നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പരിശീലനം

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പരിശീലനം

Wednesday July 26, 2017,

1 min Read

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി (NDPREM) യുടെ ജില്ല അടിസ്ഥാനത്തിലുള്ള പരിശീലനം ഇന്ന് (ജൂലൈ 19) കൊല്ലത്ത് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് പരിപാടി ആരംഭിക്കും. വിദേശത്ത് രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. 

image


തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, ജില്ലാ വ്യവസായ കേന്ദ്രം, വനിത വികസന കോര്‍പ്പറേഷന്‍, കൃഷി വകുപ്പ്, യൂബര്‍ എന്നിവയും വിവിധ ബാങ്കുകളും പരിശീലന പരിപാടിയില്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി എ മുഹമ്മദ് കബീര്‍, ധനേഷ് (വനിത വികസന കോര്‍പ്പറേഷന്‍), ശിവകുമാര്‍ (വ്യവസായ കേന്ദ്രം) എന്നിവര്‍ ക്ലാസുകളെടുക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂലൈ - ആഗസ്റ്റ് മാസത്തെ പരിശീലനപരിപാടി തയാറായി. തിരുവനന്തപുരം ജില്ലയില്‍ 22ന് തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിലും ആലപ്പുഴയില്‍ 20ന് കളക്ടറേറ്റിലെ സമ്പാദ്യ ഭവനിലും കോട്ടയം, ഇടുക്കി ജില്ലകളുടേത് 24ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിലും എറണാകുളത്ത് 22ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും തൃശൂരില്‍ 20ന് രാമനിലയത്തിലും പാലക്കാട്ട് 25ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മലപ്പുറത്ത് 22ന് കെമിസ്റ്റ് ഭവനിലും കോഴിക്കോട്, വയനാട് ജില്ലകളിലേത് 21ന് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലും കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലേത് 29ന് കണ്ണൂര്‍ താവക്കര യാത്രി നിവാസിലും ആയിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക. പുനരധിവാസ പദ്ധതിയില്‍ ജൂലൈ 17 വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ 1800 425 3939 ടോള്‍ ഫ്രീ നമ്പരില്‍ ലഭിക്കും.