പുതുവര്‍ഷത്തില്‍ ഫുഡ്‌ടെക്കിന് പുത്തനുണര്‍വ്; 110 കോടിയുടെ നിക്ഷേപവുമായി ഫ്രഷ്‌മെനു

പുതുവര്‍ഷത്തില്‍ ഫുഡ്‌ടെക്കിന് പുത്തനുണര്‍വ്; 
110 കോടിയുടെ നിക്ഷേപവുമായി ഫ്രഷ്‌മെനു

Friday January 15, 2016,

2 min Read


ഫുഡ് ടെക്‌നോളജിക്ക് ഇത് പുത്തനുണര്‍വിന്റെ കാലമാണ്. പുതുവര്‍ഷത്തില്‍ 110 കോടിയുടെ നിക്ഷേപമാണ് ഫ്രഷ്‌മെനുവിന് ലഭിച്ചത്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫുഡ്‌ടെക്ക് കമ്പനിയാണ് 'ഫ്രഷ് മെനു' സോഡയസ് ക്യാപ്പിറ്റലാണ് അവര്‍ക്കായി നിക്ഷേപം നടത്തിയിരിക്കുന്നത്. കൂടാതെ നിലവില്‍ അവര്‍ക്ക് നിക്ഷേപം നല്‍കുന്ന ലൈറ്റ്‌സ്പീഡ് വെന്‍ച്വേഴ്‌സും കൂടെയുണ്ട്.

2015ല്‍ ആണ് ഫ്രെഷ് മെനു ആരംഭിച്ചത്. അവര്‍ ഒരു ഹബ്ബ് ആന്റ് സ്‌പോക്ക് മോഡലാണ് പിന്തുടരുന്നത്. അവരുടെ സേവനം ലഭ്യമാക്കുന്ന സ്ഥലത്തെല്ലാം സ്വന്തമായി ഒരു അടുക്കള ഉണ്ടാകും. കഴിഞ്ഞ ജനുവരി മുതല്‍ ഓരോ മാസവും അവര്‍ പുതിയ അടുക്കള തുടങ്ങുന്നുണ്ടായിരുന്നു. മാസം തോറും 30-40 ശതമാനം വളര്‍ച്ചയാണ് അവര്‍ കൈവരിക്കുന്നത്.

image


പുതിയ നിക്ഷേപം വഴി പുതിയ ടീം ഉണ്ടാക്കി മികച്ച വളര്‍ച്ച നേടി കമ്പനിയെ ശക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫ്രെഷ് മെനുവിന്റെ സ്ഥാപകനായ രശ്മി ഡാഗ പറയുന്നു. 'നിലവിലുള്ള രീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങല്‍ ഉദ്ദേശിക്കുന്നു. സാങ്കേതിക വിദ്യുടെ സഹായത്തോടെ ഞങ്ങളുടെ പുതിയ ആപ്പ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഞങ്ങളുടെ വെബ്‌സൈറ്റ് ആകര്‍ഷകമാക്കാനും ശ്രമിക്കും. ഇനി ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബാംഗ്ലൂരില്‍ ഇപ്പോള്‍ തന്നെ 17 അടുക്കളകളുണ്ട്.' രശ്മി പറയുന്നു.

2015ന്റെ അവസാനം ഈ മേഖലയില്‍ ഒരു വീഴ്ച്ച അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫ്രെഷ്‌മെനുവിന് ലഭിച്ച ഈ നിക്ഷേപത്തോടെ ഈ വര്‍ഷം ഫുഡ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതി പ്രതീക്ഷകള്‍ സമ്മാനിക്കും എന്ന് പ്രത്യാശിക്കാം. ഫ്രഷ് മെനുവിനെ കൂടാതെ മറ്റ് രണ്ട് ഡീലുകള്‍ കൂടി ഈ മേഖലയില്‍ ഈ വര്‍ഷം നടന്നിട്ടുണ്ട്. WIMWI ആണ് ഒരു നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ തുകയുടെ കാര്യം വ്യക്തമല്ല. ബി 9 ബിവറേജസിന് സെക്ക്വയ ക്യാപ്പിറ്റലില്‍ നിന്ന് 6 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

2015 ഏപ്രിലിലെ കണക്കനുസരിച്ച് ഫുഡ്‌ടെക്കില്‍ 74 മില്ല്യന്‍ ഡോളറിന്റെ ആകെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഇതില്‍ 7 ഡീലുകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 2015 ഓഗസ്റ്റോടെ ഇത് 5 ഡീലുകളോടെ 19 മില്ല്യന്‍ ഡോളറായി കുറഞ്ഞു. സെപ്തംബറില്‍ രണ്ട് ഡീലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

2015ന്റെ അവസാനം സ്പുഞ്ചോയി, ഡാസോ എന്നിവരുടെ പതനത്തിന് സാക്ഷ്യം വഹിച്ചു. ഇത് ഈ മേഖലയിലേക്ക് നിരവധി ചോദ്യങ്ങല്‍ ഉയരാന്‍ കാരണമായി. കാടാതെ 'ടൈനി ഔളി'ല്‍ നടന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമായി.

ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത ഒരു ഉത്പാദനം അവര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കില്ലെന്ന് നോര്‍വെസ്റ്റ് വെന്‍ച്വേഴ്‌സിന്റെ പ്രിന്‍സിപ്പാളായ സുമെന്‍ ജുനേജ പറയുന്നു. നിങ്ങളുടെ ബിസിനസ് മോഡല്‍ മികച്ചതാണെങ്കില്‍ നിങ്ങല്‍ അറിയാതെ തന്നെ നിക്ഷേപം വന്നുചേരുമെന്നും അദ്ദേഹം പറയുന്നു.

വരും ദിനങ്ങളില്‍ നിക്ഷേപം വളരുമേ താഴുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.