പരിമാലയെന്ന പരിശോധനാ വിദഗ്ദ്ധ

0

പരിമാലയെ സംബന്ധിച്ചിടത്തോളം ടെസ്റ്റിങ് എന്നാല്‍ ഒരു കുറ്റാന്വേഷണ കഥ വായിക്കുന്നത് പോലെയാണ്. വികാരങ്ങളെ പഠിക്കുകയും അനുമാനങ്ങളിലെത്തുകയും ഒരു വസ്തുവിനേയോ സേവനത്തേയോ പറ്റി ധാരാളം അറിവുകള്‍ ശേഖരിക്കുകയും ചെയ്യേണ്ടതായുണ്ട്. തനിക്കുണ്ടായ ചിലമോശം അനുഭവങ്ങളില്‍ നിന്നാണ് പരിമാല തന്റെ പ്രൊഫഷനെപ്പറ്റി ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്.

2003ല്‍ ബാംഗളൂരുവിലെ ജെ.എസ്.എസ് കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം പരിമാല നാല്‍പതോളം കമ്പനികളുടെ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തെങ്കിലും ആരും അവളുടെ കഴിവുകളെ അംഗീകരിക്കാന്‍ തയ്യാറായില്ല. അതിന് ശേഷമാണ് ഓഫ് കാമ്പസ് ഇന്റര്‍വ്യൂവിലൂടെ പരിമാലയ്ക്ക് ഒറാക്കിള്‍ കമ്പനിയിലെ ടെസ്റ്ററായി ജോലി ലഭിക്കുന്നത്. ജോലി ലഭിച്ച് ആദ്യ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പരിമാലയ്ക്ക് ഒരു കാര്യം മനസിലായി. തന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്കൊന്നും ടെസ്റ്ററിന്റെ ജോലിയില്‍ തീരെ താല്‍പര്യമില്ലെന്ന്.പ്രോഗ്രാമിങ്ങില്‍ ടെസ്റ്റിംഗ് നടത്താനുള്ള അവളുടെ തീരുമാനത്തെ സൂഹൃത്തുക്കള്‍ ചോദ്യം ചെയ്തതോടെ അവള്‍ മാനസികമായി തളര്‍ന്നു. എന്നാല്‍ തന്റെ ഊര്‍ജ്ജം മുഴുവന്‍ വീണ്ടെടുത്ത് മൂന്ന് മാസത്തിനകം അവള്‍ സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്ങില്‍ താല്‍പര്യം വളര്‍ത്തിയെടുത്തു. അതിന് ശേഷം മക്കഫെ, സപ്പോര്‍ട്ട് സോഫ്റ്റ് എന്നിവയോടൊപ്പം പ്രവര്‍ത്തിച്ച പരിമാല വീക്കെന്റ് ടെസ്റ്റിങ്ങിന്റെ സഹസ്ഥാപകയുമായി.

സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നത് വളരെ കഴിവ് ആവശ്യമായ മേഖലയാണ്. അതിന് ധാരാളം കഠിനാദ്ധ്വാനം ആവശ്യമാണ്. എല്ലാവര്‍ക്കും എഴുതാനാകും എന്നാല്‍ മാല്‍ക്കം ഗ്ലാഡ് വെല്ലിനേ പോലെ എഴുതാന്‍ അത്ര എളുപ്പത്തില്‍ സാധിക്കില്ല. ഒരു നല്ല ടെസ്റ്ററാകാന്‍ അതിയായ ആവേശം, ധൈര്യം, കഴിവ് എന്നിവ ആവശ്യമാണ്. ഒരു പ്രൊഡക്ട് നല്ലതാണോ, അതിന് എന്ത് പ്രശ്‌നമാണുള്ളത് എന്ന് ഒരു ടെസ്റ്ററിന് പറയാന്‍ സാധിക്കും.

ഒരു വസ്തുവിന്റെ പ്രശ്‌നമെന്താണെന്ന് കണ്ടെത്തലാണ് ടെസ്റ്ററിന്റെ പ്രധാന ജോലി. അതിന് മറ്റുള്ളവരുടെ വശത്ത് നിന്നുള്ള ചിന്ത ആവശ്യമാണ്. കൂടാതെ ശാസ്ത്രത്തിലുള്ള അറിവ്, അന്വേഷിക്കാനുള്ള കഴിവ്, മറ്റുള്ളവരുടെ ആവശ്യം മനസിലാക്കി പ്രോഡക്ടിന്റെ പ്രശ്‌നം പറഞ്ഞ് കൊടുക്കാനുള്ള ശേഷി എന്നിവയും ആവശ്യമാണ്. എന്നാല്‍ നമുക്ക് ആവശ്യത്തിന് നല്ല ടെസ്റ്റര്‍മാരില്ലെന്നാണ് പരിമാലയുടെ അഭിപ്രായം. താന്‍ ചെയ്യുന്ന ജോലിയോട് അല്‍പം പോലും താല്‍പര്യം ഇല്ലെങ്കില്‍ അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ബോറടിക്കാമെന്നും അത് തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നെഗറ്റീവായ പ്രചരണങ്ങള്‍ക്ക് ഇടയാക്കാമെന്നും പരിമാല വ്യക്തമാക്കി.

