കോടതി വിധിയില്‍ സന്തോഷം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

കോടതി വിധിയില്‍ സന്തോഷം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

Thursday August 31, 2017,

1 min Read

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ കോടതി പരാമര്‍ശം നീക്കിയ നടപടിയില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

image


കോടതിയില്‍ നിന്ന് ന്യായമായ വിധിയാണുണ്ടായത്. ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടു പോകും. മുഖ്യമന്ത്രി നല്‍കിയ പിന്തുണ വളരെ വലുതാണ്. ന്യായത്തിന്റെ ഭാഗത്തു നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. മന്ത്രിമാര്‍, നിയമസഭയിലെ സഹപ്രവര്‍ത്തകര്‍, ഇടതുപക്ഷ മുന്നണി, പാര്‍ട്ടി, വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുണ്ടായത് ക്രൂരമായ ആക്രമണമാണ്. ശരിക്കും പറഞ്ഞാല്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി ഫയലില്‍ എഴുതാത്ത കാര്യം കൃത്രിമമായി ചേര്‍ത്ത് ആരോപണം ഉന്നയിച്ചു. ഇത് ശരിയായ പ്രവര്‍ത്തനമല്ല. ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത വിഷമം ഈ ദിവസങ്ങളില്‍ അനുഭവിച്ചു. വഴിവിട്ട് ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് ഹൃദയത്തില്‍ തൊട്ട് പറയാനാകും. ജനങ്ങള്‍ക്ക് ഇത് മനസിലാകും. ചിലര്‍ വകുപ്പിലെ നിയമനങ്ങളുടെ വിവരങ്ങള്‍ ചികഞ്ഞ് നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.