സംരംഭങ്ങളിലെ പാഠവുമായി അങ്കിത

0


26 വയസ്സുകാരിയായ സംരംഭക അങ്കിത ഷ്രോഫ് പറയുന്നത് ജീവിതത്തിലെ മാറ്റങ്ങളാണ് നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നത്. പൂനെയിലെ എസ് എ വി കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയാണ് അങ്കിത. സ്ത്രീ സംരംഭകര്‍ പലപ്പോഴും തിരശീലക്ക് മുന്നില്‍ വെളിവാകപ്പെടണമെന്നില്ല. ഒരു വര്‍ഷത്തിന് മുമ്പ് പൂനെയില്‍ നിന്നാണ് തന്റെ സംരംഭക ജീവിതം അങ്കിത ആരംഭിച്ചത്. സയാനോ അക്രിലേറ്റ് അഡെസീവ് (ഇന്‍സ്റ്റന്റീവ് അഡെസീവ്) ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയാണ് എസ് എ വി കെമിക്കല്‍സ്. തായ്‌വാന്‍ അസ്ഥാനമായ കാര്‍ടെല്‍ കെമിക്കല്‍സുമായി ചെര്‍ന്നാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റന്റ് അഡെസീവിന്റെ ആവശ്യക്കാര്‍ വര്‍ധിച്ചപ്പോള്‍ സംരംഭവും വളര്‍ന്നു. എസ് എ വി കെമിക്കല്‍സ് വൈവിധ്യമാര്‍ന്ന ഗ്രേഡുകളും പാക്കേജുകളും നല്‍കി വ്യത്യസ്തമായി. ആദ്യ വര്‍ഷം അങ്കിതക്ക് പഠനകാലമായിരുന്നു. സംരംഭത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയുമായിരുന്നില്ലെങ്കില്‍ ആദ്യം നാളുകളില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ അങ്കിതക്ക് കഴിഞ്ഞു.

കൃത്യമായ സ്ഥലം, ടീം, നിയമങ്ങള്‍, ടാക്‌സ് തുടങ്ങിയ കാര്യങ്ങളില്‍ ഈ ചെറുപ്രായത്തില്‍ അങ്കിതക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പല തരത്തിലുള്ള ആളുകളുമായി നിലനിര്‍ത്തിയ ഇടപെടലുകളും കാര്യങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നതും അങ്കിതക്ക് തുണയായി. കൃത്യ സമയത്ത് ശരിയായ തീരുമാനം എടുക്കണമെന്നതാണ് താന്‍ പഠിച്ച പാഠമെന്ന് അങ്കിത പറയുന്നു.

മുംബൈയില്‍ ജനിച്ച അങ്കിത സെന്റ് ജോസഫ് ഹൈസ്‌കൂള്‍-പാശനിലാണ് പഠിച്ചത്. സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റേയും വളര്‍ച്ചയും കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ അങ്കിതയെ പ്രേരിപ്പിച്ചു. പൂനെയിലെ ഫര്‍ഗൂസന്‍ കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ 15ാമത് റാങ്ക് ആണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ അങ്കിത നേടിയെടുത്തത്. ഇതായിരുന്നു അക്കാദമിക മികവിന്റെ ആദ്യ പടി. പിന്നീട് അവള്‍ മനസിലാക്കി അക്കാദമിക മികവ് മാത്രം പോര, മൊത്തം വ്യക്തിത്വത്തില്‍ മാറ്റം വരുത്തണമെന്ന്. ഈ ചിന്താഗതി പല അതിര്‍ വരമ്പുകളും ലംഘിക്കാന്‍ അവളെ സഹായിച്ചു. ഇത് പല അവസരങ്ങളും നേടാന്‍ അവള്‍ക്ക് സഹായകമായി.

പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബിരുദപഠനത്തിന് ചേര്‍ന്ന അങ്കിത തന്റെ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസും ഒപ്പം കൊണ്ടുപോയി. എം ഐ ടി പൂനെയുടെ മികച്ച ആള്‍ റൗണ്ടര്‍ അവാര്‍ഡും അവള്‍ക്ക് ലഭിച്ചു. പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ മാനേജ്‌മെന്റില്‍ എം എസ് സിക്കു ചേര്‍ന്നു. തന്റെ സംരംഭക മേഖലക്ക് ഈ ഒരു വര്‍ഷം സഹായകമായില്ലെങ്കിലും വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പല മേഖലകളില്‍ നിന്നും എത്തുന്ന വ്യത്യസ്ഥരായ ആളുകളുമായി ഇടപെഴകാനുള്ള അവസരം ലഭിച്ചത് ജീവിത്തതിലെ മികച്ച നേട്ടമായി അങ്കിത കാണുന്നു.

