ഇന്ത്യന്‍ സമ്പദ്ഘടനയിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍

ഇന്ത്യന്‍ സമ്പദ്ഘടനയിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍

Wednesday January 27, 2016,

4 min Read


'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി ഇന്ത്യന്‍ വ്യവസായരംഗത്ത് പുതിയൊരു അധ്യായത്തിന് വഴിതെളിക്കുകയാണ്. ഇതിലൂടെ സ്റ്റാര്‍ട്ട്അപ്പുകളെ ഉത്തേജിപ്പിക്കുന്നതിനായി ഒട്ടേറെ പുതിയ നയങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംരംഭകര്‍ക്ക് ഇനി ഒറ്റ ദിവസം കൊണ്ടുതന്നെ സ്റ്റാര്‍ട്ട്അപ്പ് രജിസ്റ്റര്‍ ചെയ്യാം. പേറ്റന്റിന് അപേക്ഷ നല്‍കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 80 ശതമാനം ഇളവ് നല്‍കുന്നു. കൂടാതെ ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് സ്റ്റാര്‍ട്ട് അപ്പുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 2016 ജനുവരി 16 സ്റ്റാര്‍ട്ട്അപ്പ് ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്.

image


സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം ഇന്ത്യയുടെ വളര്‍ച്ചയെ സ്വാധീനിച്ച ചില പ്രധാന സംഭവങ്ങള്‍

1991: ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കി. നികുതിയും പലിശനിരക്കും കുറച്ചു. പതുമേഖലാ രംഗത്തെ പല കുത്തകകളും അവസാനിച്ചു. പല രംഗങ്ങളിലും വിദേശ നിക്ഷേപം അനുവദിച്ചു.

1992: സ്റ്റോക്ക് ബ്രോക്കറായ ഹര്‍ഷിദ് മെഹ്തയ്‌ക്കെതിരെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 750 മില്ല്യയന്‍ ഡോളറിന്റെ അഴിമതി ആരോപണം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ബി എസ് ഇയുടെ ഇടപാടുകളിലെ പഴുതുകള്‍ അടയ്ക്കാനായി വിപണി നിയന്ത്രകനായ എസ് ഇ ബി ഐ പുതിയ നിയമങ്ങല്‍ ആവിഷ്‌കരിച്ചു.

1993: ഫെബ്രുവരിയില്‍ ഇന്‍ഫോസിസ് പബ്ലിക്കായി മാറി. യു എസ് നിക്ഷേപക ബാങ്കായ മോള്‍ഗന്‍ സ്റ്റാന്‍ലി ഇന്‍ഫോസിസിന് സഹായം നല്‍കി. ഒരു ഷെയറിന് 95 രൂപ എന്ന നിരക്കില്‍ 13 ശതമാനം ഓഹരിയാണ് അവര്‍ക്ക് ഉള്ളത്.

1999: പുതിയ ടെലി കമ്മ്യൂണിക്കേഷന്‍ നയത്തിലൂടെ ടെലികോം രംഗത്ത് പുതിയ നിക്ഷേപങ്ങള്‍ വന്നുചേര്‍ന്നു. ഇത് ഇന്ത്യയില്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഏറെ സഹായകരമായി.

2000: ഇലക്‌ട്രോണിക് ഇടപാടുകളും ഇകൊമേവ്‌സും നിയമാനുസൃതമാക്കാനായി. ഐ ടി ആക്ട് 2000 നിലവില്‍ വന്നു.

2001: ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ച സേവന മേഖലയായി ഇന്ത്യമാറുന്നു. 2001 മുതല്‍ ഒമ്പത് ശതമാനത്തില്‍ കൂടുതല്‍ വാര്‍ഷിക വളര്‍ച്ചയാണ് ഇന്ത്യ കൈവരിക്കുന്നത്. പിന്നീട് 201213 കാലഘട്ടത്തില്‍ ജി ഡി പിയ്ക്കായി 57 ശതമാനം സംഭാവന ചെയ്തു.

2004: ഇബേയുടെ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ ഇകൊമേഴ്‌സിന് വഴി തെളിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓക്ഷന്‍ പോര്‍ട്ടലായ അവ്‌നിഷ് ബജാജിന്റെ Baazee.com ഏറ്റെടുത്തുകൊണ്ടാണ് ഇബേയുടെ തുടക്കം.

2005: ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 21ലും മൂല്യവര്‍ധിത നികുതി(VAT) നടപ്പിലാക്കി.

