ടി ടി ടൂര്‍ണമെന്റിനായി പത്താം ക്ലാസ് പരീക്ഷയെഴുതിയില്ല, സംരംഭം തുടങ്ങുന്നതിനായി കോളജ് പഠനം നിര്‍ത്തി: വൃശാലിയുടേത് വേറിട്ട പാത

ടി ടി ടൂര്‍ണമെന്റിനായി പത്താം ക്ലാസ് പരീക്ഷയെഴുതിയില്ല, സംരംഭം തുടങ്ങുന്നതിനായി കോളജ് പഠനം നിര്‍ത്തി: വൃശാലിയുടേത് വേറിട്ട പാത

Friday March 18, 2016,

3 min Read


സമൂഹം തന്നെക്കുറിച്ച് എന്തു പറയുന്നുവെന്നത് വൃശാലി പ്രസാദെ ഒരിക്കലും ചെവി കൊടുത്തിരുന്നില്ല. തനിക്കെന്താണ് ഏറ്റവും യോജിച്ചതെന്ന് പുറത്തു നിന്നുള്ള ഒരാള്‍ക്ക് ഒരിക്കലും അറിയാനാവില്ല എന്നു അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ അവള്‍ക്കിത് അറിയാമായിരുന്നു. ഇന്റര്‍നാഷനല്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി പത്താം ക്ലാസ് പരീക്ഷ വേണ്ടെന്നു വച്ചതും ഇതിനാലാണ്. കാരണം ഒരു അവസരം നഷ്ടപ്പെടുത്തിയാല്‍ പിന്നെയത് കിട്ടില്ലായെന്നു അവള്‍ക്കറിയാമായിരുന്നു. ആറുമാസം മുന്‍പു ഇതേകാര്യം അവള്‍ വീണ്ടും മനസ്സിലാക്കി. സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ധൈര്യം കാട്ടി. ഇപ്പോള്‍ ഇതു നടന്നില്ലെങ്കില്‍ പിന്നെ നടക്കില്ലെന്നു അവള്‍ മനസ്സിലാക്കി. കോളജ് പഠനം ഉപേക്ഷിച്ചു സംരംഭകയിലേക്ക് വഴിമാറി. വൃശാലിയുടെ ഈയൊരു ചിന്താരീതി ഒരിക്കലും അവള്‍ക്ക് പരാജയം നല്‍കിയിട്ടില്ല. ഈ ഏപ്രിലില്‍ 2 കോടി വരുമാനത്തില്‍ എത്താനാകുമെന്ന പ്രതീക്ഷ അവള്‍ക്ക് നല്‍കുന്നതും ഈ ചിന്താരീതിയാണ്.

image


ചെറുപ്പത്തില്‍ തന്നെ വെല്ലുവിളികള്‍ നിറഞ്ഞ പല കാര്യങ്ങളും ഏറ്റെടുക്കുന്നത് അവള്‍ ഇഷ്ടപ്പെട്ടിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വിനോദമെന്ന നിലയിലാണ് ടേബിള്‍ ടെന്നിസ് കളിച്ചു തുടങ്ങിയത്. പിന്നീടവള്‍ അതിനെ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യം ജില്ലാതലത്തിലും പിന്നീട് സംസ്ഥാന തലത്തിലുമുള്ള മല്‍സരങ്ങളിലും വിജയിച്ചു. 2009 ല്‍ ഇന്ത്യയില്‍നിന്നുള്ള അണ്ടര്‍ 17 ജൂനിയര്‍ പെണ്‍കുട്ടികളുടെ ടീമില്‍ ഇടംനേടി. ടേബിള്‍ ടെന്നിസ് പരിശീലനത്തിനിടയില്‍ ഈ രംഗത്തെ നിരവധി പേരെ കണ്ടുമുട്ടി. അവളുടെ കോച്ചായ ശൈലജ ഗോഹദ് ആണ് അവളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്.

