മരുന്നു വില്പന : ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

0

മരുന്നു വില്‍പ്പനയില്‍ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. 

ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945-ലെ ഷെഡ്യൂള്‍ എച്ച് 1 പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്റിബയോട്ടിക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും, നിര്‍ബന്ധമായും ഡോക്ടറുടെ കുറിപ്പടിക്കനുസൃതവും, വില്പന ബില്ലോടുകൂടിയും മാത്രമേ വില്പന നടത്താന്‍ പാടുള്ളുവെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇവയുടെ വിവരങ്ങള്‍ പ്രത്യേകമായി ഷെഡ്യൂള്‍ എച്ച് ഒന്ന് (H1) രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നും ചട്ടങ്ങള്‍ പാലിക്കാത്ത ഔഷധ വ്യാപാരികള്‍ക്കെതിരെ, നിലവിലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു