മക്‌ഡൊണാള്‍ഡ് ഇന്ത്യ തെക്ക് പടിഞ്ഞാറന്‍ ഫ്രാഞ്ചൈസി- ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനം

0


മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റുകളുടെ തെക്കു പടിഞ്ഞാറന്‍ പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ ഫ്രൈഞ്ചൈസിയായ ഹാര്‍ഡ് കാസില്‍ റസ്റ്റോറന്റ് പ്രൈവറ്റ് ലിമിറ്റഡിനെ മുംബൈയില്‍ നടന്ന റിടെയില്‍ ഡീലര്‍ഷിപ്പ് സമ്മിറ്റില്ഡ 2016 ലെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനമായി തിരഞ്ഞെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഞഅക), ജീവനക്കാരില്‍ രഹസ്യമായി നടത്തി. പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന 2016 ലെ സ്ഥാപനമായി ഹാര്‍ഡ് കാസിലിനെ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ വിവിധ റിടെയില്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ സംസ്‌കാരം, ജീവനക്കാരുടെ തൃപ്തി, തുടങ്ങിയവ പരിഗണിച്ചാണ് 2016 ലെ ഏറ്റവും മികച്ച സ്ഥാപനത്തെ തിരഞ്ഞെടുത്തത്. അടുത്തടുത്ത രണ്ട് വര്‍ഷങ്ങളില്‍ ആദ്യ പത്തു സ്ഥാനത്തെത്തിയ ഹാര്‍ഡ് കാസില്‍ 2016 ലെ മികച്ച സ്ഥാപനമായി മാറി.

ജീവനക്കാരുടെ സന്തോഷത്തിലും പിരിമുറക്കം കുറഞ്ഞ പ്രവര്‍ത്തനശൈലിയിലും അവരുടെ ഭാഷയിലും നല്‍കുന്ന പ്രാധാന്യമാണ് മറ്റ് ഡൊണാള്‍ഡിനെ ഏറ്റവും മികച്ചതാക്കുന്നതെന്ന് കമ്പനിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയുടെ വൈസ് പ്രസിഡന്റ് സീമാ അറോറ നമ്പ്യാര്‍ പറഞ്ഞു. 185 മില്ല്യണ്‍ ഉപഭോക്കാള്‍ക്ക് വര്‍ഷം തോറും സേവനം പ്രദാനം ചെയ്യുന്ന 7500 തൊഴിലാളികളിലാണ് കമ്പനിയുടെ വിശ്വാസമെന്നതാണ് ഈ അംഗീകാരമെന്നും സീമ അറോറ നമ്പ്യാര്‍ പറഞ്ഞു.

ഉപഭോക്താക്കളെ മുന്നില്‍ കണ്ടുള്ള പരിശീലനത്തിലൂടെ ജീവനക്കാരുടെ പ്രാഗാത്ഭ്യം തെളിയിക്കാന്‍ കഴിഞ്ഞതാണ് മക്‌ഡൊണാള്‍ഡിന്റെ വിജയമെന്ന് ഗ്രേറ്റ് പ്ലെയിസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രസന്‍ജിത് ഭട്ടാചാര്യ പറഞ്ഞു.