ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ സെന്ററുകള്‍ വഴി ലഭിക്കും

0

പെന്‍ഷന്‍കാര്‍ക്ക് ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് അക്ഷയ സെന്ററുകളെ ചുമതലപ്പെടുത്തി ഉത്തരവായി. 

പെന്‍ഷന്‍കാര്‍ക്ക് അക്ഷയ സെന്ററുകളില്‍ 15 രൂപ അടച്ച് (10 രൂപ സര്‍വീസ് ചാര്‍ജും അഞ്ച് രൂപ പ്രിന്റൗട്ട് ചാര്‍ജും ഉള്‍പ്പെടെ) ജീവന്‍ പ്രമാണ്‍ രജിസ്‌ട്രേഷന്‍ നടത്തി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേടാം. 

കിടപ്പിലായ പെന്‍ഷന്‍കാര്‍ക്ക് വീടുകളിലെത്തി രജിസ്‌ട്രേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 130 രൂപയാണ് അക്ഷയ സെന്ററുകള്‍ ഈടാക്കുന്നത്.(115 രൂപ കണ്‍വേയന്‍സ് ചാര്‍ജും 15 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ). അക്ഷയ ജില്ലാ ഓഫീസിലോ ബന്ധപ്പെട്ട അക്ഷയ സെന്ററുകളിലോ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വീടുകളിലെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.