ചെറുപ്പത്തിന്റെ ആര്‍ജ്ജവം തെളിയിച്ച് ക്രുതി ജെയിന്‍

0

ക്രുതിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്റെ കൂടെ മീറ്റിംങ്ങില്‍ പങ്കെടുത്തത്. അച്ഛന്‍ ലളിത് കുമാര്‍ ജെയിന്‍ ഒരു കമ്മ്യൂണിറ്റി ഹൗസിങ്ങ് പ്രോജക്ട് അവിടുള്ളവര്‍ക്ക് കൈമാറുന്ന ചടങ്ങായിരുന്നു അത്. അതായിരുന്നു ക്രുതിയുടെ പ്രൊഫഷണല്‍ യാത്രയുടെ തുടക്കം

പതിനേഴാം വയസ്സിലാണ് ക്രുതി ജെയിന്‍ പൂനയിലെ കുമാര്‍ ബില്‍ഡേഴ്‌സിന്റെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇത്രയും കുറച്ച് കാലയളവില്‍ ക്രുതി നിരവധി അവാര്‍ഡുകള്‍വാരിക്കൂട്ടി. 2004-05 ലെ ടോപ്പ് മാനേജ്‌മെന്റ് കണ്‍സോഷ്യം അവാര്‍ഡ് ഓഫ് എക്‌സലന്‍സ് മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന എസ്.എം കൃഷ്ണയുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങി. 2012ല്‍ എന്‍.ഡി.ടി.വിയുടെ യങ് ഗണ്‍സ് ഓഫ് റിയല്‍ എസ്റ്റേറ്റ് എന്ന പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ചു.

ഇത് എളുപ്പവഴിയില്‍ കൈവരിച്ച വിജയമല്ല. ഇന്ന് ക്രുതിക്ക് 26 വയസ്സായി. ഈ നേട്ടങ്ങള്‍ എല്ലാം ലഭിക്കുന്നതിന് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ക്രുതി പറയുന്നു. തനിക്ക് 13 വയസ്സുള്ളപ്പോള്‍ അച്ഛന്റെ കൂടെ കുറച്ച് സമയം ചെലവഴിക്കാനായി ഓഫീസിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും പോകാറുണ്ടായിരുന്നു. അച്ഛനെ അവിടെ നിന്നും പുറത്ത് കൊണ്ടുവന്ന് വെക്കേഷന്‍ ആഘോഷിക്കാനായിരുന്നു പദ്ധതി. പിന്നീടിത് ക്രുതിയെ അവിടെ പിടിച്ചു നിര്‍ത്തി. അങ്ങനെ വളരെ ചെറുപ്പത്തില്‍ തന്നെ ക്രുതി ബിസിനസ് ഏറ്റെടുത്തു.

'ഞാന്‍ അച്ഛനെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചു. അവസാനം ഞാന്‍ തന്നെ അവിടെ കുടുങ്ങി.' ക്രുതി പറയുന്നു. അച്ഛന്‍രെ കമ്പ്യൂട്ടര്‍ ഏതുനേരവും കയ്യില്‍ വച്ച് കളിച്ചിരിക്കും. ചില ചര്‍ച്ചകളില്‍ ക്രുതി പങ്കെടുത്ത് നോട്ടുകള്‍ എഴുതുമായിരുന്നു. ഒരിക്കല്‍ ഒരു ലീഗല്‍ കൗണ്‍സില്‍ യോഗത്തില്‍ ക്രുതി ഇരുന്നു. അവിടെഒരു സോളിസിറ്റര്‍ ബ്രീഫിങ്ങിനായി വന്നു. പിറ്റേന്ന് ഒരു ഫോര്‍മല്‍ യോഗത്തില്‍ അവര്‍ക്ക് ഒരു ആര്‍ട്ടിക്കിള്‍ വിട്ടുപോയി. ക്രുതി വളരെ പെട്ടെന്ന് അതവിടെ ചൂണടിക്കാട്ടി. അവിടെ ഉള്ളവരെല്ലാം 5 നിമിഷം അത്ഭുതപ്പെട്ടിരുന്നു. പിന്നീട് എല്ലാവരും ചിരിച്ചു.

'ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാത്തിനും എനിക്ക് അഭിപ്രായമുണ്ടായിരുന്നു.' അവര്‍ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന സോളിസിറ്ററിന്റെ പ്രശംസകേട്ട് ആര്‍ക്കിടെക്ചര്‍ ചെയ്യണമെന്ന ആഗ്രഹം ഉപേക്ഷിച്ച് നിയമം പഠിക്കാന്‍ തീരുമാനിച്ചു.

ക്രുതി പതിനഞ്ചാമത്തെ വയസ്സില്‍ ഓഫീസില്‍ ചേര്‍ന്നു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നായിരുന്നു അത്. ക്രുതിയുടെ അച്ഛന്‍ കാര്യങ്ങള്‍ അത്ര എളുപ്പമാക്കിയില്ല. അടുത്ത 2 വര്‍ഷം 23 വകുപ്പുകളിലായി ക്രുതിയെ മാറി മാറി പരീക്ഷിച്ചു. ഇപ്പോള്‍ തന്റെ കീഴിലുള്ളവരുടെ എല്ലാം കീഴില്‍ ക്രുതി ജോലി ചെയ്തിട്ടുണ്ട്. അവള്‍ക്ക് ഒരുപാട് ടാര്‍ജറ്റുകള്‍ നേടാനുണ്ടായിരുന്നു.

ഓഫീസ് ഉടമയുടെ മകള്‍ എന്ന നിലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ക്രുതിക്കുണ്ടായിരുന്നു. ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ വലിയ ആള്‍ക്കാരുമായി ഇടപെടാന കഴിഞ്ഞത് തന്റെ ഭാവിക്ക് ഗുണം ചെയ്തു. അച്ഛന്റെ സഹായത്താല്‍ എന്ത് സംശയം വന്നാലും വളരെ പെട്ടെന്ന് അതിനുള്ള ഉത്തരം ലഭിക്കുമായിരുന്നു. വാസ്തു, വെന്റിലേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഒരു ഫോണ്‍ കോളിലൂടെ ഇല്ലാതായി. പഠനത്തിന് വേണ്ടിയുള്ള സമയം ഇങ്ങനെ ലാഭിച്ചു. 2 വര്‍ഷം കഴിഞ്ഞ് ട്രെയിനിങ്ങില്‍ നിന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടി.ആ നഗരത്തിലെ തന്നെ പ്രായം കുറഞ്ഞ എക്‌സിക്യൂട്ടീവുകളില്‍ ഒരാളായിരുന്നു ക്രുതി. അതിന്റെ കൂടെ തന്നെ ബി ഡ്യുയല്‍ ബി.ബി.എ-എല്‍.എല്‍.ബി ഡിഗ്രി വിജയകരമായി പൂര്‍ത്തിയാക്കി.

വളരെ ചെറുപ്പത്തിലേ ആത്മവിശ്വാസം സ്ത്രീ-പരുഷ അന്തരങ്ങല്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ക്രുതിക്ക് സമയമുണ്ടായിരുന്നില്ല. മറ്റ് 90 ഡെവലപ്പര്‍മാരില്‍ ക്രുതി മാത്രമാണ് ഒരു ടൂറില്‍ പെണ്‍കുട്ടിയായി ഉണ്ടായിരുന്നത്. അവിടെയൊന്നും ഒരു പ്രശ്‌നവും അവര്‍ക്ക് തോന്നിയില്ല. 5 വര്‍ഷം മുമ്പ് ഒരു മീറ്റിങ്ങില്‍ 200 പേരടങ്ങുന് സദസ്സിനെ അ#ിസംബോധന ചെയ്ത് സി.ആര്‍.ഇ.ഡി.എ.ഐ ചെയര്‍മാന്‍ ഇങ്ങനെ പറഞ്ഞു. 'ഏറ്റവും പ്രയപ്പെട്ട ഡെവലപ്പേഴ്‌സ്, പിന്നെ ഈ ലേഡി' ക്രുതി മനസ്സില്‍ ചിരിച്ചു. ' എന്നെ ലേഡി എന്ന് വിളിചോ?'

