വിദേശീയരെ ഹിന്ദി പഠിപ്പിച്ച് പല്ലവി

വിദേശീയരെ ഹിന്ദി പഠിപ്പിച്ച് പല്ലവി

Tuesday November 24, 2015,

2 min Read

നിങ്ങള്‍ ഒരു ഹിന്ദി ബുക്ക് അവസാനമായി വായിച്ചത് എപ്പോഴാണ്? അല്ലെങ്കില്‍ ഹിന്ദിയില്‍ അവസാനമായി എന്തെങ്കിലും എഴുതിയത് എപ്പോഴാണ്? മിക്കവാറും എല്ലാവരും സ്‌കൂളില്‍ ആയിരിക്കും. അവസാനമായി ഹിന്ദി പഠിച്ചത്. അതിന് ശേഷം എല്ലാവരും എത് മറന്ന് പോകുന്നു. ഒരുപാട് നാള്‍ വിദേശത്ത് താമസിക്കുന്നവര്‍ക്ക് അവിടുത്തെ ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും അവിടുത്തെ ഭാഷ പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവിടെയെല്ലാം നിരവധി ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉണ്ട്. എന്നാല്‍ ഇവിടെ ഇങ്ങനെയൊരു സൗകര്യമില്ല. ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തമിഴോ കന്നടയോ മാത്രമേ പഠിക്കാന്‍ സാധിക്കുന്നുള്ളൂ. ഹിന്ദി പഠിക്കാനുള്ള അവസരം വളരെ കുറവാണ്.

ഒരു സൈക്കോളജിസ്റ്റായി മാറിയ എഞ്ചിനീയറാണ് പല്ലവി സിംങ്. ഹിന്ദി ഭാഷയുടെ ഈ അവസ്ഥ മാറ്റാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് hindilessons.co.in ഉണ്ടായത്.

image


ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന പല്ലവി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലാണ് എഞ്ചിനീയറിങ്ങ് ചെയ്തത്. ഒരു നല്ല സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത് ടയര്‍1 കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണെന്ന സത്യം പല്ലവി മനസ്സിലാക്കി. stBoon Consulting Group), E&Y (Etsrn & Young) എന്നീ കമ്പനികളില്‍ നേരിട്ട് അപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആരും തന്റെ അപേക്ഷ സ്വീകരിച്ചില്ലെന്ന് പല്ലവി പറയുന്നു. ഐ.ഐ.ടി അല്ലെങ്കില്‍ എന്‍.ഐ.ടിയില്‍ പഠിച്ചവരെ മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.

പല്ലവി തന്റെ കോളേജിലെ മൂന്നാം വര്‍ഷത്തിലാണ് ഹിന്ദി പഠിപ്പിക്കാന്‍ തീരുമാനിച്ചത്. വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെ തിരഞ്ഞ് നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു. കോളേജില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോഴാണ് എല്ലാവരും ഹിന്ദു കൂടുതായി ഉപയോഗിക്കുക. ഇത് മനസ്സില്‍ വച്ച് പല്ലവി ഡല്‍ഹി സര്‍വ്വകലാശാലയിലുള്ള ചില വിദേശ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. തന്റെ കൂട്ടുകാരിയായ ഒരു ആഫ്രിക്കന്‍ സ്വദേശിനി ആയിരുന്നു അവരുടെ ആദ്യ വിദ്യാര്‍ത്ഥി. പല്ലവി പഠിപ്പിക്കാനായി ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇത് തുടങ്ങിയതിന് ശേഷം പിന്നെ അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

