'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും  

0

ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നിര്‍വഹിക്കും.

ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ്, സാംസ്‌കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ ആശംസയര്‍പ്പിക്കും.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും കൗണ്‍സിലര്‍ കെ.എസ്. ഷീല നന്ദിയും പറയും.

ആഘോഷത്തോടനുബന്ധിച്ച് സാമൂഹ്യമാറ്റത്തിന് കാരണമായ ചരിത്രരേഖകളുടെയും ചരിത്രവസ്തുക്കളുടേയും പ്രദര്‍ശനം പുരാവസ്തു-പുരാരേഖാ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍  ഗുരുകുലത്തില്‍ നടക്കും. രാവിലെ 10ന് തുറമുഖ, പുരാരേഖ-പുരാവസ്തു വകുപ്പ്മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.