ഒരു സ്ത്രീക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ അല്ലാവര്‍ക്കും ആകാംഷയാണ്. തന്റെ പ്രചോദനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ക്രുതിക്ക് രണ്ട് വാക്കുകളേ പറയാനുള്ളു 'എന്റെ അച്ഛന്‍'

പല തലമുറകളായി എന്റേത് വ്യവസായ കുടുംബം ആയിരുന്നു. ലക്ഷ്യബോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. തന്റെ അച്ഛനെ കുറിച്ച് പറയുമ്പോള്‍ വലിയ അബിമാനമാണ് ക്രുതിക്കുള്ളത്. ഒരു നല്ല ദീര്‍ഘ വീക്ഷകനാണ് അദ്ദേഹം. വലിയ സ്വപ്നങ്ങള്‍ കാണാന്‍ ക്രുതിയെ പഠിപ്പിച്ത് അച്ഛനാണ്. രാത്രി കളിക്കാനിരിക്കുമ്പോള്‍ അച്ഛന്‍ തന്റെ പുതിയ പാര്‍ട്ട്‌നര്‍ഷിപ്പുകളെ കുറിച്ച് സംസാരിക്കാറുണ്ട്. അതിലേക്ക് എന്റെ മനസ്സില്‍ ഒരു താത്പര്യം വരാനായിരുന്നു അത്.

ലക്ഷ്യം കേന്ദ്രീകരിച്ച് ക്ഷമയോടെ മുന്നേറിയാല്‍ വിജയം കൈവരിക്കാന്‍ കഴിയും. വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും അത് അത്യാവശ്യമാണ്. തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ദേശീയ തലത്തില്‍ ഹോക്കി കളിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ ട്രെയിനിങ്ങ് തുടങ്ങി. സമപ്രായക്കാര്‍ മറ്റ് പലതും ചെയ്യുന്ന അവസരമായിരുന്നു അത്. രാവിലെ 8 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങുമായിരുന്നു. എത്ര താമസിച്ചാലും സുഹൃത്തുക്കളുടെകാര്യങ്ങള്‍ക്ക് ക്രുതി പോകുമായിരുന്നു.

'എന്റെ കൂട്ടുകാര്‍ എന്നെ എങ്ങനെയാണാവോ സഹായിച്ചത്?' ക്രുതിയുടെ കൂട്ടുകാര്‍ അവളുടെ ലക്ഷ്യബധം കണ്ട് ഒത്തിരി പിന്തുണ നല്‍കി. തനിക്ക് പഠിക്കാന്‍ വേണ്ട എല്ലാ പ്രചോദവും അവര്‍ നല്‍കി. 'എന്റെ കൂട്ടുകാരില്‍ ചിലരെ ഞാന്‍ വ്യവസായത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.' എനിക്കിപ്പോള്‍ 13 വയസ്സ് മുതല്‍ 70 വയസ്സുവരെ പ്രായമുള്ളവരുമായി സൗഹൃദമുണ്ട്. എന്റെ പ്രായത്തിലുള്ള ഒരാളുമായി സൗഹൃദം തുടങ്ങാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. കാരണം അവരുടെ മാതാപിതാക്കളുമായി എനിക്ക് നേരത്തെ സൗഹൃദമുണ്ടായിരിക്കും.' ക്രുതി ചിരിച്ചുകൊണ്ട് പറയുന്നു.