മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതി വരുന്നു

മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതി വരുന്നു

Wednesday December 21, 2016,

1 min Read

ടൂറിസം വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ്, മ്യൂസിയം വകുപ്പുകള്‍ക്ക് കീഴിലുള്ള മ്യൂസിയങ്ങളും സംരക്ഷിത സ്മാരകങ്ങളുമാണ് ഭിന്നശേഷി സൗഹൃദമാക്കുക.

image


മ്യൂസിയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വീല്‍ചെയറുകളും പ്രത്യേകം തയ്യാറാക്കിയ റ്റോയ്‌ലറ്റുകളും സജ്ജമാക്കും. ഈ വിഭാഗക്കാരുടെ പ്രത്യേകതരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യങ്ങളൊരുക്കുന്നുതാണ്. ഭിന്നശേഷിക്കാര്‍ക്ക് മ്യൂസിയത്തില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഗൈഡുകളുടെ സേവനവും ലഭ്യമാക്കും.

അന്ധരും, ബധിരരുമായവര്‍ക്കും മ്യൂസിയങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി ഇന്ററാക്റ്റീവ് ഡിവൈസ് (RFID) സംവിധാനം സജ്ജമാക്കും. ഗൈഡുകളുടെ സഹായത്തോടെ ബ്രെയില്‍ ലിപിയില്‍ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമൊരുക്കുന്നതാണ്. അമൂല്യമായ പുരാവസ്തുക്കളുടെ റെപ്ലിക്ക ഉണ്ടാക്കി അത് തൊട്ടുനോക്കുവാനുള്ള അവസരവും ലഭ്യമാക്കും. ബധിരര്‍ക്ക് ശ്രവണോപകരണങ്ങള്‍ നല്‍കും. അടുത്ത ലോകഭിന്നശേഷി ദിനമായ 2017 ഡിസംബര്‍ 3നകം പദ്ധതികള്‍ പൂര്‍ത്തീകരിക്കും.