കേരളോത്സവം ജില്ലയിലെ കായിക-കലാ പ്രതിഭകളുടെ സര്‍ഗോത്സവമാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കേരളോത്സവം ജില്ലയിലെ കായിക-കലാ പ്രതിഭകളുടെ സര്‍ഗോത്സവമാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Friday December 30, 2016,

1 min Read

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കായിക-കലാ പ്രതിഭകളുടെ സര്‍ഗോത്സവമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു. കണിയാപുരം ഗവ. യു.പി.എസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാതല കേരളോത്സവം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

image


മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെ' പങ്കാളിത്തമാണ് ഇത്തവണത്തെ ജില്ലാ കേരളോത്സവത്തിലുള്ളത്. ആറു വേദികളിലായി 1515 പ്രതിഭകള്‍ മാറ്റുരയ്ക്കുന്നു. എല്ലാ മേഖലകളിലും കരുത്ത് തെളിയിച്ചവരാണ് ഇത്തവണത്തെ ജില്ലാകേരളോത്സവത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനതല മത്സരത്തില്‍ തിരുവനന്തപുരത്തിന് നേട്ടങ്ങള്‍ കൊയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എം. ജലീല്‍ സ്വാഗതം ആശംസിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ എസ്. രാധാദേവി, ആനാട് ജയന്‍, അഡ്വ. എസ്.എം. റാസി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ വാഹിദ്, അഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊടിമോന്‍ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അല്‍ത്താഫ്, ജില്ലാ പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാരി, കണിയാപുരം യു.പി.എസ് പ്രഥമാദ്ധ്യാപക പുഷ്‌കലാമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു.