അംഗപരിമിതര്‍ക്ക് ആലംബമായി ലിംബ് ഫോര്‍ ലൈഫ്

അംഗപരിമിതര്‍ക്ക് ആലംബമായി ലിംബ് ഫോര്‍ ലൈഫ്

Wednesday October 26, 2016,

1 min Read

അപകടത്തില്‍പ്പെട്ട് അംഗവിച്ഛേദനം നടത്തപ്പെട്ടവര്‍ക്ക് സൌജന്യ കൃത്രിമ- ഇലക്ട്രോണിക് അവയവങ്ങള്‍ നല്‍കി അംഗഹീനര്‍ക്ക് ആലംബമാവുകയാണ്  LIMB FOR LIFE. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒ ആയ Yuvak Prathishtan മുന്‍കയ്യെടുത്തുള്ള പദ്ധതിയാണ് LIMB FOR LIFE. 

image


അപകടത്തില്‍പ്പെട്ട് കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൌജന്യമായി കൃത്രിമ- ഇലക്ട്രോണിക് അവയവങ്ങള്‍ വച്ചുകൊടുക്കുകയാണ് ഇവര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വലിയൊരനുഗ്രഹമാവുകയാണ് ഇവരുടെ പ്രവര്‍ത്തനം. 

image


സംഘടനയെ സമീപിക്കുന്നവര്‍ക്ക് യോജിക്കുന്ന prosthetic limbs ഏതെന്ന് പരിശോധിച്ച് ആ റിപ്പോര്‍ട്ട് ജര്‍മ്മനിയിലുള്ള advanced-electronic prosthetic limb നിര്‍മ്മാതാക്കള്‍ക്ക് അയച്ചുകൊടുക്കുന്നു. രണ്ട് മാസത്തിനകം ഇത് ഇന്ത്യയിലെത്തും.

image


ഡോ. കിരിത് സോമയ്യ എം പി 1980ലാണ് യുവക് പ്രതിഷ്ഠാന്‍ സ്ഥാപിച്ചത്. നിലവില്‍, നീല്‍ സോമയ്യയുടെ നേതൃത്വത്തിലാണ് LIMB FOR LIFE ദൌത്യം മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസം, ഊര്‍ജ്ജ സംരക്ഷണം, ശുചിത്വം, ശൌചാലയ നിര്‍മ്മാണം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ യുവാക്കളെ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്ക് യുവക് പ്രതിഷ്ഠാന്‍ രൂപംകൊടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9967592582 എന്ന നമ്പറില്‍ ബന്ധപ്പെടാം.