നിങ്ങള്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കരുതിയിരിക്കണം

നിങ്ങള്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കരുതിയിരിക്കണം

Friday March 04, 2016,

3 min Read


നിങ്ങള്‍ ഒരു സംരംഭം തുടങ്ങാന്‍ ശ്രമിച്ചിട്ടുള്ളവരാണെങ്കില്‍ നിങ്ങളെ ചില ചോദ്യങ്ങള്‍ അലട്ടിയിട്ടുണ്ടാകാം. എനിക്ക് അത് ചെയ്യാന്‍ പറ്റുമോ? അല്ലെങ്കില്‍ അത് എന്നെക്കൊണ്ടാകുമോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടാകാം. ടെലിവിഷനിലോ അല്ലാതെയോ പ്രോത്സാഹിപ്പിക്കപ്പെടേണ്ട എന്തെങ്കിലും ഒരു കാര്യം കണ്ടാല്‍ നിങ്ങള്‍ വിചാരിക്കും, എനിക്കും അതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന്. ഇത് കൂടുതലും മധ്യ വയസ്‌കരായവര്‍ക്ക് ഉണ്ടാകുന്ന ചിന്തകളാണ്. വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും തങ്ങളെക്കൊണ്ട് സാധിക്കുമോ എന്ന തോന്നലാണ് മിക്കവര്‍ക്കും.

image


ലിങ്ക് സ്ട്രീറ്റില്‍ എന്റെ സഹസ്ഥാപകന്‍ കൂടിയായ വിക്രം അതിന് മുമ്പ് വര്‍ഷങ്ങളോളം മറ്റ് നിരവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. നമ്മുടെ ജോലി സുഗമമായി മുന്നോട്ട് പോകുകയും ജോലിക്ക് സുരക്ഷിതത്വം ലഭിക്കുകയും നമ്മുടെ കുടുംബം സാമ്പത്തിക സുരക്ഷിതത്വം നേടുകയും ചെയ്ത് ഒരു സുരക്ഷിത മേഖലയിലെത്തിയ സമയത്താണ് നാം ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിവന്നത്.

ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ മനസിലാക്കിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. ഇത് ഒരുപക്ഷേ സംരംഭക രംഗത്തേക്ക് കടക്കുന്നവര്‍ക്ക് സഹായകമായേക്കും.

image


*സമയം

എപ്പോഴാണ് സംരംഭം തുടങ്ങാന്‍ പറ്റിയ സമയമെന്ന് നിങ്ങള്‍ ഇന്നോട് ചോദിച്ചാല്‍ ഇന്നലെ എന്നായിരിക്കും എന്റെ മറുപടി. ഇന്ന് എന്നതും ഒരു ചോയിസാണ്. കടന്നുപോകുന്ന ഓരോ ദിവസങ്ങളും നമ്മുടെ ആശയങ്ങളും ആഗ്രഹങ്ങളും നടപ്പാക്കാനുള്ള മണിക്കൂറുകളാണ്. നിങ്ങള്‍ക്ക് ലോകത്തില്‍ എന്തെങ്കിലും മാറ്റം വരുത്തനാകുമെന്ന ഉറച്ച വിശഅവാസമുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടുപോകാം. പിന്നിലേത്ത് തിരിഞ്ഞുനോക്കേണ്ടതില്ല. കണ്ണുമടച്ച് എടുത്തുചാടുക. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം നിറവേറ്റാനുള്ള ഒരു സാഹസം കൂടിയാണ് സംരംഭകത്വം.

* പ്രശന്ങ്ങള്‍ പരിഹരിക്കുക, ആവശ്യങ്ങള്‍ നേരിടുക

ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് ഒരാള്‍ തനിക്ക് താല്‍പര്യമുള്ള മേഖലകളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചുമെല്ലാം മനസിലാക്കിയിരിക്കണം. നമ്മള്‍ പലപ്പോഴും ബിസിനസ് മോഡലിനെക്കുറിച്ച് തുടക്കത്തില്‍ വേണ്ടത്ര മനസിലാക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഒരാള്‍ എന്തൊക്കെ കാരണം കൊണ്ടാണ് ഒരു ഉല്‍പന്നം വാങ്ങുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കണം. ഒരു ബിസിനസ് സംരംഭകനെന്ന നിലയ്ക്ക് ഒരിക്കലും നമ്മുടെ ഉല്‍പന്നങ്ങള്‍ ഉദാരമായ സൗജന്യമായോ നല്‍കുന്നതിന് വേണ്ടിയുള്ളതല്ല. ഒരാളുടെ ആവശ്യം നിറവേറ്റുക. അതാണ് ലക്ഷ്യം. അതോടൊപ്പം അയാള്‍ അതിന് വേണ്ടി പണം മുടക്കാന്‍ എത്രത്തോളം സന്നദ്ധനാണ് എന്നതും ശ്രദ്ധിക്കണം.

*ഗൗരവമേറിയ വിഷയങ്ങളില്‍ അവബോധം ഉണ്ടാകുക

ഗൗരവമേറിയ വിഷയങ്ങളെ ഉചിതമായി കൈകാര്യം ചെയ്യാന്‍ എപ്പോഴും തയ്യാറായിരിക്കണം. ഞങ്ങളുടെ സംരംഭം തുടങ്ങിയ ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. മാനസികമായും സാമ്പത്തികമായും നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊക്കെ അതിജീവിച്ച് സാമ്പത്തിക സുരക്ഷിതത്വം നേടിയിട്ടുണ്ട്. ഞങ്ങളുടെ വരുമാനവും ഇരട്ടിയായി മാറി. തന്റെ കുടുംബാംഗങ്ങളും ഭാര്യയുമെല്ലാം തനിക്ക് ഏറെ പിന്തുണ നല്‍കി. അവരുടെ പിന്തുണ കൊണ്ടുകൂടിയാണ് പ്രതിബന്ധങ്ങളെല്ലാം അതിജീവിക്കാനായത്.

