അനാഥാലത്തിലെ അശ്രാന്ത പരിശ്രമത്തില്‍ വിജയം നേടി മുഹമമദലി

അനാഥാലത്തിലെ അശ്രാന്ത പരിശ്രമത്തില്‍ വിജയം നേടി മുഹമമദലി

Sunday November 15, 2015,

1 min Read

അഞ്ചാം ക്ലാസ്സില്‍ തോറ്റ മുഹമ്മദലിയുടെ ഐ എ എസ് മോഹം ആരംഭിച്ചത് അനാഥാലത്തില്‍ വെച്ചായിരുന്നു. അനാഥാലത്തിലെ ചുവരുകള്‍ പോലും പറഞ്ഞിരുന്നത് പഠിച്ച് ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു. ഇത് മുഹമ്മദലിക്ക് പ്രചോദനമായി. അച്ഛന്റെ മരണത്തോടെയാണ് മുഹമ്മദലി ഷിഹാബ് അനാഥാലയത്തിലെത്തിപ്പെട്ടത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ ഇടവണ്ണപ്പാറ എന്ന ഉള്‍ഗ്രാമത്തിലാണ് മുഹമ്മദലി ജനിച്ചത്. അച്ചനെ വെറ്റിലകച്ചവടത്തിലും കുട്ട കച്ചവടത്തിലും സഹായിച്ചിരുന്ന മുഹമ്മദലിക്ക് അച്ഛന്റെ മരണത്തെ തുടര്‍ന്ന് വലിയ ന്ഷടങ്ങളാണുണ്ടായത്. മുഹമമ്ദലിയെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത അമ്മ അവനെ അനാഥാലത്തിലാക്കി. അഞ്ചാം ക്ലാസ്സില്‍ തോറ്റതോടെയാണ് മുഹമ്മദലിയെ അനാഥാലയത്തില്‍ ആക്കിയത്.

അനാഥാലത്തില്‍ അവന് ലഭിച്ചത് വളരെ നല്ല മാര്‍ഗ നിര്‍ദേശങ്ങളായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി ഭാവി ഭദ്രമാക്കണമെന്ന് അവന്‍ ചിന്തിച്ചു. രാത്രികളില്‍ അടുത്തുള്ള കിടക്കയിലെ കുട്ടികളെ ശല്യം ചെയ്യാതെ അരണ്ട വെളിച്ചത്തില്‍ മുഹമ്മദലി വായിച്ചു. അനാഥാലത്തില്‍ തന്റെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദലി പിന്നീട് വിദൂര പഠനത്തിലൂടെ ഹിസ്റ്ററിയില്‍ ബിരുദം നേടി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ 21 പരീക്ഷകള്‍ എഴുതാന്‍ മുഹമ്മദലിക്ക് സാധിച്ചു.

image


ഫോറസ്റ്റര്‍, ജയില്‍ വാര്‍ഡന്‍, റയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് എഴുതിയത്. 25ാമത്തെ വയസിലണ് തന്റെ മനസിലേക്ക് സിവില്‍ സര്‍വീസ് മോഹങ്ങള്‍ കടന്നു വന്നതെന്ന് മുഹമ്മദലി പറയുന്നു. പിന്നീട് യു പി എസ് സി പരീക്ഷകളിലെ തന്റെ ഭാഗ്യം പരീക്ഷിക്കാനായിരുന്നു ശ്രമം. അനാഥാലയം അധികൃതര്‍ വളരെയധികം മുഹമ്മദലിയെ പ്രോത്സാഹിപ്പിച്ചു. നീണ്ട് പരിശ്രമത്തിനൊടുവില്‍ യു പി എസ് സി പരീക്ഷയില്‍ 226ാമത് അവാര്‍ഡ് നേടാന്‍ സാധിച്ചു. ഇത് പ്രത്‌നത്തിന്റെ പ്രതിഫലമായാണ് മുഹമ്മദലി കണക്കാക്കുന്നത്. ഇത് മാത്യകയാക്കണമെന്നും മുഹമ്മദലി ലോകത്തോട് പറയുന്നു.

    Share on
    close