2005: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടായി ഭാഗിക്കാനുള്ള തീരുമാനം ബോംബെ ഹൈക്കോടതി ശരിവച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ പി സി എല്‍ എന്നിവ മുകേഷ് അംബാനിക്ക് ലഭിച്ചു. അനില്‍ അംബാനിക്ക് റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് എനര്‍ജി, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവയും ലഭിച്ചു.

2007: ഫെബ്രുവരിയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് അറ്റലാന്‍ഡയിലെ അലൂമിനിയം കമ്പനിയായ നൊവെലിസിനെ 6 ബില്ല്യന്‍ ഡോളറിന് ഏറ്റടുത്തു.

മാര്‍ച്ച് 2015: ടാറ്റാ ഗ്രൂപ്പ് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് 2.3 ബില്ല്യന്‍ ഡോളറിന് ജാഗ്വേര്‍ ലാന്‍ഡ് റോവര്‍ സ്വന്തമാക്കി.

2010: ഇന്ത്യയുടെ ആളോഹരി വരുമാനം മൂന്നിരട്ടിയായി. 200203 കാലഘട്ടത്തില്‍ 19040 രൂപ എന്നത് 201011ല്‍ 53331 രൂപയായി മാറി. എട്ട് വര്‍ഷത്തെ ശരാശരി വളര്‍ച്ച 13.7 ശതമാനം ആയിരുന്നു.

2010: 3ജി, 4ജി സ്‌പെക്ട്രങ്ങള്‍ ലേലത്തിന് വെച്ചു. ഇവ രണ്ടില്‍ നിന്നുമായി ആകെ 1062 ബില്ല്യന്‍ രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിച്ചു.

2010: മെയ്ക്ക് മൈ ട്രിപ്പ് പബ്ലിക്കായി മാറി. ഓരെ ഷെയറിനും 14 ഡോളറ് എന്ന തുക നിശ്ചയിച്ചതോടെ നാസ്ഡാക്കില്‍ ഇടം ലഭിച്ചു. (അടുത്തിടെ എസ് ഇ ബി ഐ ചില നിയമങ്ങളില്‍ ഇളവ് വകുത്തിക്കഴിഞ്ഞു. ഇത് ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകല്‍ക്ക് ആശ്വാസകരമാണ്. എസ് ഇ ബി ഐയുടെ തീരുമാനം അനുസരിച്ച് 75 ശതമാനം ഓഹരി അംഗീകൃത നിക്ഷേപകര്‍ക്കും ബാക്കി 25 ശതമാനം ഓഹരി മറ്റ് നിക്ഷേപകര്‍ക്കും മാറ്റിവെയ്‌ക്കേണ്ടതാണ്.)

2010: ജൂണില്‍ കുവൈറ്റിലെ സെയില്‍ ടെലിക്കോമിന്റെ ആഫ്രിക്കന്‍ ബിസിനസ് 10.7 ബില്ല്യന്‍ ഡോളറിന് ഭാരതി എയര്‍ടെല്‍ ഏറ്റെടുത്തു.

2011: മെയില്‍ ഓസ്‌ട്രേലിയയിലെ അബോര്‍ട്ട് പോയിന്റ് കോള്‍ ടെര്‍മിനല്‍ 10.7 ബില്ല്യന്‍ ഡോളറിന് ഭാരതി എയര്‍ടെല്‍ ഏറ്റെടുത്തു.

2011: മെയില്‍ ഓസ്‌ട്രേലിയയിലെ അബോര്‍ട്ട് പോയിന്റ് കോള്‍ ടെര്‍മിനല്‍ 2 ബില്ല്യന്‍ ഡോളറിന് അദാനി എന്റര്‍പ്രൈസസ് ഏറ്റടുത്തു.

2011: കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാര്‍ റീട്ടെയില്‍ മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. ഇത് 2012 ഡിസംബറിലാണ് അംഗീകരിച്ചത്.

2012: മാര്‍ച്ചില്‍ നാലാമത് ബ്രിക്‌സ് ഉച്ചകോട് ആദ്യമായി ഇന്ത്യയില്‍ ന്യൂഡല്‍ഹിയില്‍ നടന്നു.