നിരന്തരമുള്ള പ്രയത്‌നം, ശ്രദ്ധ, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യം തുടങ്ങിയ അവരുടെ ഗുണങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചു. ടേബിള്‍ ടെന്നിസിനായി പഠനം മാറ്റിവയ്ക്കാനുള്ള ധൈര്യം ലഭിച്ചത് അവരില്‍ നിന്നാണെന്ന് എനിക്ക് പറയാനാകും. കായികരംഗത്തേക്ക് കടന്നപ്പോള്‍ ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതെങ്ങനെയെന്നു പഠിച്ചു. ഈ അനുഭവം എന്റെ ജീവിതത്തിലുടനീളം ഉള്ളതായി വൃശാലി പറഞ്ഞു.

ഗോവയിലെ ബിഐടിഎസില്‍ ചേരാനായി പോയി. അവിടെ വച്ച് തന്റെ അതേ കാഴ്ചപ്പാടുള്ള സുബ്ഹാം മിശ്രയെയും ഹരി വലിയത്തിനെയും കണ്ടുമുട്ടി. ഒരേ ക്ലാസില്‍ പഠിച്ച ഞങ്ങള്‍ കഴിഞ്ഞ 3 വര്‍ഷമായി നിരവധി വ്യത്യസ്ത പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. ഞങ്ങളെല്ലാവരും ഒരേ ചിന്താഗതിക്കാരാണ്.

ഇപ്പോള്‍ അല്ലെങ്കില്‍ പിന്നൊരിക്കലും

എല്ലാ കുട്ടികളും വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയിലേക്ക് വഴിമാറാറുണ്ട്. എന്നാല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഞാന്‍ ഒരിക്കല്‍ അതിശയത്തോടെ കണ്ടിരുന്ന അതേ രംഗത്തിലേക്ക് കടക്കാനാണ് ശ്രമിച്ചത്. യുഎസ് കമ്പനിയായി ഓക്ലസിന്റ കഥ പുറത്തുവന്നതും എന്താണ് ചെയ്യേണ്ടതെന്നു എനിക്ക് മനസ്സിലായി.

ഡിജിറ്റല്‍ മീഡിയയുടെ കടന്നുവരവോടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലാവര്‍ക്കും ഇടയില്‍ എത്തിപ്പെടുന്ന ഒരു കമ്പനി രൂപീകരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ കമ്പനിയില്‍ ചിലപ്പോള്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഞങ്ങളുടെ സംരംഭം ഇവയെല്ലാം മാറ്റിമറിച്ചു. ചെലവു കുറഞ്ഞ വിപണന തന്ത്രങ്ങള്‍ ഞങ്ങള്‍ പ്രയോഗിച്ചു. ഓക്ലസിനോടൊപ്പം ആഗോളതളത്തില്‍ കിടപിടിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഓക്ലസ് റിഫ്റ്റിനു മറുപടിയായി ഇന്ത്യയില്‍ നിന്നും ഒരു വെര്‍ച്വല്‍ റിയാലിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായും വൃശാലി പറഞ്ഞു.

ബെംഗളൂരുവില്‍ ആബ്‌സെന്റിയ കമ്പനി തുടങ്ങി. കംപ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാര്‍ത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന വെര്‍ച്വല്‍ റിയാലിറ്റിയായ ടെസറാക് നിര്‍മിച്ചു. ഏതു ഗെയിമിനെയും ഇതു വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറ്റും. മൊബൈല്‍ ഫോണിലും ഇതു ഉപയോഗിക്കാം.

വെര്‍ച്വല്‍ റിയാലിറ്റി എന്ന സ്വപ്‌നം

വെര്‍ച്വല്‍ റിയാലിറ്റിയെക്കുറിച്ച് ആദ്യം നിക്ഷേപകരെ പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തങ്ങള്‍ക്ക് അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്തി. അസ്റ്റാര്‍കില്‍ നിന്നും 1.2 കോടിയും മറ്റു നിക്ഷേപകരായ സമീര്‍ സൈനാനി, രാജീവ് കൃഷ്ണന്‍, അഭിഷേക് ജയിന്‍ എന്നിവരില്‍ നിന്നും നിക്ഷേപം നേടിയെടുത്തു.

image


പഠനം ഉപേക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നു മറ്റൊരു പ്രധാന തീരുമാനം എടുക്കേണ്ടി വന്നത്. പഠനത്തിനും സംരംഭത്തിനും മുഴുനീള സമയവും ശ്രദ്ധയും ആവശ്യമായിരുന്നു. പഠനം ഉപേക്ഷിക്കാന്‍ ധൈര്യത്തോടെ തീരുമാനം എടുത്തു. കുടുംബത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു.

