ഹൃദയാഘാതം വന്നവരെ രക്ഷപ്പെടുത്താന്‍ പരിശീലന പരിപാടി

ഹൃദയാഘാതം വന്നവരെ രക്ഷപ്പെടുത്താന്‍ പരിശീലന പരിപാടി

Saturday October 29, 2016,

1 min Read

ഹൃദയാഘാതം വന്നവരേയും ശ്വാസോച്ഛ്വോസം നിലച്ചു പോകുന്നവരേയും പെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരുവാനുള്ള അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലന പരിപാടി (BLS & ACLS Training) മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. അത്യാഹിത വിഭാഗം, ഐ.സി.യു., വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

image


ഷോക്ക്, കാര്‍ഡിയോ വേര്‍ഷന്‍ തുടങ്ങിയവയിലൂടെ ഹൃദയാഘാതം വന്നയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. മൗത്ത് ടു മൗത്ത്, ആംബുബാഗ് എന്നിവ ഉപയോഗിച്ച് കൃത്രിമ ശ്വാസോച്ഛ്വോസം നല്‍കാനും കഴിയുന്നു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെത്തുന്ന രോഗികളുടെ ശ്വാസ തടസം എങ്ങനെ നീക്കാമെന്ന പരിശീലനവും നല്‍കുന്നു.അത്യാധുനികമായ മാനികിനുകളുടെ സഹായത്തോടെ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 6 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടക്കുന്നത്. ദിവസം 40 പേരെ വീതം ഉള്‍ക്കൊള്ളിച്ച് 250ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ഡാനിഷ് എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

    Share on
    close