പോസ്റ്റര്‍ വിമുക്ത ക്യാമ്പസിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം

പോസ്റ്റര്‍ വിമുക്ത ക്യാമ്പസിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം

Tuesday May 30, 2017,

1 min Read

മെഡിക്കല്‍ കോളേജ് ക്യാമ്പസിനകത്തുള്ള പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവ നീക്കം ചെയ്ത് പോസ്റ്റര്‍ വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഓഫീസും പരിസരവും പോസ്റ്റര്‍ വിമുക്ത മേഖലയാക്കി ശുചിയാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സര്‍വീസ് സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി വിജയകരമാക്കുന്നത്.

image


ക്യാമ്പസിനെ പത്ത് സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സര്‍വീസ് സംഘടനകള്‍ക്കും മറ്റും പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവ പതിപ്പിക്കാനായി പ്രത്യേക നോട്ടീസ് ബോര്‍ഡുകളും വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ബാനറുകള്‍ക്കായി പ്രത്യേക സ്ഥലവും കണ്ടെത്തും. ക്യാമ്പസിന് പുറത്തുള്ളവരുടെ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കാതിരിക്കാന്‍ സുരക്ഷാ വിഭാഗം പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. മണ്ണിനേയും പരിസ്ഥിതിയേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോളും ഇതോടൊപ്പം ക്യാമ്പസില്‍ നടപ്പാക്കും.

ക്യാമ്പസിലുള്ള പോസ്റ്ററുകള്‍ ബഹുജന പങ്കാളിത്തത്തോടു കൂടി നീക്കം ചെയ്യുന്നതിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കോളേജ് മേഖലയില്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലും ആശുപത്രി മേഖലയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തിലും നടന്നു.