പഠനം ഒരു ആജീവനാന്ത പ്രക്രിയ

ടെസ്റ്റിംഗ് സമൂഹവുമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യം 2008ലാണ് പരിമാലയ്ക്ക് മനസിലയത്. അതിന് ശേഷം ഈ വിഷയത്തിലുള്ള നിരവധി കോണ്‍ഫറന്‍സുകളിലും വര്‍ക്ക്‌ഷോപ്പുകളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. തന്റെ സമാനമായ ചിന്താഗതിയുള്ളവര്‍ക്കായി അവര്‍ ഒരു ബ്ലോഗ് ആരംഭിക്കുകയും അതിലൂടെ ക്ലാസുകള്‍ എടുക്കാന്‍ ആരംഭിക്കുകയും ചെയ്തു.

തന്റെ പതിനൊന്ന് വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളെപ്പറ്റിയും പരിമാല വാചാലയായി. നമ്മളുടെ മാര്‍ഗദര്‍ശികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സത്യസന്ധമായ പ്രതികരണം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതേപ്പറ്റി ചോദിച്ചാലും പലരും അപ്പോള്‍ പ്രതികരിക്കില്ല. തങ്ങള്‍ അതിന്റെ പ്രാധാന്യം മനസിലാക്കിയെന്നും അതിനാല്‍ മൂല്യയില്‍ പ്രതികരണം പങ്ക് വയ്ക്കാനുള്ള സംസ്‌കാരം തങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വളരെ കുറച്ച് വനിതാ ടെസ്റ്റര്‍മാര്‍ മാത്രമാണുള്ളത് എന്നതിനാല്‍ പരിമാലയ്ക്ക് ശ്രദ്ധ നേടിയെടുക്കുക എന്നത് ഒരു പ്രശ്‌നമായിരുന്നു. താനൊരു മേശയില്‍ ഇരുന്നാല്‍ മാത്രമേ തന്റെ ശബ്ദം കേള്‍ക്കൂ എന്നവര്‍ മനസിലാക്കി. ഈ പ്രക്രിയയ്ക്കിടെ നാണംകുണുങ്ങിയായിരുന്ന പരിമാല ബാഹ്യലോകത്തില്‍ കൂടുതല്‍ തല്‍പരയായി മാറി.

തന്റെ പതിനഞ്ചാം വയസ് മുതല്‍ അവള്‍ ഇന്നോളം കൊണ്ടുനടക്കുന്നത് ജിജ്ഞാസയാണ്. ഒരു ടെസ്റ്റിംഗ് എഞ്ചിനീയറായ അവള്‍ ഡിസൈനിനെപ്പറ്റിയും യു.എക്‌സിനെപ്പറ്റിയുമെല്ലാം ധാരാളം വായിക്കാറുണ്ട്. ടെസ്റ്റിങ്ങിനെപ്പറ്റി കൂടുതലായി പഠിക്കാനായി കുറച്ച് കൂടി സമയം നീക്കിവയ്ക്കാമെന്നാണ് പരിമാല ചിന്തിക്കുന്നത്. പ്രോഗ്രാമിങ്ങിനേയും അതിന്റെ ടൂളുകളേയും പറ്റി പഠിക്കുന്നത് ഒരു ടെസ്റ്ററിന്റെ ആത്മവിശ്വാസം വളര്‍ത്തും. പ്രായഭേദമന്യേ നമ്മളുടെ ഉള്ളിലെ കുട്ടിയെ ജീവനോടെ നിര്‍ത്തുക എന്നത് വളരെ പ്രധാനമാണെന്നാണ് പരിമാല പറയുന്നത്. പഠനമെന്നത് ആജീവനാന്തമുള്ളൊരു പ്രക്രിയയാണ്, അല്ലാത്തെ കുറച്ച് പേപ്പര്‍ സര്‍ട്ടിഫിക്കേറ്റുകളല്ല. എല്ലാ ദിവസവും നമുക്ക് കൂടുതല്‍ മികച്ചതാകണം.

