സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലായി ' സ്‌നേഹ'

0

1990കളില്‍ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളേയും തൂക്കക്കുറവുള്ള കുട്ടികളേയും ചികിത്സിക്കുന്ന ജോലിയായിരുന്നു ഡോക്ടര്‍ അര്‍മിഡ ഫെര്‍ണാണ്ടസിന്റേത്. ഒരിക്കല്‍ ആറ് ആഴ്ച മാത്രം പ്രായമുള്ളൊരു കുഞ്ഞിനെ ബലാത്സംഗപ്പെടുത്തിയ സംഭവം അവരെ ഞെട്ടിച്ചു. എന്‍.ഐ.സി.യു യൂണിറ്റില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടതോടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനുമായാണ് അവര്‍ സ്‌നേഹ (സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്‍ എജ്യുക്കേഷന്‍ ആന്റ് ഹെല്‍ത്ത് ആക്ഷന്‍) എന്ന സ്ഥാപനം ആരംഭിച്ചത്.

സ്‌നേഹ ആരംഭിച്ച് 14 വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അവരുടെ മനോഭാവം, അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും വിവിധ വിഷയത്തിലുള്ള പരിചരണം, കൗമാരകാലത്തെ ആരോഗ്യം, അതിക്രമങ്ങളില്‍ നിന്നും തടയല്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയിലെ ഒരു ദശലക്ഷത്തോളം ജനങ്ങളുടെ ജീവിതത്തില്‍ സ്‌നേഹ സ്വാധീനം ചെലുത്താനായി. 15,000ത്തിലധികം സ്ത്രീകളുടെ പ്രസവം അവര്‍ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം അതിക്രമങ്ങള്‍ക്കിരയായ 3,500 സ്ത്രീകള്‍ക്ക് കൗണ്‍സലിങ്ങും നല്‍കി.

ഇന്ത്യയിലെ മൂന്ന് വയസില്‍ താഴെ പ്രായമുള്ള 46 ശതമാനത്തോളം കുഞ്ഞുങ്ങള്‍ക്ക് പോഷകക്കുറവുണ്ട്. അവരില്‍ പലര്‍ക്കും പ്രായത്തിന് അനുസൃതമായ ഭാരമില്ല. അതിനാല്‍ കുട്ടികളെ വളര്‍ത്തുന്ന സ്ത്രീകള്‍ക്ക് പോഷകമൂല്യങ്ങളെക്കുറിച്ച് അറിവ് നല്‍കേണ്ടത് ആവശ്യമാണ്. മാദ്ധ്യമങ്ങളുടേയും ഗവണ്‍മെന്റിന്റേയും പിന്തുണ ഇതിന് സഹായകമാകുമെന്നും സംഘടനയുടെ അധികൃതര്‍ പറയുന്നു. ഇതുവരെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 17,000ത്തിലധികം കുട്ടികളെ സ്‌നേഹ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങളും പോഷകക്കുറവും മറ്റും പരിഹരിക്കുന്നതതാണ് ഗവണ്‍മെന്റിന്റെ ഐ.സി.ഡി.എസ് പദ്ധതി. എന്നാല്‍ അവരുടെ അംഗനവാടി കേന്ദ്രങ്ങള്‍ 36 വയസു വരെയുള്ള വിദ്യാര്‍ത്ഥികളെ മാത്രമാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും മുലയൂട്ടുന്ന അമ്മമാരുള്ള വീടുകളിലേക്ക് പോഷകാംശമുള്ള ഭക്ഷണം എത്തിക്കാന്‍ അംഗനവാടിയിലെ ആയമാര്‍ക്ക് സാധിക്കാരെ വരാറുണ്ട്.

കുട്ടികളുടെ ആരോഗ്യവും പോഷകവും എന്ന പദ്ധതിയുടെ ഭാഗമായി ധാരാവിയില്‍ നടത്തിയ പരിപാടിയിലൂടെ വെറും 21 മാസങ്ങള്‍കൊണ്ട് 18 ശതമാനത്തോളം പോഷകക്കുറവ് പരിഹരിക്കാന്‍ സ്‌നേഹയ്ക്കായി. രാജ്യത്തെ മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളില്‍ 46 ശതമാനവും പോഷകാഹാരക്കുറവിന്റെ പ്രശ്‌നം നേരിടുന്നവരാണ്. ഇത്തരത്തില്‍ പോഷകാഹാരത്തിന്റെ കുറവു നേരിടുന്ന അഞ്ചു വയസിന് താഴെയുള്ള 17000 കുട്ടികളെ സ്‌നേഹ ഏറ്റെടുത്തിട്ടുണ്ട്. സഹായം തേടിയെത്തുന്ന ഏതൊരു സ്ത്രീയ്ക്ക് മുന്നിലും സ്‌നേഹയുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. സ്‌നേഹയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് അവബോധം നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ഈ പ്രശ്‌നത്തിനെ നേരിടാനുളള ഏറ്റവും മികച്ച മാര്‍ഗമെന്ന് സ്‌നേഹയുടെ സി ഇ ഒ വനേസ ഡിസൂസ വ്യക്തമാക്കുന്നു.സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളിലുള്ള പിന്നോക്കാവസ്ഥക്ക് പരിഹാരമേകാന്‍ കൈത്താങ്ങുമായി സ്‌നേഹ എന്നും മുമ്പിലുണ്ടാകുമെന്ന് സാരഥികള്‍ വ്യക്തമാക്കുന്നു.