പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 'അണ്‍മെട്രോ ഗൈ'

പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി
 'അണ്‍മെട്രോ ഗൈ'

Sunday December 13, 2015,

2 min Read


നഗരവത്കരണമാണ് ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. മെക്കിന്‍ഡേ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്ക് പ്രകാരം 2030 ഓടെ ജനസംഖ്യയുടെ 40 ശതമാനം നഗരവാസികളായിരിക്കും. മാത്രമല്ല ജി ഡി പിയുടെ 70 ശതമാനവും അവര്‍ സംഭാവന ചെയ്യും. വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പുതിയ ഉപഭോക്തൃ സംസ്‌കാരം രൂപീകരിക്കും. മാത്രമല്ല ബ്രാന്റുകളുടെ വളര്‍ച്ചക്കും ഇത് സഹായകരമാകും.

കഴിഞ്ഞ ഒരു ദശാബ്ദമായി ധാരാളം പുതിയ ഉപഭോക്താക്കള്‍ ഈ മേഖലയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഈ ആര്‍ട്ടിക്കിളില്‍ 'അണ്‍മെട്രോ ഗൈ'യെക്കുറിച്ചാണ് പറയുന്നത്.

image


23 കാരനായ രഞ്ജിത്ത് അടുത്തിടെ വാറങ്കല്ലില്‍ നിന്ന് ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം തന്റെ സീനിയേഴ്‌സിന്റെ കൂടെ ജോലി അന്വേഷിച്ച് നഗരത്തിലേക്ക് വന്നു. ഒരു ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യാനായി 'ആന്ധ്രബോയ്‌സില്‍' പേയിങ്ങ് ഗസ്റ്റായി താമസിച്ചു. അവിടെ കൂട്ടുകാരുടെ കൂടെയായിരുന്നു താമസം. യു എസിലെ സമയം അനുസരിച്ചാണ് രഞ്ജിത്ത് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് പകല്‍ മുഴുവന്‍ ഉറക്കമായിരിക്കും. ഒഴിവ് സമയങ്ങളില്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായും കുടുംബവുമായും സംസാരിക്കും. കൂടാതെ ഫോണില്‍ തെലുങ്ക് സിനിമകള്‍ കാണും. രഞ്ജിത്തിന് ആ നഗരം വല്ലാതെ ഇഷ്ടപ്പെട്ടു. തന്റേതായ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. എന്നാല്‍ ഒറ്റപ്പെടലും ഏകാന്തതയും ആഴത്തില്‍ അനുഭവിച്ചിരുന്നു. അവിടെയുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും ഭാഷ ഒരു പ്രശ്‌നമായി തീര്‍ന്നു. അവിടവുമായി ഇഴകിച്ചേരാനുള്ള വഴികള്‍ ആലോചിക്കുകയാണ് രഞ്ജിത്ത്.

നമ്മളില്‍ പലര്‍ക്കും രഞ്ജിത്തിനെപ്പോലെ ഒരാളെ നമ്മുടെ ജോലി സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. ഒരു വ്യവസായിക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. സാമ്പത്തിക ഉദാരവത്കരണത്തിന് മുമ്പ് ചെറിയ പട്ടണങ്ങളില്‍ ജനിച്ചവര്‍ക്ക് വേണ്ടത്ര അവസരങ്ങല്‍ ലഭിക്കാത്തതുകൊണ്ട് അവര്‍ സ്വന്തം പട്ടണങ്ങളില്‍ തങ്ങുന്നു.

'അണ്‍മെട്രോ ഗൈ' എന്നത് ഒരു സൈക്കോഗ്രാഫിക് പ്രൊഫൈലാണ്. ഞങ്ങളുടെ പ്രൊെ്രെപറ്ററി റിസര്‍ച്ച് ടെക്‌നിക്കായ നെറ്റ്‌നോഗ്രാഫി ഉപയോഗിച്ച് ഞങ്ങള്‍ ഇവരെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ ഗവേഷണങ്ങള്‍ക്കനുസരിച്ച് വ്യവസായികള്‍ക്ക് അവരുടെ ആവശ്യങ്ങല്‍ മനസ്സിലാക്കി അവരെ സഹായിക്കാനായി 5 മാര്‍ഗ്ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആരാണവര്‍:

യുവാവ്, ചെറിയ പട്ടണത്തില്‍ നിന്ന് നഗരത്തില്‍ താമസിക്കുന്നു. ഗ്രാജുവേറ്റ്, നിലവില്‍ കമ്പനി ജീവനക്കാരന്‍

എന്താണ് അവര്‍ വാങ്ങുന്നത് അല്ലെങ്കില്‍ ഉപയോഗിക്കുന്നത്:

ബ്രാന്റഡ് സാധനങ്ങള്‍(ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍), മൊബൈല്‍ ആപ്ലിക്കേഷന്‍, മോട്ടോര്‍ സൈക്കിള്‍, യാത്ര സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങല്‍(ലോണ്‍, ക്രഡിറ്റ് കാര്‍ഡുകള്‍), ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവ.

