മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം: വാര്‍ഡുതല പരിശീലനം ആരംഭിച്ചു

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം: വാര്‍ഡുതല പരിശീലനം ആരംഭിച്ചു

Monday July 31, 2017,

1 min Read

സംസ്ഥാന ഹരിതകേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15നു തുടങ്ങുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിക്കു മുേന്നാടിയായി വാര്‍ഡുതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, റിട്ട. ജീവനക്കാര്‍ തുടങ്ങിയവരാണ് പരിശീലനത്തില്‍ പെങ്കടുക്കുന്നത്. 

image


ഇവര്‍ വോളണ്ടിയര്‍മാരായി വിവരശേഖരണത്തിനും ബോധവത്കരണ പ്രവര്‍ത്തനത്തിനുമായി ആഗസ്റ്റ് ആറു മുതല്‍ 13 വരെ ഓരോ വീട്ടിലും സന്ദര്‍ശനം നടത്തും. 50 വീടുകള്‍ക്ക് രണ്ടു പേരെ വീതം വോളണ്ടിയര്‍മാരായി ചുമതലപ്പെടുത്തും. ആഗസ്റ്റ് രണ്ടിനു പൂര്‍ത്തിയാകുന്ന വാര്‍ഡുതല പരിശീലനത്തിനുശേഷം ഇവരുടെ യോഗം അഞ്ചിന് വിളിച്ചു ചേര്‍ക്കും. വോളണ്ടിയര്‍മാരുടെ ഗൃഹസന്ദര്‍ശന വേളയില്‍ നല്‍കാനുളള ലഘുലേഖകള്‍, അവസ്ഥാ നിര്‍ണയ പഠന രേഖ എന്നിവ യോഗത്തില്‍ വോളണ്ടിയര്‍മാര്‍ക്ക് വിതരണം ചെയ്യും. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിനു ശേഷം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം നടത്തുന്നതോടെ കേരളം സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കുകയെന്ന മഹാ ലക്ഷ്യത്തിനുളള യജ്ഞത്തിനു തുടക്കമാകും. 15നും 16നും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘം ഭവനസന്ദര്‍ശനവും ബോധവത്ക്കരണവും നടത്തും.