അംഗണവാടിയിലെ കുട്ടികള്‍ക്കായി കിണര്‍ കുഴിച്ച് സ്ത്രീകള്‍

0

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമാണ് വെള്ളം. കോഴിക്കോട് കാരിശ്ശേരിയില്‍ കുട്ടികള്‍ പഠിക്കുന്ന ഒരു അംഗണവാടിയില്‍ ജല ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ മുന്നിട്ടിറങ്ങിയത് ജനപ്രതിനിധികളോ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. ആ പരിസരത്തെ ഒരു കൂട്ടം സ്ത്രീകളാണ്.

ബന്ധപ്പെട്ടവരെ പല തവണ അറിയിച്ചെങ്കിലും അവരുടെ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലീലയുടെ നേതൃത്വത്തില്‍ 12 സ്ത്രീകള്‍ ഈ ഉദ്യമം നടത്താനായി മുന്നിട്ടിറങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച ഒരേയൊരു മുന്‍പരിചയം മാത്രമായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്.

കിണറിനായി സ്ഥാനം കണ്ടെത്തുകയും കുറ്റിയടിക്കുകയും അളവെടുത്തതും ഒക്കെ സ്ത്രീകള്‍ തന്നെ. വെള്ളത്തിനായി പത കോല്‍ കുഴിക്കേണ്ടി വരും എന്ന് അവര്‍ കണക്കു കൂട്ടി. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം പോലെ 5 കോല്‍ കുഴിച്ചപ്പോഴേക്കും കിണര്‍ നിറയെ വെള്ളം ലഭിച്ചു.

ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താഴേക്ക് ഇറങ്ങിയപ്പോള്‍ നമുക്ക് വെള്ളം കിട്ടുമെന്ന് വിശ്വാസം വന്നു. ലീല പറയുന്നു.

ഇപ്പോള്‍ മാന്ത്ര എന്ന സ്ഥലത്തെ അംഗണവാടിയിലെ കുട്ടികള്‍ ശുദ്ധജലം കുടിച്ചു തുടങ്ങി.