ഗ്രാമങ്ങളില്‍ വികസനത്തിന്റെ കാറ്റുവീശിച്ച് പ്രഖാര്‍ ഭാരതീയ

0

പ്രഖാര്‍ ഭാരതീയയുടെ മാതാപിതാക്കള്‍ കാണ്‍പൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പ്രഖാറിന്റെ ജനനത്തിന് ശേഷം അവനെ നഗരത്തിലെ മികച്ച സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ അവര്‍ കാണ്‍പൂരിലേക്ക് മാറുകയായിരുന്നു. തന്നെപ്പോയെുള്ള നിരവധി കുട്ടികള്‍ സ്‌കൂളില്‍ പോകാനുള്ള ഭാഗ്യം ലഭിക്കാതെ ചേരികളില്‍ വളരുന്നത് പ്രഖാര്‍ കണ്ടിട്ടുണ്ട്. എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് പ്രഖാറിന്റെ മാതാപിതാക്കള്‍ അവനെ തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. രണ്ടിടങ്ങളിലും തമ്മിലുള്ള വ്യത്യാസം കുട്ടിക്കാലത്ത് തന്നെ പ്രഖാറിന്റെ മനസില്‍ പതിഞ്ഞിരുന്നു.

ഇന്ന് 30 വയസുകാരനാണ് പ്രഖാര്‍. താന്‍ കുട്ടിക്കാലത്ത് കണ്ട വിവേചനത്തിന് അല്‍പമെങ്കിലും അറുതി വരുത്താനാണ് ഇന്ന് പ്രഖാറിന്റെ ശ്രമങ്ങള്‍. വൈ ഫൈയില്‍നിന്ന് ലൈ ഫൈയിലേക്ക് നമ്മള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രഖാറിന്റെ ഗ്രാമത്തില്‍ ഇന്നും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട ഒന്നുതന്നെയാണ്.

കോളജില്‍ പഠിക്കുന്ന സമയത്ത് പ്രഖാര്‍ യൂത്ത് അലയന്‍സ് രൂപീകരിച്ചു. സാമൂഹ്യ നന്മക്കും സേവനത്തിനുംവേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന യുവ ഇന്ത്യന്‍ ജനതയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രൂപ്പായിരുന്നു അത്. 2009ല്‍ പ്രഖാര്‍ ടീച്ച് ഫോര്‍ ഇന്ത്യയിലെ അംഗമായി. നേരത്തെ ഉണ്ടാക്കിയ യൂത്ത് അലയന്‍സിനെ പരിഷ്‌കരിച്ച് 2011ല്‍ ഇന്ത്യയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവക്ക് പരിഹാരം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു സംഘടനയാക്കി മാറ്റി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു.

പിന്നീട് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടുന്നതിനായി പ്രഖാര്‍ ഉത്തര്‍പ്രദേശിലെ ഘാസിയാബാദിലേക്ക് പോയി. 2500 ഓളം കുട്ടികളാണ് തന്റെ കോളജില്‍ ഉണ്ടായിരുന്നത്. അവരില്‍ 25 പേര്‍ കൃത്യമായ ലക്ഷത്തോടെ എന്‍ജിനീയറിംഗ് തിരഞ്ഞെടുത്തവരാണ്. നാല് വര്‍ഷമാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പഠനം. അതിന് ശേഷം ജാവ കോഡിംഗിനായി ഐ ടി കമ്പനി തങ്ങളെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും തമ്മില്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഈ വിടവ് നികത്തുകയായിരുന്നു പ്രഖാറിന്റെ ലക്ഷ്യം. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഇതില്‍ ഒരു വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രഖാര്‍ തിരിച്ചറിഞ്ഞു. അവരെ ഒരിക്കല്‍ ഇതേക്കുറിച്ച് മനസിലാക്കിച്ചാല്‍ പിന്നെ വേണ്ടതെല്ലാം അവര്‍ ചെയ്യുമെന്നും അറിയാമായിരുന്നു.