image


പല്ലവി സൈക്കോളജിയില്‍ ഡിഗ്രി നേടാന്‍ മുംബൈക്ക് പോയി. എന്നാല്‍ തന്റെ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ പല്ലവി ഒരുക്കലും തയ്യാറല്ലായിരുന്നു. ഒരുപാട് ചെലവ് കൂടിയ നഗരമാണ് മുംബൈ. ഓരോ ദിവസവും തള്ളി നീക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ അവിടേയും ഹിന്ദി അദ്ധ്യാപനം ആരംഭിച്ചു. പാര്‍ട്ട് ടൈം ജോലികള്‍ക്ക് സ്ഥിരത തീരെ ഇല്ലായിരുന്നു. മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരണം എന്നതായിരുന്നു പല്ലവിയുടെ ആഗ്രഹം. വിദേശീയര്‍ക്ക് ഹിന്ദി പഠിപ്പിക്കുന്നതിലൂടെ തന്റെ ആഗ്രഹം സഫലമാകുമെന്ന് പല്ലവി പ്രതീക്ഷിക്കുന്നു. തന്റെ നാല് വര്‍ഷത്തെ അധ്യായന കാലയളവില്‍ 150 ല്‍ പരം വിദേശീയരെ പല്ലവി പഠിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുംബൈയിലെ യു.എസ് കോണ്‍സുലേറ്റില്‍ പഠിപ്പിച്ചുവരുന്നു. ഹിന്ദി പഠിപ്പിക്കുന്നത് വളരെ എളുപ്പമായി എല്ലാവര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വെല്ലുവിളികള്‍ നിരവധിയായിരുന്നു. ചില ആള്‍ക്കാര്‍ പല്ലവിയുടെ യോഗ്യതയെ ചോദ്യം ചെയ്തു.

ഫീസ് തരാതെ പഠിക്കുന്നവരും നിരവധി ഉണ്ടായിരുന്നു. എന്നാല്‍ അഭിമാനകരമായ ഒരു അനുഭവം എന്ന് പറയുന്നത്; ഒരിക്കല്‍ പല്ലവിയുടെ ഒരു വിദ്യാര്‍ത്ഥിനിയായ അമാണ് ബന്ദ്രയില്‍ നിന്ന് ഓട്ടോ വിളിച്ചു. അമാണ്ട ലുധിയാനക്കാരിയാണ്. അപ്പോഴാണ് രണ്ടുപേര്‍ വന്ന് ഓട്ടോക്കരനോട് വഴി ചോദിച്ചത്. അമാണ്ട ഒരു വിദേശിയായത് കൊണ്ട് അറിയില്ല എന്ന് കരുതി അവര്‍ ഒന്നും ചോദിച്ചില്ല. എന്നാല്‍ അവര്‍ കൃത്യമായി ഹിന്ദിയില്‍ വഴി പറഞ്ഞുകൊടുത്തു. അവരെല്ലാവരും അതിശയിച്ചുപോയി. പിന്നൊരിക്കല്‍ ചിത്രകാരനായ വില്ല്യം ഡാര്‍റിംപിളിന്റെ ജന്മദിനത്തിന് അദ്ദേഹത്തെ ആശംസിച്ചു. 'താങ്കളുടെ ജന്മദിന കേക്ക് തയ്യാറാകുമ്പോള്‍ അങ്ങയെ ഹിന്ദി പഠിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്.' ഈ ഒരു സംഭാഷണം ഒത്തിരി സംഭാഷണങ്ങള്‍ക്ക് വഴി തെളിച്ചു. അങ്ങനെ അദ്ദേഹം ഒരു ക്ലയിന്റായി മാറി. പിന്നീട് നിരവധി ബോളിവുഡ് താരങ്ങളെ ഹിന്ദി പഠിപ്പിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ഒരാളാണ് ബോളിവുഡ് നടിയായ ജാക്വിലിന്‍ ഫര്‍ണാണ്ടസ്.

തന്റെ ഭാവിയെ കുറിച്ച് പറയുമ്പോള്‍ സ്വന്തമായി ഒരു ഹിന്ദി സ്‌കൂള്‍ വിദേശീയര്‍ക്കുവേണ്ടി തുടങ്ങണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പല്ലവി പറയുന്നു. ഇത് ആപ്പുകളുടെ കാലമാണെങ്കിലും ഭാഷകള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ആപ്പുകള്‍ വളരെ കുറവാണ്. ഒരുആപ്പിനും ഭാഷകള്‍ പഠിപ്പിക്കാന്‍ മനുഷ്യരെ വെല്ലാന്‍ സാധിക്കില്ലെന്ന് പല്ലവി വിശ്വസിക്കുന്നു.

    Share on
    close