ട്രക്ക് ഡ്രൈവര്‍മാരെ സ്മാര്‍ട്ടാക്കാനായി മൂവ്10എക്‌സ്

ട്രക്ക് ഡ്രൈവര്‍മാരെ സ്മാര്‍ട്ടാക്കാനായി മൂവ്10എക്‌സ്

Sunday January 31, 2016,

2 min Read

ഒരിക്കല്‍ ആകാശ് ബാന്‍സലും ഇസ്‌റെയില്‍ ഷെയിഖും മുംബയ്പൂനെ എക്‌സ്പ്രസ്വേയിലെ ഒക്ട്രോയി ടോളില്‍ നിന്ന് ട്രക്ക് ഡ്രൈവര്‍മാരുമായി സംസാരിക്കുകയായിരുന്നു. ആ സമയം പ്രഭാതത്തിന് മുംബയിലേക്ക് കൊണ്ടുപോകുന്ന പുതിയ പച്ചക്കറികളുടെ മണമായിരിന്നു. പട്ടണത്തിനകത്ത് വിവിധ സ്ഥലങ്ങളിലേക്ക് പച്ചക്കറികള്‍ എത്തിക്കാനുള്ള തുക ഉറപ്പിക്കാനായി ട്രക്ക് ഡ്രൈവര്‍മാരും കച്ചവടക്കാരുമായി വിലപേശല്‍ നടക്കുന്നുമുണ്ട്. ചില ട്രാന്‍സ്‌പോര്‍ട്ട് ഏജന്റുമാര്‍ അവിടെയെത്തി വില നിശ്ചയിച്ച് ഡ്രൈവര്‍മാര്‍ക്ക് അവര്‍ പോകേണ്ട റൂട്ട് പറഞ്ഞു കൊടുക്കുന്നതും ആകാശും സുഹൃത്തും കണ്ടു. എന്നാല്‍ ഏജന്റുമാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിക്കാത്ത ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറുകളോളം ജോലിയൊന്നുമില്ലാതെ നില്‍ക്കേണ്ടതായും വരാറുണ്ടെന്നതും അവര്‍ ശ്രദ്ധിച്ചു. സംഘടനകളിലൊന്നും ഇല്ലാത്ത ട്രക്കര്‍മാരാകാട്ടെ 10 കിലോമീറ്ററില്‍ താഴെയുള്ള ഒന്നോ രണ്ടോ ചെറു ട്രിപ്പുകള്‍ പോവുകയും 600 രൂപ സമ്പാദിക്കുകയും ചെയ്യും. എന്നാല്‍ ഇത് അവരുടെ ആവശ്യത്തിന് പര്യാപ്തമല്ല.

image


എല്ലാ വര്‍ഷവും ഇന്ത്യയില്‍ ധാരാളമായി പുതിയ ഡ്രൈവര്‍ സംരംഭകര്‍ ഉണ്ടാകുന്നുണ്ട്. സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചറിങിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഇന്ത്യയില്‍ നാല് ലക്ഷം സബ്‌വണ്‍ ടണ്‍ ട്രക്കുകളാണ് വിറ്റഴിഞ്ഞു പോകുന്നത്. ഈ കാര്‍ഗോ വാഹനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട ആകാശും ഇസ്‌റൈലും ചെറുതും വലുതുമായ എല്ലാ സ്വതന്ത്ര കസ്റ്റമര്‍മാരേയും ഡ്രൈവര്‍മാരേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കി. 2015ന്റെ തുടക്കത്തിലായിരുന്നു ഇത്. മൂവ് 10എക്‌സ് എന്നായിരുന്നു ഇവരുടെ കമ്പനിയുടെ പേര്. ആറ് മാസത്തിന് ശേഷം 400 ഡ്രൈവര്‍മാരുമായി ഈ പ്ലാറ്റ്‌ഫോം വിപുലമാവുകയും മുംബയ് പ്രദേശത്തെ നൂറോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ചരക്ക് എത്തിക്കാനുള്ള സൗകര്യവും ഉണ്ടാക്കുകയും ചെയ്തു.