എങ്ങനെയാണ് അവര്‍ ഇടപെടുന്നത്(സംസാരിക്കുന്ന ഭാഷ):

ഇവര്‍ നഗരത്തില്‍ ജനിച്ച് വളര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായാണ് സംസാരിക്കുന്നതും പെരുമാറുന്നതും. അവര്‍ അവരുടെ നാട്ടുഭാഷ ഇടക്കിടെ സംസാരിക്കും.

രുപം: ഇവര്‍ രണ്ട് രീതിയില്‍ കാണപ്പെടുന്നു

സെല്‍ഫ് ഇമേജ് 1: കൂളും ഡ്രന്റിയും

നഗര പ്രദേശത്ത് ആത്മവിശ്വാസത്തേടെ താമസിക്കുന്നു എന്ന് കാണിക്കല്‍. ബൈക്കില്‍ സണ്‍ഗ്ലാസുകള്‍ വച്ച് പോസ് ചെയ്യുക, പബ്ബില്‍ ഡ്രിങ്കുമായി നില്‍ക്കുക, കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമായി കറങ്ങി നടക്കുക, സുഹൃത്തുക്കളുടെകൂടെ യാത്രകള്‍ ചെയ്യുക, പ്രശസ്തമായ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോസ് ചെയ്യുക എന്നിവ.

സെല്‍ഫ് ഇമേജ് 2: പ്രയാസങ്ങളില്‍ നിന്ന് പ്രചോദനം

image


കുടുംബത്തെ ഓര്‍മ്മിക്കുന്നു എന്നുള്ള പോസ്റ്റുകള്‍, പരുക്കന്‍മാരായ മുതലാളിമാരെക്കുറിച്ച്, പ്രത്യാക ഒരാളുടെ അഭാവം, സാമ്പത്തിക പ്രശ്‌നങ്ങല്‍ എന്നിവ. നഗരവാസികളെ അപേക്ഷിച്ച് നല്ല കാവ്യങ്ങളും വാക്യങ്ങളും അവര്‍ ഉപയോഗിക്കുന്നു. വീട് വിട്ടുള്ള ജീവിതത്തിന്റെ പ്രയാസങ്ങല്‍ മറികടക്കാന്‍ ശ്രമിക്കുന്നു.

ബ്രാന്റുകളുടെ റോള്‍: ബ്രാന്റുകള്‍ക്ക് രണ്ട് രീതിയില്‍ ഇവരെ അഭിമുഖീകരിക്കാം.

മാസ് അര്‍ബന്‍ ഐക്കണ്‍സ്: നഗര ജീവിതത്തിന്റെ അടയാളങ്ങളാണ് ഈ ബാഡ്ജുകള്‍. ഇവര്‍ ലെവീസ്, റേ ബാന്‍സ്, കോക്ക് എന്നിവയാണ്‌ വാങ്ങുന്നത്. കൂടാതെ ഐ സി ഐ സി ഐ ബാങ്കുമായാണ് ഇടപാടുകള്‍ നടത്തുന്നത്. മറ്റ് നഗരവാസികളെപ്പോലെ നഗര ജീവിതത്തോട് ചേരാനായി വലിയ ബ്രാന്റുകള്‍ വാങ്ങുന്നു.

നഗര ജീവിതവുമായി ഇഴചേരാന്‍ സഹായിക്കുന്നവര്‍:

ഈ ബ്രാന്റുകള്‍ അണ്‍മെട്രോ ഗൈക്ക് നഗരത്തില്‍ ജീവിക്കാന്‍ സൗകര്യങ്ങള്‍ നല്‍കുന്നു. നിലവില്‍ ചില ആപ്പുകളും ഇതിന് സഹായിക്കുന്നു. ഇവര്‍ക്ക് അറിയാത്ത പല വിവരങ്ങളും മൊബൈല്‍ ആപ്പ് വഴി ലഭിക്കുന്നു.

നഗരവത്കരണത്തോടെ കൂടുതല്‍ ആള്‍ക്കാര്‍ നഗരത്തിലേക്ക് ചേക്കേറും ഇത് ചില ബ്രാന്റുകള്‍ മനസ്സിലാക്കി അവരുടെ ഇഷ്ടങ്ങള്‍ കൂടി കണക്കിലെടുത്ത് ഉത്പാദനം നടത്തണം. എന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് നഗരവുമായി ചേര്‍ന്ന് ജീവിക്കാനുള്ള സാഹചര്യങ്ങല്‍ ഒരുക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.