ഒരു മാറ്റം ലക്ഷ്യമിട്ടാണ് പ്രഖാര്‍ യൂത്ത് അലയന്‍സ്(വൈ എ) രൂപീകരിച്ചത്. മരം നട്ടുപിടിപ്പിക്കല്‍, വൃത്തിയാക്കല്‍, ജല സംരക്ഷണ ക്യാമ്പയിനുകള്‍ എന്നിവയിലൂടെ വൈ ഐ യുടെ പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ലക്ഷ്യത്തോടെ 2009ല്‍ ജനാഗ്രഹ (ടാറ്റ ടീ)യുടെ ജാഗോ രേ ക്യാമ്പയിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഘാസിയാബാദ് മേഖലയുടെ നവീകരണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അടുത്ത് വരുന്ന നാലാമത് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി തിരിച്ചറിയില്‍ കാര്‍ഡ് എടുക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയായിരുന്നു ആദ്യ ആശയം. ഇതിനുള്ള ക്യാമ്പയിന്‍ ഒരു വവലിയ വിജയമായിരുന്നു. ഇത് ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുള്ള പ്രഖാറിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ആത്സവിശ്വാസമേകി.

ഇതിനിടെയാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ അവസരവും പ്രഖാറിനെ തേടിയെത്തുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുമായി പ്രവര്‍ത്തിക്കുന്നതിനും ടീച്ച് ഫോര്‍ ഇന്ത്യ പ്രഖാറിനെ ചുമതലപ്പെടുത്തി. ശരിക്കും ഇത് തന്നെയായിരുന്നു ടീച്ച് ഫോര്‍ ഇന്ത്യയില്‍ താന്‍ ആഗ്രഹിച്ചിരുന്നതും. ടീച്ച് ഫോര്‍ ഇന്ത്യയിലെ അംഗങ്ങളെല്ലാം ഇതിന് വളരെ പ്രോത്സാഹനം നല്‍കുന്നവരായിരുന്നു. അവരില്‍നിന്നുള്ള പിന്തുണയും പ്രഖാറിന് ലഭിച്ചു.

സമൂഹവും സര്‍ക്കാരുമെല്ലാം അവഗണിക്കുന്ന ജനതയെക്കുറിച്ച് ക്ലാസ് മുറികളില്‍നിന്നും കമ്മ്യൂണിറ്റിയില്‍നിന്നുമെല്ലാം പ്രഖാര്‍ ഏറെ മനസിലാക്കി. ഒരു അധ്യാപകനാകാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുക എന്നതില്‍ കവിഞ്ഞ് നമുക്ക് അറിയാത്ത ഏറെ കാര്യങ്ങള്‍ മനസിലാക്കാന്‍ അധ്യാപനം സഹായിക്കും. ടീച്ച് ഫോര്‍ ഇന്ത്യയിലെ രണ്ട് വര്‍ഷം പ്രഖാറിന്റെ ആത്മവിശ്വാസവും കൃത്യതയും വ്യക്തതയുമെല്ലാം വര്‍ധിപ്പിക്കുന്നതിനും ഒപ്പം യൂത്ത് അലയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കൂടതല്‍ ഊര്‍ജ്ജം പകരുന്നതുമായിരുന്നു.

അഭിമാനാര്‍ഹമായ രണ്ട് പരിപാടികളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഗ്രാമ മന്തന്‍ എന്ന ആദ്യത്തേത് ഇപ്പോള്‍ അഞ്ചാം വര്‍ഷത്തെ പ്രവര്‍ത്തനത്തിലാണ്. ഒമ്പത് ദിവസം നീണ്ടുനിന്ന റെസിഡെന്‍ഷ്യല്‍ പരിപാടിയായിരുന്നു ഇത്. നഗരത്തിലെ യുവാക്കള്‍ക്ക് ഗ്രാമങ്ങളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് നല്‍കുകയും അവരിലൂടെ മാറ്റം കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു ഇത്. രണ്ടാമത്തെ പദ്ധതിയാണ് ഒനസ്. ഇത് കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട് നിന്ന പരിപാടിയായിരുന്നു. തങ്ങളുടെ നേതൃപാഠവവും സംരംഭക മികവും കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. വൈ എ ആശയവിനിമയത്തിനും വിഭവ ശേഖരണത്തിനുമെല്ലാം വേണ്ടി നിരവധി ശില്‍പശാലകളും സംഘടിപ്പിച്ചിരുന്നു.