ഈ സംവിധാനം വന്നതോടെ ട്രക്ക് മുഖാന്തരമുള്ള തന്റെ സാമ്പത്തികസ്ഥിതിയില്‍ മെച്ചമുണ്ടെന്നാണ് എല്ലാ ട്രക്ക് ഡ്രൈവര്‍മാരുടേയും ഐകകണ്ഠമായ അഭിപ്രായം. ഒരു ഡ്രൈവര്‍ക്ക് ഒരു ദിവസം നാല് തവണ വാഹനം ഓടിക്കാന്‍ സാധിക്കുമെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന തുകയോടൊപ്പം കൂടുതലും നേടാനുള്ള അവസരം തങ്ങള്‍ നല്‍കുന്നുണ്ടെന്ന് സംരംഭ സ്ഥാപകനായ ഇസ്‌റൈലി പറയുന്നു.

ആകാശ് ഒരു വിദ്യാര്‍ത്ഥിയായിരിക്കെ കാലിഫോര്‍ണിയയില്‍ വച്ചാണ് ഈ ബുദ്ധി ജനിച്ചത്. യു.എസ്.എയില്‍ നമുക്ക് സാധനങ്ങള്‍ എത്തിക്കാനായി വളരെ എളുപ്പത്തില്‍ ട്രക്ക് വാടകയ്ക്ക് എടുക്കാനാകുമെന്നും എന്നാല്‍ ഇന്ത്യയില്‍ ട്രക്ക് ഡ്രൈവര്‍മാരെക്കുറിച്ചോ ഷിപ്പിംഗ് രീതിയെക്കുറിച്ചോ ആര്‍ക്കും അറിയില്ലെന്നും ആകാശ് മനസിലാക്കി. ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വച്ചാണ് ആകാശ് ഇസ്‌റൈലിയെ കണ്ടുമുട്ടിയത്. തന്റെ മനസിലുള്ള കാര്യം ആകാസ് സുഹൃത്തുമായി പങ്കുവച്ചു. ഇതിനുള്ള പരിഹാരത്തില്‍ ഒരു ബിസിനസ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഇരുവരും മനസിലാക്കി.

പിറ്റേന്ന് തന്നെ ഇരുവരും മുംബയിലെ മാര്‍ക്കറ്റുകളിലും ടോള്‍ സ്ഥലങ്ങളിലും പോയി ട്രക്ക് ഡ്രൈവര്‍മാരുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് ആപ്പ് നിര്‍മിക്കാന്‍ ആകാശ് ആരംഭിച്ചു. ഒരു മാസത്തിനകം അഞ്ച് ഡ്രൈവര്‍മാര്‍ക്കൊപ്പം ബിസിനസ് ആരംഭിക്കുകയും ചെയ്തു.

image


വളരെ സിമ്പിളായ ബിസിനസ് മോഡലാണ് മൂവ്10എക്‌സിനുള്ളത്. എല്ലാ ട്രാന്‍സാക്ഷനും ഒരു ചെറിയ തുക കമ്മീനായി എടുത്ത ശേഷം ബാക്കി ഡ്രൈവര്‍മാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇതേ പോലെ റോഡ്‌റണ്ണര്‍ എന്ന പേരില്‍ ഒരു മോഡലും പുറത്തിറങ്ങിയിട്ടുണ്ട്. പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ബൈക്ക് ഉടമകള്‍ക്ക് വേണ്ടിയുള്ളതാണിത്.

ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പത്തോളം കമ്പനികളുണ്ട്. പോര്‍ട്ടര്‍, ഗോഗോട്രക്ക്, ലോജിഷുവര്‍, ഷിപ്പര്‍ എന്നിവ അതില്‍ ചിലതാണ്. ഇവ ബിസിനസ് ടു കണ്‍സ്യൂമര്‍, ബിസിനസ് ടു ബിസിനസ് മോഡലുകളിലാണ് പ്രവര്‍ത്തിക്കുന്നത്.

മൂവ് 10എക്‌സ് ആപ്പിന്റെ മുംബയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനായി അന്‍പത് ലക്ഷത്തോളം രൂപയാണ് സ്ഥാപകര്‍ ചെലവാക്കിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് തന്നെയാണ് ആകാശിന്റേയും ഇസ്‌റെയിലിന്റേയും ആഗ്രഹം.

    Share on
    close