*ചതിക്കുഴികളില്‍ വീഴാതിരിക്കുക

ഒരു സംരംഭകന് ഒരിക്കലും ചതിക്കുഴികള്‍ താണ്ടാതെ വിജയം കാണാനാകില്ല. നമ്മുടെ രാജ്യത്തെ സ്റ്റാര്‍ട് അപ്പുകള്‍ക്ക് വേണ്ടി പ്രചോദനാത്മകമായ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. ബിസിനസ് ലോകത്തേക്ക് പുതിയ റോക്ക് സ്റ്റാറുകളെ കൊണ്ടുവരുന്ന ഒന്നാണ് സംരംഭം. എല്ലാവര്‍ക്കും ചേര്‍ന്നതല്ല സംരംഭം. ഒരു സാഹസത്തിനോ നേരമ്പോക്കിനോ തുടങ്ങാവുന്നതുമല്ല. തെറ്റായ കാരണങ്ങള്‍ക്ക് വേണ്ടിയാകരുത് സംരംഭം തുടങ്ങുന്നത്. എളുപ്പത്തില്‍ ധനികനാകാം എന്നതും കാരണമാകരുത്. എന്റെ കുടുംബത്തോടൊപ്പം എനിക്ക് കൂടുതല്‍ സമയം ചിലവഴിക്കണം. അങ്ങനെയാകുമ്പോള്‍ എന്റെ സ്വന്തം സംരംഭം തന്നെയാണെങ്കില്‍ ഇത് സാധിക്കും. ഈ ചിന്തയും അരുത്.

*തിര്‍ച്ചയായും യാത്ര ചെയ്യണം: ഫലം ഉറപ്പായും ലഭിക്കും

വിജയകരമായ ഓരോ സംരംഭങ്ങള്‍ക്കും കാണും പരാജയത്തിന്റെ നൂറുനൂറ് കഥകള്‍ പറയാന്‍. വിജയവും പരാജയവും ഒരിക്കലും നമുക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല. 20 കാര്യങ്ങളെടുക്കുമ്പോള്‍ അതില്‍ 19 എണ്ണം ശരിയാകുകയും ഒരെണ്ണം പരാജയപ്പെടുകയും ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടായെന്നുവരാം.എല്ലാ കാര്യങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നതായിരിക്കണം. ധൈര്യമായി മുന്നോട്ട് പോകാന്‍ ശ്രമിക്കണം. ഒരിക്കലും പിന്നിലേക്ക് തിരിഞ്ഞുനോക്കരുത്.

ലിങ്ക് സ്ട്രീറ്റ് തുടങ്ങി ആദ്യാനാല് വര്‍ഷം നിരവധി പ്രശ്‌നങ്ങളുണ്ടായി. ഒരു ജീവിതകാലം മുഴുവന്‍ സംഭവിക്കേണ്ട കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലുണ്ടായത്. നിങ്ങള്‍ ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങളെപ്പോലെ വിജയം മനസിലുറപ്പിച്ച് മത്സരിക്കുന്ന നൂറു കണക്കിന് പേരായിരിക്കും ഒപ്പമുണ്ടാകുക. എന്നിരുന്നാലും അവസാനം ഒരാള്‍ മാത്രമായിരിക്കും വിജയിക്കുക. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും എല്ലാവരുടെയും പ്രതീക്ഷയാണ് തങ്ങള്‍ ജയിക്കുമെന്നത്. അതിനുവേണ്ടി പരിശീലിക്കുകയും ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നു. എന്നാല്‍ വിജയം മാത്രമല്ല പ്രധാനം. അതിനുവേണ്ടി ഓരോരുത്തരും എടുക്കുന്ന പരിശീലനവും പ്രധാനമാണ്.

ഇതുപോലെയാണ് സംരംഭവും. ജയിക്കണമെന്ന് ഉറപ്പില്ല. എങ്കിലും അതിനുവേണ്ടി അഗാധ പരിശ്രമം വേണം. നമ്മള്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം നടപ്പിലാക്കാനുള്ള വേദി കൂടിയാണ് സംരംഭം തുടങ്ങുകയെന്നത്. ഇത് വളരെ ശ്രമകരമായതും ദീര്‍ഘകാലംകൊണ്ട് മാത്രം ഫലമുണ്ടാകുന്നതുമായ ഒരു കാര്യമാണ്. നിങ്ങളുടെ ചുറ്റമുള്ളവരെ, പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തെ ഇത് ഏറെ സ്വാധീനിക്കും. എന്റെ സംരംഭത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അത് വളരെ സുഖകരമായൊരു യാത്രയാണ് എനിക്ക് സമ്മാനിക്കുന്നത്.

എഴുത്തുകാരനെക്കുറിച്ച്

ലിങ്ക് സ്ട്രീറ്റിന്റെ സഹസ്ഥാപകനും സി ഇ ഒയുമാണ് അരുണ്‍ മുത്തുകുമാര്‍. ഇന്ത്യയിലും വിദേശത്തുമായി സംരംഭക രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

    Share on
    close