അപ്രതീക്ഷിത സാധ്യതകളുമായി ഇന്‍വെസ്റ്റ് കര്‍ണാടക2016

0


അപ്രതീക്ഷിതമായ ഒരുമാറ്റവുമായാണ് കര്‍ണാടക സംസ്ഥാനം ഈ വര്‍ഷത്തിലേക്ക് കാല്‍വെച്ചത്. ഇന്‍വെസ്റ്റ് കര്‍ണാടക2016 എന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റാണ് ഈ വര്‍ഷത്തെ കര്‍ണാടകത്തിന്റെ പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപക്കടുത്ത് ഫണ്ട് ശേഖരിക്കുകയാണ് കര്‍ണാടകയുടെ ലക്ഷ്യം. എവിടെയാണ് ഭാവി സുരക്ഷിതമാകുക എന്ന സ്ലോഗനോടുകൂടി മൂന്ന് ദിവസത്തെ മീറ്റാണ് നടന്നത്. ഇവിടെവച്ച് പ്രധാനപ്പെട്ട പല നിക്ഷേപങ്ങളും പ്രഖ്യാപിക്കപ്പെട്ടു. ആദിത്യ ബിര്‍ല ഗ്രൂപ്പ് 2000 കോടി രൂപ അധികമായി ടെലികോം, അപ്പാരല്‍ റിട്ടേയില്‍ സംരംഭങ്ങള്‍ നിക്ഷേപിക്കും. അനില്‍ദിരുഭായി അംബാനി ഗ്രൂപ്പ് ബാംഗ്ലൂരില്‍ ദിരുഭായി അംബാനി സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ ഇന്‍ എയ്‌റോസ്‌പേസ് ആരംഭിക്കും. അദാനി ഗ്രൂപ്പ് 11,500 കോടി രൂപ പവര്‍ സെക്ടറില്‍ നിക്ഷേപിക്കും. ജെ എസ് ഡബല്‍ു 35,000 കോടി രൂപയാണ് മൂന്ന്‌നാല് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാനുദ്ദേശിക്കുന്നത്. റോബര്‍ട്ട് ബോസ്‌ക് 1000 കോടി രൂപയാണ് 2016ല്‍ നിക്ഷേപിക്കുക. ഇന്‍ഫോസിസിസ് അതിന്റെ നാലാമത്തെ ഡെവലപ്‌മെന്റ് സെന്റര്‍ ഹുബ്ലിയില്‍ സ്ഥാപിക്കും. വിപ്രോ ഐ ടി സംരംഭം 25,000 പേരെ കര്‍ണാടകയില്‍ പുതുതായി എത്തിക്കും.

സംസ്ഥാനത്ത് 400 കി മീ നാഷണല്‍ ഹൈവേകൂടി കൊണ്ടുവരുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. 60,000 കോടി രൂപയാണ് റോഡ് വികസനത്തിനായി 2016ല്‍ കര്‍ണാടകത്തിന് ലഭിക്കുക. 2017ല്‍ 40,000 കോടി രൂപ നാഷണല്‍ ഹൈവേക്കും 200 കോടി പോര്‍ട്ട് വികസനത്തിനും ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ കര്‍ണാടകത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1.3 മില്ല്യണ്‍ ടണ്‍ യൂറിയ നിര്‍മാണ പ്ലാന്റ് നോര്‍ത്ത് കര്‍ണാടകത്തിലും ആര്‍ ആന്‍ഡ് ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമായിരുന്നു.

2014 മുതല്‍ 19 വരെയുള്ള സംസ്ഥാനത്തിന്റെ വാണിജ്യ നയം വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുകയും അഞ്ച് ലക്ഷം കോടി രൂപ നിക്ഷേപം നേടുകയും 15 ലക്ഷം പേര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കുകയുമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം 450 ലധികം പദ്ധതികള്‍ക്ക് അനുമതി നല്‍കി, 1.21 ലക്ഷം കോടി നിക്ഷേപവും ലഭിച്ചു. 2.44 പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു.

മുല്ലപ്പൂക്കള്‍ സംസ്ഥാനത്തിന്റെ മണം ലോകം മുഴുവന്‍ പരത്തുന്നതിന് സഹായിച്ചു. ഒരു ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പന്നമായ ഇതിന് വലിയ സാധ്യതകള്‍ ഉണ്ടെന്ന് നിക്ഷേപകരെ മനസിലാക്കാന്‍ ഇത് എക്‌സിബിഷനില്‍ പ്രദര്‍ശിച്ചത് സഹായകമായി. മാത്രമല്ല ബംഗ്ലൂരിലെ കാലാവസ്ഥയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സഹാകമായി. വര്‍ഷം മുഴുവന്‍ ജോലി ചെയ്യാന്‍ സഹായകമായ കാലാവസ്ഥയാണ് ഇവിടെ. 

ഉദ്ഘാടന പ്രസംഗത്തില്‍ പലരും ഇത് ചൂണ്ടിക്കാട്ടി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. എക്‌സിബിഷനാണ് മീറ്റിലെ പ്രധാന സവിശേഷതയായത്. കര്‍ണാടക സംസ്ഥാനത്തെ എല്ലാ സംരംഭങ്ങളെക്കുറിച്ചും വിശദമായി വ്യക്തമാക്കുന്ന എകിസ്ബിഷന്‍ മീറ്റില്‍ പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവമായി.