പട്ടിക വിഭാഗങ്ങളുടെ വായ്പ എഴുതിത്തള്ളല്‍ : 88.53 കോടിയിലേറെ രൂപ കൈമാറി

0

പട്ടിക വിഭാഗങ്ങളുടെ വായ്പ എഴുതിത്തളളുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 88,53,64,000 രൂപയ്ക്കുള്ള ചെക്ക് ഏപ്രില്‍ മാസത്തില്‍ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കൈമാറിയതായി പട്ടികജാതി -വര്‍ള വികസന കോര്‍പ്പറേഷന്‍ അറിയിച്ചു. 

ധനകാര്യ വകുപ്പിന്റെ വേയ്‌സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് ജൂണ്‍ മാസത്തില്‍ ലഭ്യമാക്കിയിരുന്നു. കൈമാറിയ തുകയില്‍ പകുതിയോളം വിവിധ സഹകരണ സംഘങ്ങള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞതായും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ്, തിരുവനന്തപുരവുമായി (ഫോണ്‍ : 0471-2330825) ബന്ധപ്പെടണം.