ടെസ്റ്റിങ്ങിനും അപ്പുറമുള്ള ജീവിതം

ഈ ലോകത്തെ താമസിക്കാനുള്ള മികച്ചൊരു സ്ഥലമാക്കി മാറ്റണമെന്നാണ് പരിമാല ആഗ്രഹിക്കുന്നത്. നമ്മളുടെ അനായാസതയ്ക്കായി ഉപയോഗിക്കുന്നവയെല്ലാം ഒരിക്കല്‍ നിര്‍മിക്കപ്പെട്ടതും ആരോ ടെസ്റ്റ് ചെയ്തതുമാണ്. അതേ പോലെ താനും ഭാവി തലമുറയുടെ ജീവിതം എളുപ്പമാക്കുന്നതിനായി തന്റെ ഭാഗം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പരിമാല പറയുന്നു. മറ്റുള്ളവരുമായി പ്രൊഫഷണലായി ഇടപെടാനാണ് പരിമാലയ്ക്കിഷ്ടം.

ടെസ്റ്റിങില്‍ അല്ലാത്ത സമയത്ത് പരിമാല എഴുതാണ് ഇഷ്ടപ്പെടുന്നത്. അത് അവരുടെ ബ്ലോഗോ ടെസ്റ്റിങ് മാസികയോ ആയിരിക്കും. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള പരിമാലയ്ക്ക് ഭക്ഷണവും വളരെ ഇഷ്ടമാണ്. ഇന്ത്യയില്‍ ഒരു ഭക്ഷണടൂര്‍ നടത്തണമെന്നും അവര്‍ക്ക് പദ്ധതിയുണ്ട്. പരിമാലയുടെ കുടുംബവും കുട്ടികളും എല്ലാം വളരെയധികം പിന്തുണ നല്‍കാറുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ താല്‍പര്യമുള്ള പരിമാലയ്ക്ക് അടുത്തിടെയായി യോഗയിലും താല്‍പര്യം ജനിച്ചിട്ടുണ്ട്.

ടെക് വനിത

പരിമാലയുടെ കുടുംബത്തില്‍ നിന്നും ആദ്യമായി പത്താം ക്ലാസും പ്ലസ്ടുവും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത് അവളാണ്. പരിമാലയല്ലാതെ അവരുടെ കുടുംബത്തിലെ മറ്റൊരു സ്ത്രീയും തന്റെ ഇരുപത്തിയാറാം വയസു വരെ വിവാഹം വേണ്ട എന്ന് പറഞ്ഞിട്ടില്ല. ഒരു യുവതിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും അവ പിന്നീട് സ്ത്രീയെ എങ്ങനെ ബാധിക്കുമെന്നും പരിമാലയ്ക്ക് മനസിലാകുമായിരുന്നു.

നമ്മളുടെ സമൂഹത്തിലെ സ്ത്രീകള്‍ ചെറുപ്രായം മുതല്‍ക്കേ വളരെ സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍ അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ അടുക്കളകളില്‍ ആശ്വാസം കണ്ടെത്തുന്നു. പുറമേ ഉള്ള ജോലികളെ അപേക്ഷിച്ച് തങ്ങള്‍ അവിടെ സുരക്ഷിതരാണെന്ന് അവര്‍ കരുതുന്നു. ടെക് ലോകത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളുടെ എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തി അവിടെയുള്ള ജോലികളും ചെയ്യേണ്ടതായുണ്ട്. അവയില്‍ വീഴ്ച വന്നാല്‍ പിന്നെ അവര്‍ നല്ല അമ്മയോ, ഭാര്യയോ മരുമകളോ അല്ലെന്ന് വിധിക്കപ്പെടും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നത് കൊണ്ട് ഇതൊന്നും മാറ്റാനാകുമെന്ന് പരിമാല കരുതുന്നില്ല. എല്ലാവരേയും ഒരു പോലെ കരുതുന്ന ഒരു പരിതസ്ഥിതിയാണ് ഉണ്ടാകേണ്ടത്.

മൂല്യയിലെ ആദ്യ വനിതാ ജീവനക്കാരി കൂടിയാണ് പരിമാല. സ്ത്രീ ജീവനക്കാര്‍ക്ക് കരിയറില്‍ വളരാന്‍ അനുയോജ്യമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് പരിമാലയുടെ അഭിപ്രായം. മൂല്യ തനിക്ക് ആദ്യം മുതല്‍ തന്നെ ഏറെ പിന്തുണയും അവസരങ്ങളും നല്‍കുന്നുണ്ടെന്നും അത് തന്റെ ഭാഗ്യമാണെന്നും പരിമാല വ്യക്തമാക്കി. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും മനസിലാക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ പണത്തിന് മാത്രമാണോ അതോ ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാനാണോ എന്ന് വ്യക്തമായ ധാരണ വേണം. കൃത്യതയിലും ചിന്തകളിലെ ദൃഢവിശ്വാസത്തിലുമാണ് താന് വിശ്വസിക്കുന്നത് എന്നും അവര് കൂട്ടിച്ചേര്ത്തു.