സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജ്വലറിയുമായി ഷബ്‌നം തന്ത്രെ

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജ്വലറിയുമായി ഷബ്‌നം തന്ത്രെ

Thursday November 05, 2015,

2 min Read

ആസാധ്യമായി ഒന്നുമില്ല. ഞാനും ഇന്ത്യയിലെ ഓരോ വനിതകളും ലോകമെമ്പാടുമുള്ള ഓരോ സ്ത്രീകളും കേള്‍ക്കേണ്ട സന്ദേശമാണിത്. സാഹചര്യങ്ങള്‍ പലപ്പോഴും പ്രതികൂലമായിരിക്കും. മികച്ചത് ചെയ്യാന്‍ ശ്രമിക്കുക. എന്തെങ്കിലും ചെയ്യാന്‍ അതിയായ താല്‍പര്യമുണ്ടെങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളെ സഹായിക്കാനെത്തും ടെന്റ് ജ്വലറിയുടെ സ്ഥാപകരിലൊരാളായ ഷബ്‌നം തന്ത്രെയുടെ വാക്കുകളാണിത്. 2013ലാണ് ഷബ്ം K.E. Co യുടെ സ്ഥാപകരെ കാണുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ടെന്റ് ജ്വലറി പുനരാരംഭിക്കാനുള്ള അനുമതിപത്രവും ഷബ്‌നത്തിന് ലഭിച്ചു. പുത്തന്‍ ട്രെന്‍ഡി ആഭരണങ്ങള്‍ പുറത്തിറക്കാനുള്ള ആഗ്രഹം ഷബ്‌നം സാധിച്ചെടുക്കുകയായിരുന്നു. ഒരു ഷോറൂം ആരംഭിക്കുന്നതിനും ഓണ്‍ലൈന്‍ കച്ചവടത്തിനായി വെബ്‌സൈറ്റ് ആരംഭിക്കുന്നതിനുമുള്ള കാത്തിരിപ്പിലാണ് ഷബ്‌നം.

image


ഷബ്‌നത്തിന്റെ മുംബൈയിലെ വര്‍ളി ഫെസ്റ്റിവല്ലിലെ സ്റ്റാള്‍ സമീപകാലത്ത് നന്നായി സ്വീകരിക്കപ്പെട്ടു. രാജസ്ഥാനും അതുപോലെ അമേരിക്കയില്‍ നിന്നും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരുമായി ചേര്‍ന്ന് പ്രദര്‍ശനങ്ങളും ശില്‍പശാലകളും സംഘടിപ്പിച്ചുവരികയാണ്. ആഭരണ നിര്‍മാണ കലയില്‍ പരിശീലനം വേണമെന്ന് ആഗ്രഹമുള്ള യാതൊരു സ്ത്രീക്കും തന്നോടൊപ്പം ചേര്‍ന്ന് ബിസിനസ് ചെയ്യാം. മൊത്തം വിലയുടെ 30 ശതമാനം സ്വന്തമാക്കുകയും ചെയ്യാം ഷബ്‌നം പറയുന്നു. ഗ്രാമീണമേഖലകളിലെയും കശ്മീരിലെയും സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുമായി വില്‍പ്പന വിലയുടെ അഞ്ചുശതമാനം മാറ്റിവെച്ചിട്ടുണ്ട്. ടെന്റ് ജ്വലറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കശ്മീരിലെയും മുംബൈയിലെയും സന്നദ്ധ സംഘടനകളില്‍ ഷബ്‌നം പ്രവര്‍ത്തിച്ചിരുന്നു. മുംബൈ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി.

വിശ്വസിക്കുന്നതിനായി നിലകൊള്ളുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന, സ്ത്രീകള്‍ക്കായി, സ്ത്രീകളാല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടെന്റ് ജ്വലറി. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന സ്ത്രീകളിലേക്ക് എത്താനുള്ള, അവരുടെ കഥകളറിയാനുള്ള ഒരു ശ്രമമാണിത്. ജീവിതത്തില ദുരുന്തങ്ങളുടെയും ആഘോഷങ്ങളുടെയും രണ്ട് വ്യത്യസ്ത ധ്രുവങ്ങള്‍ കണ്ടുവളര്‍ന്നവളാണ് ഞാന്‍ ഷബ്‌നം പറയുന്നു.

കശ്മീരിലായിരുന്നു ഷബ്‌നത്തിന്റെ കുട്ടിക്കാലം. പിന്നീട് 14ാം വയസില്‍ ഉന്നതവിദ്യാഭ്യാസത്തിനായി മുംബൈയിലേക്ക് എത്തി. 2006ല്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പിതാവിനെ നഷ്ടപ്പെട്ടു. കുടുംബം ഒഴിപ്പിക്കപ്പെട്ടു. 'ലോകം അവസാനിക്കുന്നതായി ആ വേളയില്‍ തോന്നി. പിതാവായിരുന്നു എനിക്കെല്ലാം 'ഷബ്‌നം ഓര്‍മകള്‍ പങ്കുവെക്കുന്നു. ഊര്‍ജവകുപ്പിലെ എഞ്ചിനീയറായിരുന്നു പിതാവ്. മാനുഷികമൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം ശ്രീനഗറില്‍ ഒരു സ്‌കൂള്‍ നടത്തിയിരുന്നു. വിവാഹത്തിന് മുമ്പ് അദ്ദേഹം ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നു.

കശ്മീര്‍ വിട്ടുപോകാന്‍ നിരന്തരം ഭീഷണിപ്പെടുത്തലുകളായിരുന്നു. പക്ഷെ, അവിടെ തന്നെ തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്‌നേഹ സമ്പന്നനായിരുന്നു. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ശാക്തീകരണം യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എന്നെ ഒരുപാട് സ്വാധീനിച്ചു. മറ്റുള്ളവരെ സഹായിക്കുക എന്ന സമീപനം എന്നിലലിഞ്ഞ് ചേര്‍ന്നത് പിതാവില്‍ നിന്നുള്ള സ്വാധീനമായിരുന്നു. സ്വന്തം കാരം മാറ്റിവെച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്നു വ്യക്തിയായിരുന്നു അദ്ദേഹം. ടെന്റുമായി ചേര്‍ന്നുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ സ്മരിക്കാനും അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരമായാണ് കാണുന്നത്. തന്റെ അനുഭവങ്ങളെക്കുറിച്ചും പ്രതീക്ഷകളെ കുറിച്ചും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് ഷബ്‌നം തന്ത്രെ.