ക്യാന്‍വാസ് ഡോട്ട് ഇന്‍; ആര്‍ട്ടിസ്റ്റുകള്‍ക്കും ഡിസൈനര്‍ മാര്‍ക്കും വേണ്ടി

ക്യാന്‍വാസ് ഡോട്ട് ഇന്‍; ആര്‍ട്ടിസ്റ്റുകള്‍ക്കും ഡിസൈനര്‍ മാര്‍ക്കും വേണ്ടി

Friday December 04, 2015,

2 min Read

ഐ ഐ ടിയില്‍ പഠിച്ച ദെബ്പ്രാതിം റോയ്, വികാസ് ചൗധരി, അങ്കിത് അഗര്‍വാള്‍ എന്നിവരാണ് Canvs.in രൂപീകരിച്ചത്. അവര്‍ക്ക് ഒരേഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ഇന്ത്യയിലെ എല്ലാ ഡിസൈനര്‍മാരെയും ആര്‍ട്ടിസ്റ്റുകളേയും ഒന്നിച്ച് കൊണ്ടുവരുക. അവരുടെ സൃഷ്ടികള്‍ അപ്‌ലോഡ് ചെയ്യാനും ഓണ്‍ലൈന്‍ വഴി വില്‍പ്പനയും മറ്റ് ആര്‍ട്ടിസ്റ്റുകളുമായി സംവദിക്കാനും ഇതുവഴി സാധിക്കും. ദെബ്‌പ്രോതിം റോയ് ഇങ്ങനെ പറയുന്നു. 'ഡിസൈനുകളും കലകളും പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംവിധാനമാണ് Canvs.in.

Canvs.in ന് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നാണ് ഉപദേശങ്ങള്‍ ലഭിക്കുന്നത്. ഇപ്പോള്‍ മുബൈയിലാണ് ഇവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

Canvs.in ന് മുമ്പ് വികാസും അങ്കിതും ഒരു പ്രിന്റിങ്ങ് വ്യവസായം നടത്തുകയായിരുന്നു. ദെബ്‌പ്രോതിം തന്റേതായ ഒരു പ്രോജക്ട് ചെയ്യുകയായിരുന്നു. അവര്‍ക്ക് മൂന്ന് പേര്‍ക്കും പൊതുവായ ഒരു പ്രശ്‌നം നേരിടേണ്ടി വന്നു. അതാണ് ഡിസൈനര്‍മാരുടെ അഭാവം. ദെബ്‌പ്രോതിം ഐ ഐ ടിയില്‍ പഠിക്കുന്ന കാലത്ത് ചില ഫോട്ടോഗ്രാഫര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ഫ്രീലാന്‍സ് വര്‍ക്ക് ചെയ്യാന്‍ നിരവധി ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലാക്കി. ഇതാണ് ഇവരെ മൂന്ന് പേരെയും ഈ മേഖലയില്‍ ഒരു ഗവേഷണം നടത്താന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ ഉടനീളമുള്ള ഡിസൈനര്‍, ആര്‍ട്ടിസ്റ്റ് എന്നിവരുമായി സംസാരിച്ചു. പിന്നീടാണ് Canvs.in ആരംഭിച്ചത്.

ഇന്ന് ഇന്ത്യയില്‍ ഡിസൈനുകള്‍ ഒരു ആഡംബരം എന്നതിന് പുറമേ ഒരു ആവശ്യമായി മാരിക്കഴിഞ്ഞു. 2008ന് ശേഷം ഇതിന് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മറ്റ് മേഖലകളെപ്പോലെ ഈ മേഖലയും വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ ഇതിന് മുഖ്യധാരയിലേക്ക് എത്താന്‍ കഴിയുന്നില്ല. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും നല്ല ആര്‍ട്ടിസ്റ്റുകളെ എവിടെ ലഭിക്കും എന്ന് അറിയില്ല.

image


ദെബ്‌പ്രോതിം പറയുന്നു 'Canvs.in ല്‍ ചെറുതും വലുതുമായ പട്ടണങ്ങളില്‍ നിന്ന് ഒരുപോലെ ഉപയോക്താക്കളുണ്ട്. വലിയ നഗരങ്ങളുമായി സാമ്യമുള്ള കഴിവുകളാണ് അവര്‍ക്കുള്ളത്. വലിയ നഗരങ്ങളില്‍ ലഭിക്കുന്നതുപോലുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. 4 മാസം കൊണ്ട് 1000 പേരാണ് ഇതില്‍ ചേര്‍ന്നത്.

