സംരക്ഷണത്തിന്റെ കുറവു മൂലം മത്സ്യസമ്പത്ത് നഷ്ടപ്പെടുന്നതായി കണക്കുകള്‍

0

ഇന്ത്യന്‍ സമുദ്ര തീരത്ത് ലഭ്യമാകുന്ന പല മത്സ്യ സമ്പത്തുകളും സംരക്ഷണത്തിന്റെ കുറവുമൂലം നഷ്ടമാകുന്നതായി കണക്കുകള്‍. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സ്ഥിതിവിവര കണക്കില്‍ കേരള തീരത്തു നിന്ന് ലഭിച്ച മത്സ്യത്തില്‍ 16 ശതമാനം കുറവാണ് കണ്ടെത്തിയിട്ടുള്ളത്. 2014നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ് രാജ്യത്ത് ഉണ്ടായത്. 2013ലെ 3.78 ദശലക്ഷം ടണ്ണില്‍ നിന്ന് മത്സ്യ ലഭ്യത 3.59 ടണ്‍ ആയി കുറഞ്ഞു. കേരളത്തിലെ മത്സ്യ ലഭ്യതയില്‍ 16 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 5.76 ലക്ഷം ടണ്‍ മീന്‍ ആണ് കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിടിച്ചത്. ലഭ്യത കുറഞ്ഞെങ്കിലും ലാന്‍ഡിംഗ് സെന്ററില്‍ ലഭിക്കുന്ന വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനം വര്‍ധനയുണ്ട്. 31,754 കോടി രൂപയാണ് ലാന്‍ഡിംഗ് സെന്ററിലെ മൊത്തം മൂല്യം. ചില്ലറ വില്പന മേഖലയിലെ മൂല്യത്തില്‍ 12.1 ശതമാനം വര്‍ധനയാണുള്ളത്. മൊത്തം മൂല്യം 52,363 കോടി രൂപയാണ്.

നമ്മുടെ നാടിന്റെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടറും ശാസ്ത്രജ്ഞനുമായ കെ വിങ്കിട്ടരാമന്‍ പറയുന്നു. ഇന്റഗ്രേറ്റഡ് ടാകസോണമി ഓഫ് ഫ്രെഷ് വാട്ടപര്‍ സ്പീഷീസ് എന്ന വിഷയത്തില്‍ നടന്ന നാലു ദിവസത്തെ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ ഓഫ് ടാക്‌സോണമി ഓഫ് അക്വാട്ടിക് ആനിമല്‍സ്, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ് (കെ യു എഫ് ഒ എസ)് എന്നിവര്‍ ചേര്‍ന്നാണ് വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത്. നമ്മുടെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. ബയോ ഫിസിക്കല്‍ മോണിറ്ററിംഗ് പഠനങ്ങളും ബോധവത്കരണ ക്യാമ്പയിനുകളുമാണ് ഇതിനാവശ്യം. വംശനാശംഭാഷണി നേരിടുന്ന സ്പീഷീസുകലില്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ഭക്ഷ്യ സമ്പത്തിന്റെ സംരക്ഷണത്തില്‍ ടാക്‌സോണമിക്ക് ഒരു വലിയ പങ്കുണ്ട്. ആവശ്യത്തിന് ഫിഷ് ടാകോസണമിസ്റ്റുകള്‍ ഇല്ലാത്തത് നമ്മുടെ പോരായ്മയാണെന്ന് കെ യു എഫ് ഒ എസ് വൈസ് ചാന്‍സിലര്‍ ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. പുതിയ തലമുറയില്‍ ടാക്‌സോണമിയില്‍ പഠനം നടത്താന്‍ നമ്മള്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടത് ആവശ്യമാണ്.