സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട്: അപേക്ഷ ക്ഷണിച്ചു

സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട്: അപേക്ഷ ക്ഷണിച്ചു

Thursday June 01, 2017,

1 min Read

സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമൂഹിക ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ (RFCTLARR ACT ) കേന്ദ്ര നിയമം അധ്യായം രണ്ടിലെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് പഠനം നടത്തേണ്ടത്. പഠനത്തില്‍ കണ്ടെത്തുന്ന സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുളള പരിഹാര പദ്ധതിയും ഇതോടൊപ്പം തയ്യാറാക്കി സമര്‍പ്പിക്കണം.

image


 ഈ മേഖലയില്‍ മുന്‍പരിചയമുളള സ്ഥാപനങ്ങള്‍, മേഖലയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍, മേഖലയില്‍ നിന്ന് വിരമിച്ച വ്യക്തികള്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവരുടെ പാനല്‍ സര്‍ക്കാര്‍ തയ്യാറാക്കി മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായോ ഭാഗീകമായോ ചുമതല നല്‍കും. ജീവനക്കാര്‍ക്കും, സാങ്കേതിക സംവിധാനങ്ങള്‍ക്കും അര്‍ഹമായ ചെലവ് തുകയും, പ്രതിഫലവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ www.clr.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31 വൈകിട്ട് അഞ്ച്. പ്രവൃത്തി പരിചയവും സാങ്കേതിക പരിജ്ഞാനവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ (ബി) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.