ഈ വര്‍ഷത്തെ നേട്ടം; 2311 മെഗാവാട്ട് അധിക പാരമ്പര്യേതര വൈദ്യുതി

ഈ വര്‍ഷത്തെ നേട്ടം; 2311 മെഗാവാട്ട് അധിക പാരമ്പര്യേതര വൈദ്യുതി

Wednesday December 16, 2015,

2 min Read

ഇന്ത്യയുടെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കുവാനുള്ള ഏറ്റവും നല്ലമാര്‍ഗമായാണ് സൗരോര്‍ജ്ജത്തെ കാണുന്നത്.

image


ഇന്ത്യയില്‍ വൈദ്യുതിയുടെ ഉപഭോഗം വളരെ കൂടുതലാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ പുരോഗതിയും ജനസംഖ്യയുടെ വര്‍ധവുമാണ്‌വൈദ്യുതിയുടെ ഉപയോഗം കൂടുവാനുള്ള കാരണങ്ങള്‍. വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഊര്‍ജ്ജ നിര്‍മ്മാണത്തിന്റെ അളവ് 4460 മെഗാ വാട്ടായി വര്‍ധിപ്പിക്കുക എതാണ് ഇന്ത്യയുടെ ലക്ഷ്യം. 2311.88 മെഗാ വാട്ട് വൈദ്യുതിയാണ്ഈ വര്‍ഷം പ്രകൃതിദത്തമായ രീതിയില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും, കാറ്റില്‍ നിന്നും നിര്‍മ്മിച്ചത്.

ഏറ്റവും കൂടുതല്‍ സൂര്യരശ്മികളാല്‍ അനുഗ്രഹീതമായ നാടാണ് ഇന്ത്യ. ഇന്ത്യയില്‍ വന്‍ തോതില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ചു വൈദ്യുതി നിര്‍മ്മിക്കുന്നു. ന്യു ആന്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ വിവരണമനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ 4579.24 മെഗാ വാട്ട് വൈദ്യുതി നിര്‍മ്മാണത്തില്‍ 827.22 മെഗാ വാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നുമാണ് ഉത്പാദിപ്പിച്ചിരിക്കുന്നത്. 1400 മെഗാവാട്ട് വൈദ്യുതി നിര്‍മ്മിക്കുവാനാണ് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 250 മെഗാവാട്ട് വൈദ്യുതി ഹൈഡ്രോ പവറില്‍ നിന്ന് നിര്‍മ്മിക്കണമെന്നാണ് കേന്ദ്ര ഗവമെന്റ് ലക്ഷ്യമിടുന്നത്. ഒക്‌ടോബറില്‍ നിര്‍മ്മിച്ച 4161.90 മെഗാ വാട്ട് വൈദ്യുതിയില്‍ 106.55 മെഗാവാട്ട് വൈദ്യുതിഹൈഡ്രോ പവറില്‍ നിന്നുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റിന്യൂവമ്പിള്‍ എനര്‍ജിയില്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ മേഖലയാണ് വിന്‍ഡ്പവര്‍. കാറ്റിന്റെ ശക്തിയനുസരിച്ചു ധാരാളം കാറ്റാടിപ്പാടങ്ങള്‍ വന്നു. ഈ വര്‍ഷം നിര്‍മ്മിച്ച 24,677.72 മെഗാവാട്ട് വൈദ്യുതിയില്‍ 1234.11 മെഗാവാട്ട് വൈദ്യുതിയാണ് വിന്‍ഡ് പവറില്‍ നിന്നും നിര്‍മിച്ചിട്ടുള്ളത്. 2400 മെഗാവാട്ട് വൈദ്യുതി നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ബയോ പവറില്‍ നിന്നും ഉപയോഗശൂന്യമായ വസതുക്കള്‍ ശാസത്രീയമായ രീതിയില്‍ സംസ്‌കരിച്ചും വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്. ഈ വര്‍ഷം നിര്‍മ്മിച്ച 4550.55 മെഗാവാട്ട് വൈദ്യുതിയില്‍ 132 മെഗാവാട്ട് ബയോ പവറില്‍ നിന്നുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇനി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 400 മെഗാവാട്ട ്‌വൈദ്യുതിനിര്‍മാണമാണ് ഗവണ്‍മെന്റ്‌ലക്ഷ്യമിടുന്നത്.1 27.08 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ചത.്

ഇന്ത്യയുടെ വൈദ്യുതി നിര്‍മ്മാണ മേഘലയില്‍ റിന്യൂവമ്പിള്‍ എനര്‍ജിയുടെ പങ്ക് വളരെ വലുതാണ്. 201516 സാമ്പത്തിക വര്‍ഷത്തില്‍ 38096.49 മെഗാവാട്ടാണ് നിര്‍മ്മിച്ചത്. പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജ സംഭരണം നല്ലരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ വൈദ്യുതിക്ഷാമം വളരെ വേഗം നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ സാധിക്കും.