കാന്‍വ ഒരു മള്‍ട്ടിനാഷണല്‍ ഡിസൈന്‍ സ്ഥാപനമാണ്. ഇത് ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഇത് ഒരു ഓണ്‍ലൈന്‍ ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ്‌വെയറാണ്. ഇതുവഴി സാധാരണക്കാര്‍ക്കും ഡിസൈനര്‍മാര്‍ക്കും മനോഹരമായ ഇമെയിലുകള്‍, പോസ്റ്റര്‍, ബാനര്‍ എന്നിവ ഉണ്ടാക്കാന്‍ സാധിക്കും. ഓരോ ദിവസവും 2000 പുതിയ ഉപഭോക്താക്കളെയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇന്ന് 150000 ത്തില്‍ പരം ആള്‍ക്കാര്‍ ഇന്ത്യയില്‍ ഇത് ഉപയോഗിക്കുന്നു. 2016 ഓടെ 1 മില്ല്യന്‍ ഗ്രാഫിക് ഡിസൈനര്‍മാരെ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് അവര്‍ക്ക് 15 മില്ലയന്‍ ഡോളര്‍ ലഭിച്ചിരുന്നു. 'കാനവയുടെ വളര്‍ച്ച വളരെ വലുതാണ്. Canvs.in വഴി ഞങ്ങളും ഇതേ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.' റോയ് പറയുന്നു.

പ്രാദേശിക പരിപാടികള്‍ വഴി 'ഡ്രിബ്ബിള്‍', 'ബെഹാന്‍സ്' എന്നിവരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 2006 മുതലാണ് ബൈഹാന്‍സ് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അവര്‍ പ്രോജക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അവര്‍ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിക്കുന്നില്ല.

'ഡ്രിബ്ബിള്‍' ഡിസൈനര്‍മാരുടെ ഒരു ചെറിയ കമ്മ്യൂണിറ്റി ആണ്. എന്നാല്‍ ഇത് ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി കലാകാരന്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. അടുത്തകാലത്ത് ബനാനാബന്‍ധി, ക്യൂപിക്ക് എന്നിവരും ഇതിലേക്ക് കടന്നിട്ടുണ്ട്. ബനാനാബന്‍ധി ഡൈസൈനര്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ വിപണിയാണ്. അവരപ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏത് ഡിസൈനര്‍ക്ക് വേണമെങ്കിലും ഇതില്‍ പങ്കെടുക്കാം. ക്യൂപിക് വഴി വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും അവരുടെ സൃഷ്ടികള്‍ വില്‍ക്കാന്‍ സാധിക്കും.

മറ്റുള്ളവരെ അപേക്ഷിച്ച് Canvs.in ഒരു സ്ഥിരതയുള്ള കമ്മ്യൂണിറ്റിയാണ്. ഇത് ജോലി നല്‍കുന്ന മേഖലയിലും പ്രവേശിച്ചുകഴിഞ്ഞു. അടുത്തകാലത്താണ് ഈ മേഖലയില്‍ മത്സരം ആരംഭിച്ചത്.

'ഞങ്ങള്‍ക്ക് വളരെ കുറച്ച് ഫണ്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. കൂടുതല്‍ ഫണ്ടിന് വേണ്ടി ഞങ്ങള്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ ടീമില്‍ 9 പേരാണ് ഉള്ളത്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മുന്നോട്ട് കൊണ്ടുപോകാനായി വളരെയധികം പരിശ്രമിക്കുകയാണ്. ഞങ്ങളുടെ വര്‍ക്ക് ഷോപ്പുകളും പ്രദര്‍ശനങ്ങളും ഓണ്‍ലൈനായി തുടങ്ങാനും പദ്ധതിയുണ്ട്.' റോയ് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.canvs.in/ സന്ദര്‍ശിക്കുക