പഠനത്തോടൊപ്പം തന്നെ ലണ്ടനിലെ റോള്‍സ് റോയ്‌സില്‍ ഒരു ഇന്റേണ്‍ഷിപ്പും അങ്കിത ചെയ്തിരുന്നു. മാത്രമല്ല ജര്‍മനിയില്‍ ഒരു കണ്‍സള്‍ട്ടിംഗ് പ്രോജക്ടും നടത്തിയിരുന്നു.

ഗ്ലോബല്‍ കമ്പനികള്‍ എങ്ങനെയാണ് മാനുഫാക്ചറിംഗ് സൈറ്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ മുന്‍ഗണന നല്‍കുന്നത് എന്നതായിരുന്നു വിഷയം. എങ്ങനെയാണ് അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ ഇത് സഹായകമായി. അന്തര്‍മുഖിയായിരുന്ന തന്നെ ലണ്ടന്‍ ഒരുബഹിര്‍മുഖിയാക്കി മാറ്റിയെടുത്തു. നിരവധിയാളുകളുമായി ഇടപെഴകാനും ബന്ധങ്ങളുണ്ടാക്കാനും തനിക്ക് സാധിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റാണ് സംരംഭങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് അങ്കിത പറയുന്നു.

പൂനെ അടിസ്ഥാനമാക്കി അടങ്കിതയുടെ അച്ഛന്‍ നടത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് ജോലികളില്‍ കൂടി അങ്കിത ആ സമയത്ത് ശ്രദ്ധ പതിപ്പിച്ചു. ചൈനയില്‍ നിന്നും ഫര്‍ണീച്ചര്‍ ഇറക്കുമതി ചെയ്ത് ഒരു ഫഌറ്റിന്റെ പൂര്‍ത്തീകരണമാണ അവള്‍ക്ക് നല്‍കിയ രസകരമായി ജോലി. അത് അങ്കിത വളരെ ആസ്വദിച്ച് തന്നെ പൂര്‍ത്തീകരിച്ചു. 25 മുറികള്‍ക്കായുള്ള ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുന്നതിനായി ചൈനയിലേക്ക് ഒരു ബിസിനസ് ട്രിപ്പ് തന്നെ നടത്തി.

ഒരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിലൂടെ അതിന്റെ പ്രവര്‍ത്തന ശൈലി മനസിലാക്കാനുള്ള അവസരം ലഭിക്കും. ഫര്‍ണീച്ചര്‍ മേഖലയില്‍ വില്പനക്കും മറ്റ് ആവശ്യങ്ങള്‍ക്കും പെണ്‍കുട്ടികളാണ് ജോലിക്കുണ്ടായിരുന്നത്. കഠിനാധ്വാനം, ക്ഷമ, തൊഴില്‍ വൈദഗ്ധ്യം എന്നിവ ഈ മേഖലയില്‍ നിന്നും നേടാനായി.

തായ്‌വാനീസ് ബബിള്‍ ടി ഇന്ത്യയിലേക്ക്് എത്തിക്കുന്ന ഒരു ചെറിയ സംരംഭത്തില്‍ അങ്കിത പിന്നീട് ജോലി ചെയ്യാന്‍ ആരംഭിച്ചു. അവളുടെ സഹപാഠി വഴിയായിരുന്നു. ഇത്. ഇതേ സഹപാഠി വഴി തന്നെ സംരംഭത്തിനും വഴി തുറന്നു. പല പല യോഗങ്ങളും ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷം 2914 ഏപ്രില്‍ ഒമ്പതിന് എസ് എ വി കെമിക്കല്‍സ് ജനിച്ചു.

26 വയസ്സിനുള്ളിലുള്ള വളരെ ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരായിരുന്നു കമ്പനിയുടെ മുതല്‍ക്കൂട്ട്. മാനേജ്‌മെന്റ് ടീമിലും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ പഠിച്ച് മികവ് പുലര്‍ത്താന്‍ അവര്‍ ശ്രമിച്ചു. പ്രൊഡക്ഷന്‍ ടീമില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. ഫാക്ടറിയില്‍ 90 ശതമാനം സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. തന്റെ കുടുംബമായിരുന്നു തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നതെന്നും അങ്കിത പറയുന്നു.

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ ഹാര്‍ഡ് വെയര്‍ സ്റ്റേഷനറി സെക്ടര്‍, ഫഌക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സെക്ഷന്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. യാത്രകളും ട്രെക്കിംഗും യോഗയും ബാഡ്മിന്റണും പിയാനോവും പെയിന്റിംഗും ഇഷ്ടപ്പെടുന്ന അങ്കിത തന്റെ എല്ലാ വികാരങ്ങളും കുടുംബവുമായി പങ്ക് വെക്കുന്നത് ആശ്വാസമായി കാണുന്നു. വിജയങ്ങള്‍ക്ക് പിന്നിലും കുടുംബമാണെന്ന് വിശ്വസിക്കുന്നു.