കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിയുടെ കന്നിയാത്ര

0

പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചി മെട്രോയില്‍ കന്നിയാത്ര നടത്തി. നാവിക വിമാനത്താവളത്തില്‍ നിന്ന് രാവിലെ 11നാണ് പ്രധാനമന്ത്രി പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തിയത്. 11.04ന് പാലാരിവട്ടം സ്‌റ്റേഷന്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി മെട്രോയില്‍ കയറി. 

ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, മെട്രോമാന്‍ ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി എലിയാസ് ജോര്‍ജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരോടൊപ്പമായിരുന്നു പത്തടിപ്പാലം വരെയുള്ള കന്നിയാത്ര. ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്‌റ്റേഷന്‍ എന്നിവ പിന്നിട്ട് പത്തടിപ്പാലത്തേക്കു പോകും വഴി പ്രധാനമന്ത്രി പഌറ്റ്‌ഫോമിലും കെട്ടിടങ്ങളിലും കൂടിനിന്നിരുന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. 11.21-ന് തിരിച്ച് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തിയ പ്രധാനമന്ത്രിയും സംഘവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു മുന്നില്‍ ഒരുക്കിയ പന്തലിലെ ഉദ്ഘാടന വേദിയിലേക്ക് തിരിച്ചു.