമയത്ത് തന്റെ ജോലി കഴിഞ്ഞ് വൈകുന്നേര സമയങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയിരുന്നത്. എന്നാല്‍ അതിനുശേഷം ജോലി ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങിത്തിരിക്കാന്‍ തയ്യാറായി. ദേവന്‍ഷി ആശുപത്രികളിലെ പ്രായമായവരുടെ ടെസ്റ്റുകളും ചികിത്സയും സംബന്ധിച്ച് അന്വേഷിക്കുകയും അവരുടെ അനാവശ്യ ടെസ്റ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു. ടേക്ക് കെയര്‍ ഇപ്പോള്‍ മണിപ്പാല്‍ ആശുപത്രിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ച് വരുന്നത്. ടേക്ക് കെയറിലെ അന്തേവാസികള്‍ക്ക് പ്രത്യേക പരിശോധനാ പാക്കേജ് ഇവര്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആഹാരത്തില്‍ നിയന്ത്രണം വേണമെങ്കില്‍ ഇവിടെ കൃത്യമായി പാലിക്കുന്നുണ്ട്. ഇവരോടൊപ്പം സമം ചിലവഴിക്കാനും നടക്കാന്‍ കൂട്ടികൊണ്ടുപോകാനും അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പറഞ്ഞ് നല്‍കാനും ആവശ്യമെങ്കില്‍ വീഡിയോ കോളുകള്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മാസവും ചെക്ക് അപ്പുകളും അര്‍ദ്ധവാര്‍ഷിക ചെക്കപ്പുകളും നടത്തുന്നുണ്ട്. ഫിസിയോതെറാപ്പി ആവശ്യമുള്ളവര്‍ക്ക് അതും നല്‍കുന്നുണ്ട്.

വൃത്തിയാക്കുന്നതിനും പാചകം ചെയ്യുന്നതിനും ജോലിക്കാരും പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിവരും ഉണ്ട്. പുറത്ത് വിനോദയാത്രകള്‍ക്ക് കൊണ്ടുപോകാനും സംവിധാനങ്ങളുണ്ട്. അവരുടെ ആവശ്യപ്രകാരമുള്ള വിനോദപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

ഓരോരുത്തരുടേയും ആവശ്യത്തിനനുസരിച്ചുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. ഇത് സംബന്ധിച്ച് അവരോട് തന്നെ ചര്‍ച്ച ചെയ്തശേഷമാണ് വാങ്ങുന്നത്. 15 ദിവസത്തേക്കാവശ്യമായ വീട്ടുസാധനങ്ങളും മരുന്നുകളും എല്ലാ ചേര്‍ത്ത് 3500 രൂപയാണ് ചെലവ്.

വീക്കെന്‍ഡ് പാക്കേജിന്റെ നീളം വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച ഉച്ച കഴിയുന്നതുവരെയാണ്. ഇവരെ പുറത്തേക്ക് കൊണ്ടുപോകുന്നതടക്കമാണ് പാക്കേജ്. ഇതില്‍ ആഹാരവും സന്ദര്‍ശനവും ഒക്കെ അടങ്ങിയിട്ടുണ്ട്. ഇതില്‍ 2300 രൂപയാണ് കണക്ക്. പുറത്തു പോകുന്ന ഒരു ദിവസത്തെ പാക്കേജിന് 1300 രൂപയാണ് ചെലവ്.

image


പ്രായമായവരോട് ഇടപെഴകുന്ന രീതിയാണ് പ്രധാനപ്പെട്ട മറ്റൊരു ഘടകം. ദേവന്‍ഷി തന്റെ ടീമിന് ഇതിനായി ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. തനിക്ക് മുന്‍കാലങ്ങളില്‍ ലഭിച്ച പരിചയം മറ്റുള്ളവര്‍ക്ക് പറഞ്ഞു നല്‍കാന്‍ സഹായകമായി. പ്രായമായവര്‍ പലരും പല സ്വഭാവക്കാരാണ് അവരോട് വളരെ നയപരമായി മാത്രമേ ഇടപെടാന്‍ സാധിക്കൂ. മാത്രമല്ല ഇവരുടെ ദൂരെയുള്ള മക്കള്‍ക്ക് എല്ലാ ആഴ്ചയും ഇവരുടെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ട്.

അവരെ കഴിവില്ലാത്തവരായി കാണുന്ന രീതി പാടില്ല എന്നാണ് ദേവന്‍ഷി തന്റെ ടീമിന് നല്‍കുന്ന പ്രധാന നിര്‍ദേശം. അവരുടെ സംതൃപ്തിയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 24ാമത്തെ വയസ്സിലാണ് ദേവന്‍ഷി തന്റെ ജോലി പൂര്‍ണമായി ഉപേക്ഷിച്ച് ഇതിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചത്. തന്റെ ജീവിതത്തില്‍ ആനന്ദം കണ്ടെത്താനായത് വൃദ്ധജനങ്ങള്‍ക്കൊപ്പമാണെന്ന് അവള്‍ മനസിലാക്കി. ഇന്ത്യയിലെ എല്ലാ ഗ്രാമനഗര പ്രദേശങ്ങളിലും ടേക്ക് കെയറിന്റെ സേവനം ലക്ഷ്യമാക്കുകയാണ് ്‌വളുടെ സ്വപ്നം.

    Share on
    close