വിപണിയിലെ സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്നും ഞങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കാനുള്ള ശരിയായ സമയം ഇതാണെന്നും ഞങ്ങള്‍ മനസ്സിലാക്കി. വെര്‍ച്വല്‍ റിയാലിറ്റി ഈ സമയത്ത് മുളച്ചുവരുന്ന ഒന്നായിരുന്നു. ഈ രംഗത്ത് ഒന്നാമതെത്താനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ടെന്നു മനസ്സിലാക്കി. ഇതു പ്രാവര്‍ത്തികമാക്കാന്‍ മുഴുവന്‍ സമയവും കഴിവും നല്‍കാന്‍ തയാറായി–വൃശാലി പറഞ്ഞു.

ജനങ്ങള്‍ എന്നെക്കുറിച്ച് എന്തു പറയുന്നുവെന്നു ഞാന്‍ ഒരിക്കലും ശ്രദ്ധിച്ചില്ല. എനിക്ക് ചുറ്റും എന്നെ അടുത്തറിയാവുന്നവര്‍ ഉണ്ട്. !ഞാനവരെയാണ് നോക്കാറുള്ളത്. അവരുടെ ഉപദേശങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട്.

ഒരു സ്ഥാപനത്തിന്റെ വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുക വിഷമമേറിയതാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോന്നും കൃത്യമായി ചെയ്തു. ഞങ്ങള്‍ക്കു ലഭിച്ച നിക്ഷേപങ്ങള്‍ ഞങ്ങളുടെ സ്വപ്‌നം സഫലമാക്കാന്‍ വേണ്ട പിന്തുണ ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളുടെ ഉപദേശകരുടെ അറിവുകള്‍ അവര്‍ ഞങ്ങള്‍ക്കു പകര്‍ന്നുതന്നു. ഞങ്ങള്‍ പെട്ടെന്നു വളര്‍ന്നു. ഇന്നു നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. നിരവധി ബിടുബി പാര്‍ട്‌നര്‍മാര്‍ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറായി നില്‍ക്കുന്നു.

ഏതൊരു സ്ത്രീയുടെയും വിജയത്തിനു പിന്നില്‍...

തന്റെ വിജയത്തിന് രണ്ടു സ്ത്രീകള്‍ക്കാണ് പ്രധാനമായും വൃശാലി കടപ്പെട്ടിരിക്കുന്നത്. ഒന്നു തനിക്ക് ഗെയിമിന്റെ നിയമങ്ങള്‍ പറഞ്ഞുതന്ന ഒരാള്‍. വിഷമമേറിയ രംഗത്ത് തന്നെ മുന്നോട്ട് നയിച്ച മറ്റൊരാള്‍. എന്റെ അമ്മയോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും എനിക്കൊപ്പമാണ് അമ്മ നിന്നിട്ടുള്ളത്. ഇന്റര്‍നാഷനല്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റിനായി പത്താം ക്ലാസ് പരീക്ഷ എഴുതാതിരുന്നപ്പോഴും കോളജ് പഠനം ഉപേക്ഷിച്ചപ്പോഴും എന്റെ കൂടെനിന്നു. ധൈര്യമായി തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് പ്രചോദനമേകിയത് അമ്മയാണ്. അമ്മയില്ലായിരുന്നെങ്കില്‍ !ഞാനൊരിക്കലും ധൈര്യമായി ഒരു തീരുമാനവും എടുക്കില്ലായിരുന്നു.

image


വിജയമന്ത്രം

നിങ്ങളുടെ മനസ്സിനെ പിന്തുടരുക. നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങളെ വിശ്വസിക്കുക. ആ തീരുമാനം യാഥാര്‍ഥ്യമാക്കാനുള്ള ധൈര്യം നിങ്ങള്‍ക്കപ്പോള്‍ ലഭിക്കും.