2012: ഫഌപ്കാര്‍ട്ട് ബില്ല്യന്‍ ഡോളര്‍ ക്ലബ്ബായ യൂണികോണ്‍ ക്ലബ്ബില്‍ അംഗമാകുന്ന ആദ്യ സ്റ്റാര്‍ട്ട്അപ്പായി മാരി. കൂടാതെ ഇന്‍മൊബി, ഒല, ക്വിക്കര്‍, മ്യൂ സിഗ്മ, സ്‌നാപ്ഡീല്‍, സൊമാറ്റോ, പേടൈം ഇപ്പോള്‍ 2016ല്‍ ഷോപ്പ് ക്ലൂസും ഈ ക്ലബ്ബില്‍ ഇടം നേടി.

2012: സെപ്തംബറില്‍ മള്‍ട്ടി ബ്രാന്‍ഡ് റീടെയിലില്‍ 51 ശതമാനം വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിച്ചു.

2013: മെയില്‍ സെന്‍സസ് 14 ആഴ്ചത്തെ ഏറ്രവും വലിയ വളര്‍ച്ച കൈവരിച്ച് 20000 കടന്നു. 2006 ഫെബ്രുവരിയില്‍ ബി എസ് ഇ സെന്‍സസ് 10000 കടന്നിരുന്നു. 2007 ജൂലൈയില്‍ 15000 കടന്നു. 13000 ത്തില്‍ നിന്ന് 14000 ആകാന്‍ 6 മാസം വേണ്ടിവന്നു. എന്നാല്‍ 14000 ത്തില്‍ നിന്ന് 15000 ആകാന്‍ 7 മാസവും എടുത്തു.

ജനുവരി 2014: ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള ചില ടവറുകള്‍ ഇന്‍ഡസ് ടവേഴ്‌സിന് കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് 1000 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കാനായി. ആദായ നികുതി വകുപ്പ് ഭാരതി എയര്‍ടെല്ലിന് നോട്ടീസ് അയച്ചു.

ജൂലൈ 2014: ഫഌപ്കാര്‍ട്ടിന് സിംഗപ്പൂരില്‍ നിന്നുള്ള ജി ഐ സി, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, നാസ്‌പേര്‍സ്, ആക്‌സെന്‍ പാട്‌നേഴ്‌സ്, മോര്‍ഗണ്‍ സ്റ്റാന്‍ലി ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നിവയില്‍ നിന്ന് 1 ബില്ലയന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു.

ജൂലൈ 2014: 2015 ലെ യൂണിയന്‍ ബജറ്റില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 10000 കോടി രൂപ അനുവദിച്ചു.

ഓഗസ്റ്റ് 2014: രത്തന്‍ ടാറ്റ ഇകൊമേഴ്‌സില്‍ ആദ്യമായി നിക്ഷേപം നടത്തി. സ്‌നാപ്പ്ഡീലില്‍ അദ്ദേഹം 5 കോടി രൂപ നിക്ഷേപിച്ചു.

സെപ്തംബര്‍ 2014: പ്രധാനമന്ത്രി നരേന്ദ്രമേദി 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് തുടക്കം കുറിച്ചു.

മാര്‍ച്ച് 2015: ജി ജെ പി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു.

ഒക്‌ടോബര്‍ 2015: വോഡഫോണ്‍ ട്രാന്‍സ്ഫര്‍ പ്രൈസിങ്ങ് കേസില്‍ വിജയിച്ചു. ആദായനികുതി വകുപ്പ് അവര്‍ക്ക് മേല്‍ ചുമത്തിയിരുന്ന 3700 കോടി രൂപയുടെ നികുതി ബോംബെ ഹൈക്കോടതി എടുത്തുമാറ്റി.

2015: വിദേശ നിക്ഷേപം നടത്തുന്നതിന് ഏറ്റവും നല്ല അന്തരീക്ഷം നല്‍കുന്നതില്‍ ഇന്ത്യ യു എസിനേയും ചൈനയേയും പിന്തള്ളി. ആകെ 31 ബില്ല്യന്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ലഭിച്ചത്. മൗറീഷ്യസ്, സിംഗപ്പൂര്‍, നെതര്‍ലന്റ്, ജപ്പാന്‍, യു എസ് എന്നിവരാണ് കൂടുതലായി നിക്ഷേപം നടത്തിയത്.

image


ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ് നാം കണ്ടത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. മറ്റ് വികസ്വര രാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപാര ബന്ധം ശക്തമാക്കിയതോടെ ഇന്ത്യ വലിയൊരു മാറ്റത്തിന് സാക്ഷിയാകും എന്നാണ് ഏവരുടേയും പ്രതീക്ഷ.

    Share on
    close