ആലിഫ് 2015; വെള്ളിത്തിരയിലെ നവസംരംഭം

 ആലിഫ് 2015; വെള്ളിത്തിരയിലെ നവസംരംഭം

Monday November 16, 2015,

2 min Read

ചലച്ചിത്രോത്സവങ്ങള്‍ക്ക് നവഭാവം പകര്‍ന്ന് ആലിഫ് 2015-അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ ഫെസ്റ്റിവലിന് തിരിതെളിയിച്ചു. സിനിമയുടെ വിവിധതലങ്ങളിലുള്ളവര്‍ക്ക് പരസ്പരം ആശയങ്ങളും സേവനവും കൈമാറ്റം ചെയ്യാന്‍ കഴിയും വിധമുള്ള നവസംരഭം കൂടിയായി മാറുകയാണ് ഓള്‍ ലൈറ്റ്‌സ് ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(ആലിഫ് 2015). സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനി പോളിസിലെ ആറ് സ്‌ക്രീനുകളില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമകളുടെ പ്രദര്‍ശനത്തോടൊപ്പം ഹോട്ടല്‍ ലെ മെര്‍ഡിയനില്‍ ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിനും തുടക്കമായി.

image


മത്സരവിഭാഗത്തില്‍ കഥാകാര്‍ മേളയിലെ ആദ്യചിത്രമായി. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥാകാറിന്റെ സംവിധായകന്‍ അഭിമന്യു കനോഡിയ, പ്രശസ്ത മലയാള സംവിധായകരായ സിബി മലയില്‍, കമല്‍, ഡോ. ബിജു, ഷോഹന്‍ റോയി തുടങ്ങിയ പ്രമുഖര്‍ മേളയോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാര്‍പെറ്റില്‍ എത്തി.

image


ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജനറല്‍ ലൂന പ്രേക്ഷകരുടെ കൈയടി നേടി. ജെറാള്‍ഡ് തഗോറ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം 1902 ല്‍ അവസാനിച്ച ഫിലിപ്പെന്‍സ് - അമേരിക്കന്‍ യുദ്ധകാല ജീവിതമാണ്. ഫിലിപ്പെന്‍ ദേശീയതയുടെ പ്രതീകമായ അന്റോണിയ ലൂന എ സൈനിക ജനറലിന്റെ പോരാട്ടവും പതനവുമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം.

image


യഥാര്‍ത്ഥ രാജ്യസ്‌നേഹി ആരെ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ജനറല്‍ ലൂനയുടെ കഥാപാത്രം ഇന്ത്യന്‍ സമകാലിക രാഷ്ട്രീയാവസ്ഥയുമായി ചേര്‍ത്തുവായിക്കാവുതാണെന്ന് യുവസംവിധായകരില്‍ പ്രമുഖനായ സജിന്‍ ബാബു പറഞ്ഞു. 

image


മേളയിലെ മത്സരചിത്രമായ അസ്തമയം വരെ (unto the dusk) സിനിമയുടെ സംവിധായകന്‍ കൂടിയായ സജിന്‍ ബാബു സ്വതന്ത്ര സിനിമകളുടെ സാധ്യതകള്‍ കണ്ടെത്താനുള്ള വേദിയായി മേള മാറുമെന്ന് അഭിപ്രായപ്പെട്ടു. താരങ്ങളുടെ അസാന്നിധ്യം കൊണ്ട് പ്രേക്ഷകരെ കണ്ടെത്താനാവാത്ത നല്ല സിനിമകള്‍ക്ക് ഒരാശ്വാസമാണ് ചലച്ചിത്രോത്സവങ്ങള്‍. ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രോത്സവങ്ങള്‍ ചില സമാന്തര സിനിമാപ്രവര്‍ത്തകരുടെ കൈപിടിയിലാണെും സജിന്‍ ബാബു പറഞ്ഞു.

image


പേരറിയാത്തവര്‍, ഇയ്യോബിന്റെ പുസ്തകം, മണ്‍റോതുരുത്ത്, ഒറ്റാല്‍, ഇറാനിയന്‍ ചലച്ചിത്രമായ ടാബോ, സ്ലോവ്യകയില്‍ നിന്നുള്ള ഓള്‍ മൈ ചില്‍ഡ്രന്‍ തുടങ്ങി 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

image


സമാന്തര സിനിമകള്‍ക്കൊപ്പം മുഖ്യധാരാ സിനിമകള്‍ക്ക് കൂടി പങ്കാളിത്തം ഉറപ്പാക്കിയാണ് ചലച്ചിത്രോത്സവങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ആലിഫ് 2015 ന് സംഘാടകര്‍ രൂപം നല്‍കിയത്. 

image


കൊച്ചി ആസ്ഥാനമായ ഓള്‍ ലൈറ്റ് ഫിലിം സൊസൈറ്റി ആണ് പ്രധാന സംഘാടകര്‍. ഫെഫ്കയുടെ പൂര്‍ണ്ണ സഹകരണവും ആലിഫിനുണ്ട്. വിവിധ ഭാഷകളില്‍ നിന്നുള്ള 131 സിനിമകള്‍ അഞ്ച് ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

image


അന്തര്‍ദേശീയ നിലവാരമുള്ള പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരാണ് ജൂറി അംഗങ്ങള്‍. മേളയുടെ രണ്ടാംദിനത്തില്‍ 39 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മലയാള ചലച്ചിത്രങ്ങളായ മൈ ലൈഫ് പാര്‍ട്ട്ണര്‍, ഒരാള്‍പ്പൊക്കം, ജലം എിവയാണ് തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുക. രാവിലെ 9.30 മുതല്‍ സിനി പോളിസിലെ എട്ട് സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടക്കും.

image


പ്രശസ്ത സംവിധായകനായ ശ്യാം ബെനഗല്‍ ആലിഫ് 2015 ന്റെയും ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഇറാനിയന്‍ ചലച്ചിത്രമായ ടാക്‌സി ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.