അവാര്‍ഡ് ആയി കിട്ടുന്ന തുകകളായിരുന്നു ഫണ്ടിംഗിനുള്ള മുഖ്യ സ്രോതസ്. ഗൂഗിളിന്റെ എന്റര്‍പ്രണേഴ്‌സ് അവാര്‍ഡ്, റോഡ്‌സ് യൂത്ത് ഫോറം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പ്രവാഹ്, സി വൈ സി, ഗൂഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുമായും വൈ ഐ സഹകരിച്ച് പ്രവര്‍ത്തിച്ചു. ഇവരില്‍നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വൈ എയുടെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്, യു എന്‍ വി, നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ്.

വ്യക്തിപരമായും അലൂമ്‌നികളില്‍നിന്നും കുറച്ച് സഹായം ലഭിക്കുന്നുണ്ട്. തങ്ങളുടെ ഉപദേശക സമിതിയും വലിയ പിന്തുണയാണ് നല്‍കുന്നത്. തങ്ങളുടെ പരിപാടികള്‍ക്കും തങ്ങള്‍ ചെറിയ ഫീസ് ഈടാക്കാറുണ്ട്. ഇത് ആകെ ബജറ്റിന്റെ 20-30 ശതമാനത്തോളം വരും.

തുടങ്ങിയ നാള്‍ മുതല്‍ ഇതുവരെയായി 350 പേര്‍ക്കാണ് വൈ എയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അലൂമ്‌നി വിവിധ തരത്തിലുള്ള 35 ഓളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ എട്ടെണ്ണം സാമൂഹ്യ വികസനത്തിനായുള്ളതാണ്.

വൈ എക്ക് വേണ്ടി ഊര്‍ജ്ജിതമായി പ്രയത്‌നിക്കുന്ന ചിലരെക്കുറിച്ചം പ്രഖാര്‍ പറയുന്നു. പല്ലവി വളരെ സമ്പന്ന കുടുംബത്തിലെ അംഗമാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ പല്ലും നഖവും ഉപയോഗിച്ച് പൊരുതി നേരിട്ടാണ്് പല്ലവി സാമൂഹ്യ സേവനത്തിന്റെ പാതയിലെത്തിയത്. ഇതുപോലെ തന്നെ മറ്റൊരു പെണ്‍കുട്ടി ബിഹാറില്‍ നടക്കുന്ന വിദ്യാഭ്യാസ പരിപാടിയായ ഗ്രാമ്യ മന്തനിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.

വൈ എ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രഖാര്‍ പറയുന്നു. ഓരോരുത്തരുടെയും മാനസികാവസ്ഥക്കനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. സാമൂഹ്യ സേവനം ലക്ഷ്യമിടുന്നവരാണ് തങ്ങളോടൊപ്പമുള്ളത്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം പുറത്തുനിന്ന് കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇത് ഏറെ വെല്ലുളികള്‍ നിറഞ്ഞതായിരുന്നു. മറ്റൊരു കാര്യം രക്ഷിതാക്കള്‍ക്ക് വൈ എയെക്കുറിച്ച് മനസിലാക്കികൊടുക്കുക എന്നതായിരുന്നു. തന്റെ കുടുംബത്തില്‍നിന്നും തനിക്ക് എല്ലാ പിന്തുണയും ലഭിച്ചിരുന്നതായും പ്രഖാര്‍ പറയുന്നു.

മൂന്ന് വര്‍ഷത്തെ കൂടി ഫലപ്രദമായ പ്രവര്‍ത്തനത്തിന് ശേഷം യൂത്ത് അലയന്‍സ് മറ്റാര്‍ക്കെങ്കിലും കൈമാറണമെന്നും പ്രഖാര്‍ പറയുന്നു. സംഘടനയില്‍ കൂടുതല്‍ യുവസംരംഭകര്‍ കടന്നു വരേണ്ടതുണ്ട്. രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഇതിന് വലിയ പങ്കുവഹിക്കാനാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാല് തൂണുകളായ ജുഡീഷ്യറിയെയും എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേറ്റീവിനെയും മീഡിയയേയും ശക്തിപ്പെടുത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്- പ്രഖാര്‍ പറയുന്നു.