പഠനത്തില്‍ പുത്തന്‍ വഴിത്താര തീര്‍ത്ത്

പഠനത്തില്‍ പുത്തന്‍ വഴിത്താര തീര്‍ത്ത്

Tuesday December 01, 2015,

2 min Read

ബിചിത്ര പാത്ശാല എന്ന പേര് പോലെ തന്നെ ബിചിത്ര പത്ശാല ഓരുരുത്തര്‍ക്കും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. കൊല്‍ക്കത്തയിലെ സീല്‍ഡാഹിലുള്ള ലോര്‍ടു ഡേ സ്‌കൂളിലെ അധ്യാപികയായ രോഷ്‌നി ദോസ് ഗുപ്തയുടെ വാക്കുകള്‍ ഇങ്ങനെ: ബിചിത്ര പാത്ശാലയോട് താന്‍ കടപ്പെട്ടിരിക്കുന്നു. തന്റെ കണ്ണുകള്‍ തുറന്നു തന്നതിന്, പഠനത്തിന്റെ ഒരു പുതിയ വഴിത്തിരിവ് കാണിച്ച് തന്നതിന്, എല്ലാത്തിനും താന്‍ കടപ്പെട്ടിരിക്കുന്നു.

ഓറിയന്റ് സെമിനാരിയിലെ വിദ്യാര്‍ഥിയായ രാജിബ് കോതളിന് പറയാനുള്ളതിങ്ങനെ: ബിചിത്ര പാത്ശാലയിലെത്തുന്നതു വരെ തനിക്ക് സിനിമകള്‍ നിര്‍മിക്കനുള്ള കഴിവുണ്ടെന്ന് താന്‍ മനസിലാക്കിയിരുന്നില്ല. ബിചിത്ര പാത്ശാല ഒരു വെല്ലുവിളി പോലെ തനിക്ക് അതിനുള്ള അവസരം തന്നു.

image


അരിയാദാഗ ടെക്‌നോ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ ജൊയീറ്റ ദാസ് ഗുപത പറയുന്നത് ഇങ്ങനെയാണ്: ബിചിത്ര പാത്ശാല സംഘടിപ്പിച്ച ശില്‍പശാലയോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. നമുക്ക് ഒരു അവസരം തുറന്നു കാട്ടുകയാണ് ഇതിലൂടെ ബിചിത്ര പാത്ശാല ചെയ്തത്. ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങള്‍ ചെയ്തു കാണിക്കാന്‍ ഇപ്പോള്‍ തനിക്കാകും.

image


ഇങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയാന്‍വേണ്ടി രോഷ്‌നിയും രജീബും ജൊയീറ്റയും ചെയ്ത കാര്യം ഒന്നു തന്നെയാണ്. ബിചിത്ര പാത്ശാല സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തു എന്നത്. ഇത് അതുല്യമായ അനുഭവമാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്.

കുട്ടികളെയും അധ്യാപകരെയും സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ 2010ല്‍ ആണ് ബിചിത്ര പാത്ശാലക്ക് രൂപം നല്‍കിയത്. പഠിക്കാനുള്ള കാര്യങ്ങള്‍ സിനിമയായും വീഡിയോകളായും ചിത്രങ്ങളായും കുട്ടികള്‍ക്ക് അവതരിപ്പിക്കുകയായിരുന്നു ബിചിത്ര പാത്ശാലയുടെ ലക്ഷ്യം. സാങ്കേതിക വിദ്യകളുടെ ഈ കാലഘട്ടത്തില്‍ ഇത് എല്ലാവര്‍ക്കും സ്വീകാര്യവുമാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിവരസാങ്കേതിക വിദ്യകള്‍ കൊണ്ടുവരാനും ആശയവിനിമയ സാങ്കേതിക വിദ്യകൊണ്ടുവരാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കണ്ടിന്യുവസ് ആന്‍ഡ് കോംപ്രിഹെന്‍സീവ് ഇവാല്യേഷന്‍( സി സി ഇ) എന്ന ആശയം യു പി എ സര്‍ക്കാരും കൊണ്ടുവന്നിരുന്നു. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും കുട്ടികളെ കാര്യങ്ങള്‍ മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുന്നത് വളരെ വിജയകരമാകുമെന്നാണ് ബിചിത്ര പാത്ശാലയുടെ അഭിപ്രായം. 2012ല്‍ ആണ് ബിചിത്ര പാത്ശാല രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. കുട്ടികളെ ചിത്രങ്ങളിലൂടെ കാര്യങ്ങള്‍ മനസിലാക്കിക്കുന്നതിനൊപ്പം മാധ്യമങ്ങളെക്കുറിച്ച് കുട്ടികളില്‍ കൂടുതല്‍ അവബോധമുണ്ടാക്കാനും അവരെ കാര്യങ്ങള്‍ വിമര്‍ശനം ചെയ്യാന്‍ തക്ക വിധത്തില്‍ പ്രാപ്തരാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിചിത്ര പാത്ശാലയുടെ സ്ഥാപക സെക്രട്ടറിയായ ശുഭാ ദാസ് മോല്ലിക്ക് പറയുന്നു.

അക്കാദമിക് പഠനം ചീത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രശസ്ത സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും യു ട്യൂബ് വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയുമെല്ലാം പാഠങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ശില്‍പശാലകളും സംഘടിപ്പിക്കാറുണ്ട്. 2010ല്‍ ടൂള്‍സ് ഇന്‍ സ്‌കൂള്‍സ് എന്ന പേരിലാണ് ആദ്യത്തെ വര്‍ക് ഷോപ്പ് നടത്തിയത്. കൊല്‍ക്കത്തയിലെ വിവിധ സ്‌കൂളുകളില്‍നിന്നായി അമ്പതോളം അധ്യാപകരും കുട്ടികളുമാണ് ഇതില്‍ പങ്കെടുത്തത്.

image


2010 മുതല്‍ ഇതുവരെയായി ഇരുത്തഞ്ചില്‍ അധികം വര്‍ക് ഷോപ്പുകളാണ് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളത്. ഈസ്റ്റേണ്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളിലൊന്നും ബിചിത്പ പാത്ശാലയുടേത് തന്നെ. ആയിരത്തിലധികം ബുക്കുകളും ജേര്‍ണലുകളുമാണ് ഇവരുടെ ശേഖരത്തിലുള്ളത്. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത സിനിമകളും ആര്‍ട് ഫിലിമുകളും എഡ്യൂക്കേഷണല്‍ ഫിലിമുകളും ഡോക്യുമെന്ററികളും എല്ലാം ഇക്കൂട്ടത്തിലുണ്ട്.

കുട്ടികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുടെ ജീവിത രീതിയെക്കുറിച്ച് മനസിലാക്കാനും ചിത്രങ്ങള്‍ ഉപകരിക്കും. ഒരു മികച്ച ചിത്രത്തിന് നിരവധി വിഷയങ്ങള്‍ ക്ലാസ് മുറികളില്‍ ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കാനാകും. ശാസ്ത്രം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, കൂടാതെ ജീവിതത്തിലെ കഴിവുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യാനാകും.

ഇന്ന് കുട്ടികളുടെ പഠനത്തില്‍ സാങ്കേതികവിദ്യക്ക് വളരെ വലിയ സ്ഥാനമുണ്ട്. ലോകത്തെ തന്നെ നമ്മുടെ വിരല്‍ തുമ്പിലെത്തിക്കാന്‍ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇന്നത്തെ കാലഘട്ടത്തില്‍ ഫേസ് ബുക്ക്, വാട്‌സ് ആപ്പ് എന്നിവക്ക് അടിമകളായ കുട്ടികളുടെ ശ്രദ്ധ ക്ലാസ്മുറികളില്‍ മാറ്റിയെടുക്കാനും ഇത്തരം പഠന സംവിധാനത്തിലൂടെ സാധിക്കും.